scorecardresearch

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 6.5 മീറ്റര്‍ ഉയരത്തില്‍ ദേശീയ ചിഹ്നം, അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; ചിത്രങ്ങള്‍

വെങ്കലത്തിൽ നിര്‍മിച്ച അശോക സ്തംഭത്തിനു 9,500 കിലോയാണു ഭാരം

വെങ്കലത്തിൽ നിര്‍മിച്ച അശോക സ്തംഭത്തിനു 9,500 കിലോയാണു ഭാരം

author-image
WebDesk
New Update
New parliament building, Narendra Modi, National emblem,

നിര്‍മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുമുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു. 6.5 മീറ്റര്‍ ഉയരത്തില്‍ വെങ്കലം കൊണ്ടു നിര്‍മിച്ച അശോക സ്തംഭത്തിനു 9,500 കിലോയാണു ഭാരം.

Advertisment
New parliament building, Narendra Modi, National emblem,

മന്ദിരത്തിന്റെ സെന്‍ട്രല്‍ ഫോയറിന്റെ മുകള്‍ഭാഗത്താണു ദേശീയ ചിഹ്നം സ്ഥിതി ചെയ്യുന്നത്. 6,500 കിലോഗ്രാം ഭാരമുള്ള ഉരുക്ക് ഘടന ഒരുക്കിയാണു ചിഹ്നം സ്ഥാപിച്ചിരിക്കുന്നത്.

New parliament building, Narendra Modi, National emblem,

എട്ടു വ്യത്യസ്ത ഘട്ടങ്ങളിലൂടെയായിരുന്നു അശോക സ്തംഭത്തിന്റെ രൂപരേഖയും നിര്‍മാണവും. ക്ലേ മോഡലിങ്, കംപ്യൂട്ടര്‍ ഗ്രാഫിക്സ്, വെങ്കല കാസ്റ്റിങ്, പോളിഷിങ് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

New parliament building, Narendra Modi, National emblem,

ദേശീയ ചിഹ്നം അനാച്ഛാദനത്തിനെത്തിയ പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി സംവദിച്ചു. പൂജാ കര്‍മങ്ങളിലും അദ്ദേഹം പങ്കെടുത്തു.

Advertisment
New parliament building, Narendra Modi, National emblem,

ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്, മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഹര്‍ദീപ് സിങ് പുരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കേന്ദ്രസര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ സെന്‍ട്രല്‍ വിസ്തയുടെ ഭാഗമായി 1250 കോടി രൂപ മുതല്‍മുടക്കിലാണു പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ 977 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്.

New parliament building, Narendra Modi, National emblem,

രാഷ്ട്രപതി ഭവനു സമീപം, 13 ഏക്കറിലാണു മന്ദിരം ഒരുങ്ങുന്നത്. നാല് നിലയിലായുള്ള മന്ദിരത്തിന്റെ നിര്‍മാണം ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

New parliament building, Narendra Modi, National emblem,

75-ാം സ്വാതന്ത്ര്യദിനത്തിനു മുന്‍പ് പൂര്‍ത്തിയാകുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. ടാറ്റ പ്രോജക്ട്സിനാണു നിര്‍മാണച്ചുമതല.

Narendra Modi Parliament

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: