scorecardresearch

PM Modi Addresses Nation: ലോക്ക്‌ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രി

India Lock Down Live Updates: മൂന്നാം ഘട്ട സമ്പൂർണ അടച്ചുപൂട്ടൽ മേയ് 17 നു അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്തത്

India Lock Down Live Updates: മൂന്നാം ഘട്ട സമ്പൂർണ അടച്ചുപൂട്ടൽ മേയ് 17 നു അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്തത്

author-image
WebDesk
New Update
PM Narendra Modi Addresses Nation, പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

India Lock Down Live Updates: ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. രാത്രി എട്ടിനാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു തുടങ്ങിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്‌ഡൗണ്‍ ഈ മാസം 17ന് അവസാനിക്കാനിരിക്കെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തത്. ഇത് അഞ്ചാം തവണയാണ് കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തത്.

നാലാംഘട്ട ലോക്ക്‌ഡൗണ്‍

Advertisment

ലോക്ക്‌ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ. ഇതുവരെയുള്ള ലോക്ക്‌ഡൗണുകളിൽ നിന്നു വ്യത്യസ്തമായിരിക്കും നാലാംഘട്ട ലോക്ക്‌ഡൗണ്‍. പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. ഇതേ കുറിച്ച് മേയ് 18 നു മുൻപ് ജനങ്ങളെ അറിയിക്കും. ലോക്ക്‌ഡൗണ്‍ 4.0 ഇതുവരെയുള്ള ലോക്ക്‌ഡൗണുകളിൽ നിന്നു വ്യത്യസ്തമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

രാജ്യത്ത് 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. പാക്കേജിന്റെ പത്ത് ശതമാനം കോവിഡ് പ്രതിരോധത്തിന്. ജിഡിപിയുടെ പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കർഷകർ, ചെറുകിട വ്യവസായങ്ങൾ, ഇടത്തരക്കാർ,തൊഴിലാളികൾ, മധ്യവർഗം എന്നിവർക്കാണ് പാക്കേജിന്റെ ഗുണം ലഭിക്കുക. പാക്കേജിന്റെ വിശദാംശങ്ങൾ നാളെ ധനവകുപ്പ് പുറത്തുവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisment

Read Also: ഞാനിപ്പോൾ കളിക്കാത്തതു രാഷ്‌ട്രീയം മാത്രമാണ്; ആരോപണങ്ങൾക്കു മുഖ്യമന്ത്രിയുടെ മറുപടി

കഴിഞ്ഞ ദിവസം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചിരുന്നു. ലോക്ക്‌ഡൗണ്‍ ഇനിയും നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടപ്പോൾ ലോക്ക്‌ഡൗണ്‍ നീട്ടരുതെന്നും ചില നിയന്ത്രണങ്ങൾ തുടരണമെന്നും മറ്റു ചില സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു.

Live Blog

PM Modi Addresses Nation:














Highlights

    00:18 (IST)13 May 2020

    സാമ്പത്തിക പാക്കേജ്, ഒറ്റ നോട്ടത്തിൽ

    publive-image

    22:50 (IST)12 May 2020

    publive-image

    21:03 (IST)12 May 2020

    20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു

    publive-image

    20:49 (IST)12 May 2020

    നാലാംഘട്ട ലോക്ക്‌ഡൗണ്‍

    ലോക്ക്‌ഡൗണ്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ. ഇതുവരെയുള്ള ലോക്ക്‌ഡൗണുകളിൽ നിന്നു വ്യത്യസ്തമായിരിക്കും നാലാംഘട്ട ലോക്ക്‌ഡൗണ്‍. പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കും. ഇതേ കുറിച്ച് മേയ് 18 നു മുൻപ് ജനങ്ങളെ അറിയിക്കും. ലോക്ക്‌ഡൗണ്‍ 4.0 ഇതുവരെയുള്ള ലോക്ക്‌ഡൗണുകളിൽ നിന്നു വ്യത്യസ്തമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

    20:46 (IST)12 May 2020

    20:36 (IST)12 May 2020

    നാലാം ഘട്ട ലോക്ക്‌ഡൗണിനു സാധ്യത

    Big Breaking: നാലാം ഘട്ട ലോക്ക്‌ഡൗണിനു സാധ്യത, അന്തിമ തീരുമാനം സംസ്ഥാനങ്ങളുടെ നിലപാട് കൂടി അറിഞ്ഞ ശേഷം. നിയന്ത്രണങ്ങളെ കുറിച്ചുള്ള പ്രഖ്യാപനം പിന്നീട്

    20:36 (IST)12 May 2020

    20 ലക്ഷം കോടിയുടെ പാക്കേജ്

    publive-image

    20:31 (IST)12 May 2020

    20:30 (IST)12 May 2020

    ചുവടുവയ്‌പ്പ്...

    രാജ്യത്തിന് സ്വയം പര്യാപ്തതയ്ക്കുള്ള ചുവടുവയ്‌പ്പാണ് ഇതെന്ന് പ്രധാനമന്ത്രി 

    20:27 (IST)12 May 2020

    പാക്കേജിന്റെ ഗുണങ്ങൾ ആർക്കെല്ലാം ?

    പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഗുണങ്ങൾ ആർക്കെല്ലാം? 1. കർഷകർ 2. ചെറുകിട വ്യവസായങ്ങൾ 3. ഇടത്തരക്കാർ 4. തൊഴിലാളികൾ 5. മധ്യവർഗം 

    20:23 (IST)12 May 2020

    20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ്

    രാജ്യത്ത് 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. പാക്കേജിന്റെ പത്ത് ശതമാനം കോവിഡ് പ്രതിരോധത്തിന്. ജിഡിപിയുടെ പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 

    20:16 (IST)12 May 2020

    രാജ്യം യുദ്ധത്തിൽ

    കോവിഡിനെതിരായ യുദ്ധത്തിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി 

    20:14 (IST)12 May 2020

    കോവിഡ് ദുരന്തത്തെ ഒരു അവസരമാക്കിയെന്ന് പ്രധാനമന്ത്രി

    പ്രതിസന്ധികളിൽ നിന്നു അവസരങ്ങളിലേക്ക് ഉയരണം. കോവിഡ് പ്രതിസന്ധി ഇന്ത്യ ഒരു അവസരമാക്കി വളരണമെന്നും പ്രധാനമന്ത്രി. ഇന്ത്യയുടെ കഴിവുകളിൽ ലോകം വിശ്വസിച്ചു തുടങ്ങി. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും പ്രധാനമന്ത്രി 

    20:07 (IST)12 May 2020

    ഒരു വെെറസ് ലോകത്തെ മുഴുവൻ നശിപ്പിച്ചു

    കൊറോണ വെെറസ് ലോകത്തെ മുഴുവൻ നശിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെെറസ് ലാേകത്തെ മുഴുവൻ താറുമാറാക്കി. സങ്കീർണ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങിയിട്ട് നാല് മാസമായെന്നും പ്രധാനമന്ത്രി 

    20:05 (IST)12 May 2020

    നിരവധി ജീവനുകൾ നഷ്ടമായി

    ഇത്തരമൊരു സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. കോവിഡ് ബാധിച്ച് നിരവധി ജീവനുകൾ നഷ്ടമായി. രാജ്യം ഇതിനോട് പോരാടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി 

    20:02 (IST)12 May 2020

    പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് അഞ്ചാം തവണ

    കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് അഞ്ചാം തവണ

    20:01 (IST)12 May 2020

    പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങി

    പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു തുടങ്ങി 

    PM Modi Addresses Nation: രാജ്യത്ത് ഇന്ന് മുതൽ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. എന്നാൽ പാസഞ്ചർ ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നതിനെ അതിശക്തമായി എതിർത്ത് തമിഴ്‌നാടും തെലങ്കാനയും രംഗത്തെത്തിയിരുന്നു. ട്രെയിൻ സർവീസ് സാധാരണ രീതിയിൽ ആയാൽ ഇതുവരെയുള്ള നിയന്ത്രണങ്ങൾ പാളിപ്പോകുമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. പാസഞ്ചർ ട്രെയിൻ സർവീസ് ഉടൻ പുനരാരംഭിക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാന നഗരങ്ങളായ മുംബൈ, ചെന്നൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയും അദ്ദേഹം രേഖപ്പെടുത്തി.
    Narendra Modi Corona

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: