scorecardresearch

എല്ലാവർക്കും സൗജന്യ വാക്സിൻ: പ്രധാനമന്ത്രി

വാക്സിൻ കമ്പനികളിൽ നിന്നും 75 ശതമാനം വാക്സിനാണ് കേന്ദ്രം വാങ്ങി സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകുക

വാക്സിൻ കമ്പനികളിൽ നിന്നും 75 ശതമാനം വാക്സിനാണ് കേന്ദ്രം വാങ്ങി സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകുക

author-image
WebDesk
New Update
Opposition leaders letter to PM Modi, India covid news, India free vaccination, Indian express, Indian express news, കോവിഡ്, സെൻട്രൽ വിസ്റ്റ, മോദി, latest news malayalam, malayalam news, news malayalam, malayalam latest news, ie malayalam

ന്യൂഡൽഹി: രാജ്യത്തെ 18 വയസിനു മുകളിലുള്ള എല്ലാ ജനങ്ങൾക്കും ജൂൺ 21 മുതൽ സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്രം വാക്സിൻ നേരിട്ടു വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകും. നേരത്തെ സംസ്ഥാനങ്ങൾക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അതിലെ ബുദ്ധിമുട്ട് മനസിലായത് കൊണ്ടാണ് വാക്സിൻ നയത്തിൽ മാറ്റം വരുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Advertisment

വാക്സിൻ കമ്പനികളിൽ നിന്നും 75 ശതമാനം വാക്സിനാണ് കേന്ദ്രം വാങ്ങി സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകുക. 25 ശതമാനം വാക്സിനുകൾ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാം. ഒരു ഡോസിന് 150 രൂപ നിരക്കിലാണ് സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ ലഭിക്കുക. നേരത്തെ സംസ്ഥാനങ്ങൾക്ക് വാങ്ങാമെന്ന് കേന്ദ്രം പറഞ്ഞിരുന്ന 25 ശതമാനം വാക്സിൻ കൂടി ചേർത്താണ് 75 ശതമാനം വാക്സിൻ കേന്ദ്രം വാങ്ങി നൽകുക.

കഴിഞ്ഞ 100 വർഷത്തിനിടെ കാണാത്ത മഹാമാരിയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരുപാട് ആളുകൾക്ക് അവരുടെ പ്രിയപെട്ടവരെ നഷ്ടമായി. രാജ്യം കോവിഡിനെതിരായ പോരാട്ടം തുടരും. രാജ്യം ഒറ്റക്കെട്ടായാണ് കോവിഡിനെ നേരിടുന്നത്. ജനങ്ങൾ ആത്മവിശ്വാസം കൈവിടരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഐസിയു, വെന്റിലേറ്ററുകൾ ഉൾപ്പടെ രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ വിപുലീകരിച്ചു. പ്രതീക്ഷിക്കാത്ത രീതിയിലാണ് ഏപ്രിൽ, മേയ് മാസങ്ങളിൽ ഓക്സിജൻ ആവശ്യകതയുണ്ടായത്. രാജ്യത്ത് എല്ലായിടത്തും ഓക്സിജൻ എത്തിക്കാൻ നടപടിയുണ്ടായി. രാജ്യത്തെ ഓക്സിജൻ ഉത്പാദനം പത്തിരട്ടി വർധിപ്പിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisment

കോവിഡിനെ നേരിടാൻ ഏറ്റവും പ്രധാനം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുക എന്നതാണ് . വാക്സിനാണ് കോവിഡിനെതിരെയുള്ള ഏറ്റവും വലിയ സുരക്ഷാ കവചം. എന്നാൽ ലോകത്ത് വാക്സിൻ നിർമിക്കുന്ന കമ്പനികൾ കുറവാണ്. ലോകത്ത് എല്ലായിടത്തും വാക്സിൻ ആവശ്യമാണ്. ഇന്ത്യ വാക്സിൻ നിർമിച്ചിരുന്നില്ലെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? രണ്ടു 'മെയ്ഡ് ഇൻ ഇന്ത്യ' വാക്സിനുകൾ ഉണ്ടാക്കി. കഴിയുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം വാക്സിൻ എത്തിച്ചു. എല്ലാ വാക്സിൻ കമ്പനികൾക്കും പിന്തുണ നൽകുന്നു. വരും വർഷങ്ങളിൽ വാക്സിൻ ഉത്പാദനം കൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also: കുട്ടികളിലെ കൊവാക്സിൻ പരീക്ഷണം, സ്ക്രീനിങ് തുടങ്ങി

ഇന്ത്യക്ക് ഏഴു കമ്പനികളാണ് വാക്സിൻ നൽകുന്നത്. രാജ്യത്ത് മൂന്ന് പുതിയ വാക്സിനുകളുടെ ട്രയലുകൾ ഇപ്പോൾ നടക്കുന്നുണ്ട്. കുട്ടികൾക്ക് നൽകാനുള്ള രണ്ടു വാക്‌സിനുകളുടെയും ട്രയലുകൾ നടക്കുന്നു. 23 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് ഇതുവരെ നൽകിയത്. നേസൽ വാക്സിനുള്ള ഗവേഷണം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞു.

Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: