/indian-express-malayalam/media/media_files/uploads/2019/09/Narendra-Modi-8.jpg)
ന്യൂഡല്‍ഹി: അയോധ്യ കേസില്‍ വിധി വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അയോധ്യ വിധി ആരുടെയെങ്കിലും വിജയമോ പരാജയമോ അല്ലെന്നും രാജ്യത്തെ സൗഹാര്‍ദ്ദ അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അയോധ്യ കേസ്: സുപ്രീംകോടതി വിധിയുടെ പൂർണരൂപം ഇവിടെ വായിക്കാം
"സുപ്രീം കോടതി അയോധ്യ വിധി പുറപ്പെടുവിക്കും. ഏതാനും മാസങ്ങളായുള്ള തുടര്‍ച്ചയായ വാദം കേള്‍ക്കലിനു ശേഷമാണ് സുപ്രീം കോടതി വിധി പറയുന്നത്. രാജ്യം മുഴുവന്‍ ആകാംക്ഷയോടെയാണ് വിധിക്കായി കാത്തിരിക്കുന്നത്. വാദം നടന്നിരുന്ന സമയത്തെല്ലാം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും മതസൗഹാര്‍ദ്ദ അന്തരീക്ഷം കാത്തുസൂക്ഷിച്ചു. വാദം കേള്‍ക്കുന്ന സമയത്ത് എല്ലാ വിഭാഗങ്ങളും കാത്തുസൂക്ഷിച്ച സംയമനം വിധിക്കു ശേഷവും ഉണ്ടാകണം" പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. വിധി എന്തു തന്നെയായാലും അത് രാജ്യത്തെ സമാധാന അന്തരീക്ഷവും ഐക്യവും ശക്തിപ്പെടുത്തുന്നതാകണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
Read Also: Ayodhya Case Timeline: അയോധ്യ കേസ് നാള്‍വഴി
ഇന്നു രാവിലെ 10.30 നാണ് അയോധ്യ ഭൂമിത്തർക്ക കേസിൽ സുപ്രീം കോടതി വിധി പറയുക. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് കേസിൽ വാദം കേട്ടതും വിധി പറയാൻ പോകുന്നതും. 40 ദിവസം നീണ്ടുനിന്ന തുടര്‍വാദങ്ങള്‍ക്കു ശേഷമാണ് വിധി പറയുന്നത്. രാജ്യമെങ്ങും വന്‍ സുരക്ഷാ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്.
2010 ല്‍ അലഹബാദ് ഹൈക്കോടതി 2.77 ഏക്കര്‍ തര്‍ക്കഭൂമി മൂന്ന് കക്ഷികള്‍ക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നിരവധി അപ്പീലുകളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. വിധിയോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താൻ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് യുപി ചീഫ് സെക്രട്ടറി, പൊലീസ് മേധാവി എന്നിവരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.