Latest News

കുട്ടികളിലെ കൊവാക്സിൻ പരീക്ഷണം, സ്ക്രീനിങ് തുടങ്ങി

കോവാക്സിൻ ട്രയലിൽ പങ്കെടുക്കുന്ന കുട്ടികളുടെ പരിശോധന ആരംഭിച്ചു. പങ്കെടുക്കുന്നവർക്ക് അവരുടെ സ്ക്രീനിങ് റിപ്പോർട്ടുകൾ വന്ന ശേഷം വാക്സിൻ നൽകുമെന്ന് എയിംസിലെ ഡോ.സഞ്ജയ് റായ് പറഞ്ഞു

Covaxin, covid, ie malayalam

ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്സിനായ കൊവാക്സിൻ കുട്ടികളിൽ നൽകുന്നതിനു മുന്നോടിയായുളള ട്രയലുകൾക്ക് തുടക്കമായി. രണ്ടു മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലാണ്​ വാക്സിൻ പരീക്ഷണം നടത്തുക. വാക്​സിൻ സ്വീകരിക്കുന്ന ​കുട്ടികളെ കണ്ടെത്തുന്ന നടപടി പട്​നയിലെ എയിംസ് നേരത്തെ തുടങ്ങി കഴിഞ്ഞു.

ട്രയലിൽ പങ്കെടുക്കുന്ന കുട്ടികളുടെ സ്ക്രീനിങ് റിപ്പോർട്ട് വന്നതിനുശേഷം വാക്സിൻ നൽകും. പൂർണ ആരോഗ്യമുള്ള 525 വോളന്റിയർമാരിൽ ട്രയൽ നടത്തും. ട്രയലിൽ, ഇൻട്രാമുസ്കുലർ റൂട്ടിലൂടെ രണ്ട് ഡോസും 28 ദിവസത്തിനുളളിൽ നൽകും. കൊവാക്സിൻ ട്രയലിൽ പങ്കെടുക്കുന്ന കുട്ടികളുടെ പരിശോധന ആരംഭിച്ചു. പങ്കെടുക്കുന്നവർക്ക് അവരുടെ സ്ക്രീനിങ് റിപ്പോർട്ടുകൾ വന്ന ശേഷം വാക്സിൻ നൽകുമെന്ന് എയിംസിലെ ഡോ.സഞ്ജയ് റായ് പറഞ്ഞു.

രണ്ടു മുതൽ 18 വയസ്സുവരെയുള്ളവരിൽ കോവാക്സിൻ 2/3 ഘട്ടം ക്ലിനിക്കൽ ട്രയൽ നടത്താൻ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ അനുമതി നൽകിയിരുന്നു. നിലവിൽ പ്രായപൂർത്തിയായവർക്ക് ഇന്ത്യയിൽ കോവാക്സിനാണ് നൽകി വരുന്നത്.

Read More: കുട്ടികൾക്ക് വാക്സിൻ നൽകുന്നത് പരിശോധിച്ചു കൊണ്ടിരിക്കുന്നു: വി.കെ.പോൾ

കോവിഡ് -19 ഇതുവരെ കുട്ടികൾക്കിടയിൽ വ്യാപകമായിട്ടില്ലെങ്കിലും, വൈറസ് ജനിതക മാറ്റത്തിലേ എപ്പിഡെമിയോളജി ഡൈനാമിക്സിലോ എന്തെങ്കിലും മാറ്റം ഉണ്ടായാൽ അതിന്റെ ആഘാതം അവർക്കിടയിൽ വർധിക്കുമെന്ന് സർക്കാർ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളിലെ കോവിഡ് -19 അണുബാധകൾ അവലോകനം ചെയ്യുന്നതിനും അതിനെതിരായ രാജ്യത്തിന്റെ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനായി ഒരു ദേശീയ വിദഗ്ദ്ധ സംഘം രൂപീകരിച്ചിട്ടുണ്ടെന്ന് എൻ‌ടി‌ഐ ആയോഗ് അംഗം (ആരോഗ്യം) വി.കെ.പോൾ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

യുഎസിൽ 12 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകാൻ അനുമതി ലഭിച്ച ഫൈസർ എംആർഎൻഎ വാക്സിൻ വാങ്ങാൻ സർക്കാരിന് പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന്, ”കുട്ടികൾക്ക് വാക്സിൻ നൽകാൻ ഇന്ത്യക്ക് ഏകദേശം 25-26 കോടി ഡോസ് വാക്സിൻ വേണം” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“കുട്ടികൾക്ക് ഏത് വാക്സിൻ നൽകുമെന്ന പ്രശ്നത്തിൽ, ദയവായി ഓർക്കുക കുട്ടികളുടെ എണ്ണം ചെറുതല്ല, എന്റെ വിശകലനം പ്രകാരം 12നും 18നും ഇടയിൽ പ്രായമുള്ളവർ തന്നെ 13-14 കോടിക്ക് അടുത്ത് വരും. അതായത് ഇവർക്ക് മാത്രം 25-26 കോടി ഡോസ് വേണം. കുറച്ചു കുട്ടികൾക്ക് വാക്സിൻ നൽകി കുറച്ചു കുട്ടികൾക്ക് നൽകാതെ ഇരിക്കാനാവില്ല” പോൾ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Aiims delhi starts screening of children for covaxin trials511089

Next Story
Coronavirus India Highlights: ഡൽഹിയിൽ 231 പേർക്ക് കോവിഡ്; മാർച്ച് 2 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്covid 19, coronavirus, covid 19 in india, coronavirus in india, covid 19 cases in india, covid 19 deaths in india, covid 19 death cases, covid 19 deaths numbers, coronavirus deaths, coronavirus death numbers in india, coronavirus cases in india, കൊറോണ, കോവിഡ്, കോവിഡ് മരണം, malayalam news, malayalam latest news, news malayalam, latest news malayalam, latest news in malayalam, news in malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com