കോവിഡ്-19 ലോക്ക്ഡൗൺ കാലത്ത് സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് രാജ്യത്തെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികൾ. കേരളത്തിലെ നഗരങ്ങളിലടക്കം ഇത്തരം സൗജന്യ ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ 2000 ഭക്ഷണ പാക്കറ്റ് വീതം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെ പറഞ്ഞിരുന്നു.

ലോക് ഡൗൺ കാലയളവിൽ പോഷകാഹാര വിതരണത്തിനായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച #പോഷണം പദ്ധതി വിപുലീകരിക്കുകയാണ്.

കൊവിഡ് പ്രതിരോധ…

Posted by Collector, Ernakulam on Saturday, 11 April 2020

Also Read: എല്ലാ ക്രെഡിറ്റും ജനങ്ങൾക്ക്: പിണറായി വിജയൻ

ജില്ലാ ഭരണസംവിധാനവുമായി ബന്ധപ്പെട്ടാണ് സ്വിഗ്ഗിയുടെ സൗജന്യ ഭക്ഷണ വിതരണം. നേരത്തേ, കൊവിഡ് പ്രതിരോധ രംഗത്തുള്ള ആരോഗ്യപ്രവർത്തകർക്ക് ഉച്ചയ്ക്കും രാത്രിയിലും സൗജന്യമായി ഭക്ഷണം നൽകുന്നതിനുള്ള പദ്ധതി സ്വിഗ്ഗിയും എറണാകുളം ജില്ലാ ഭരണകൂടവും സഹകരിച്ച് നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജ്, ഐഎംഎ, ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉച്ചഭക്ഷണവും അത്താഴവും പദ്ധതിയില്‍ വിതരണം ചെയ്യുമെന്നാണ് ജില്ലാ കലക്ടർ അറിയിച്ചത്.

ഹോപ് നോട്ട് ഹംഗർ

ലോക്ക്ഡൗണിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ഭക്ഷണമെത്തിക്കുന്നതിനായി ഹോപ് നോട്ട് ഹംഗർ എന്ന പേരിൽ പ്രത്യേക സേവനം സ്വിഗ്ഗി ആരംഭിച്ചിരുന്നു. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സ്വിഗ്ഗി ഇതിനായി പണം കണ്ടെത്തുന്നത്. ഹോപ് നോട്ട് ഹംഗർ വെബ് സൈറ്റ് സന്ദർശിച്ച് (hopenothunger.com ) ഭക്ഷണവിതരണത്തിനുള്ള പണം സംഭാവന ചെയ്യാം. ഇതിനായി വെബ് സൈറ്റിലെ ഡൊണേറ്റ് എ മീൽ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് തുടർന്നു വരുന്ന പേജിലെ നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോയാൽ മതി. 20 കോടി രൂപയുടെ ഭക്ഷണ കിറ്റ് വിതരണം ചെയ്യാനാണ് സ്വിഗ്ഗി ലക്ഷ്യമിടുന്നത്. 17 ദിവസത്തിനിടെ 55 കോടിയിലധികം രൂപയാണ് ഇതിനായി സംഭാവനവഴി ലഭിച്ചത്. 20,000ലധികം ആളുകൾ പണം സംഭാവന ചെയ്തിട്ടുണ്ട്.

ഫീഡിങ്ങ് ഇന്ത്യ

ഓൺലൈൻ ഫുഡ് ഡെലിവറി സേവനമായ സൊമാറ്റോയും സമാന പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റാണ് സൊമാറ്റോ നൽകുന്നത്. ലോക്ക്ഡൗൺ സാരമായി ബാധിച്ച ദിവസ വേതനക്കാരായ തൊഴിലാളികൾക്കാണ് ഭക്ഷണ കിറ്റ് ലഭ്യമാക്കുന്നതെന്ന് സൊമാറ്റോ വ്യക്തമാക്കി.സ്വിഗ്ഗിക്ക് സമാനമായി സൊമാറ്റോയും ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് പദ്ധതിക്ക് പണം കണ്ടെത്തുന്നത്.

Also Read: കോവിഡ് -19: ഗർഭിണിയും രണ്ട് വയസ്സുകാരനുമുൾപ്പെടെ ഒരു കുടുംബം രോഗവിമുക്തർ, അപൂർവ നേട്ടവുമായി കണ്ണൂർ മെഡിക്കൽ കോളേജ്

സൊമാറ്റോയുടെ ഫീഡിങ്ങ് ഇന്ത്യ (feedingindia.org) എന്ന വെബ്സൈറ്റ് വഴി പണം സംഭാവന ചെയ്യാം.പദ്ധതിയുടെ ഭാഗമായി 50 കോടിയുടെ ഭക്ഷണം വിതരണം ചെയ്യാനാണ് സൊമാറ്റോ ലക്ഷ്യമിടുന്നത്.27.8 കോടി രൂപ ഇതിനകം സംഭാവന ലഭിച്ചു. ഫീഡിങ് ഇന്ത്യയിൽ 500 രൂപ സംഭാവന ചെയ്താൽ ഒരു കുടുംബത്തിനുള്ള ഭക്ഷണം ലഭ്യമാക്കാം. 1500 രൂപ നൽകി മൂന്ന് കുടുംബങ്ങളേയും 2500 രൂപ നൽകി അഞ്ച് കുടുംബങ്ങളേയും സഹായിക്കാനാവും. സന്നദ്ധ സംഘടകളുമായി സഹകരിച്ചാണ് സൊമാറ്റോയുടെ ഭക്ഷണ വിതരണ പദ്ധതി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook