/indian-express-malayalam/media/media_files/uploads/2019/12/Narendra-Modi-1.jpg)
ന്യൂഡല്‍ഹി: നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന റാലിയിലാണ് മോദി ഇങ്ങനെ പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയിലെത്തിയിരിക്കുന്നത്.
1731 അനധികൃത കോളനികളിലെ 40 ലക്ഷം താമസക്കാർക്ക് ഉടമസ്ഥാവകാശം നൽകിയതിന് പ്രധാനമന്ത്രി മോദിയോട് നന്ദി അറിയിക്കുന്നതിനാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. "ഡൽഹിയിലെ ജനങ്ങൾക്ക് ഇത് ഒരു പുതിയ പ്രഭാതമാണ്. ദില്ലിയിലെ ഭൂരഹിതരായ ജനങ്ങളുടെ ഉന്നമനത്തിനായി ഇരുസഭകളും അനുമതി നൽകി. നിങ്ങളെ നിങ്ങളുടെ അവകാശങ്ങളിൽ നിന്നും അകറ്റി നിർത്തിയ ആളുകൾക്ക് ഇപ്പോൾ നിങ്ങളുടെ മുഖത്ത് സന്തോഷം കാണാൻ കഴിയും, ”പ്രധാനമന്ത്രി മോദി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളെ മോദി വിമർശിച്ചു. 'മോദിയെ വെറുത്തോളൂ, നിങ്ങള്‍ ഇന്ത്യയെ വെറുക്കരുത്. എന്റെ കോലം കത്തിച്ചോളൂ, പക്ഷേ പാവങ്ങളുടെ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും തീവെക്കരുത്. പാവം ഡ്രൈവര്‍മാരെയും പോലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത്. നിരവധി പോലീസുകാർ നമുക്കുവേണ്ടി ജീവന്‍വെടിഞ്ഞു. പോലീസുകാര്‍ നിങ്ങളെ സഹായിക്കാനുള്ളവരാണ്, അവരെ ആക്രമിക്കരുത്', മോദി പറഞ്ഞു.
#WATCH: PM Modi addresses a rally at Ramlila Maidan in Delhi https://t.co/BqdNaM3p8j
— ANI (@ANI) December 22, 2019
ജനങ്ങളെ ഒരിക്കലും മതത്തിന്റെ പേരിൽ മാറ്റി നിർത്തിയിട്ടില്ലെന്ന് മോദി പറഞ്ഞു. പ്രതിപക്ഷെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ പരത്തുകയാണെന്നും അവരുടെ വികാരങ്ങളെ പൗരത്വ നിയമത്തിനെതിരായി ഉപയോഗിക്കുയാണെന്നും മോദി പറഞ്ഞു.
"ഹിന്ദുവായാലും മുസ്ലീമായാലും സിഎഎ ഒരു ഇന്ത്യൻ പൗരനെയും ബാധിക്കില്ല. എൻആർസിയെക്കുറിച്ചും ഒന്നിലധികം അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന് ശേഷം അസമിൽ എൻആർസി നടപ്പാക്കി. ചട്ടങ്ങളൊന്നും രൂപപ്പെടുത്തിയിട്ടില്ല, അത് പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ല. അനധികൃത കോളനികളുടെ ബിൽ ഉപയോഗിച്ച് ഞങ്ങൾ നിങ്ങളുടെ അവകാശം നൽകുമ്പോൾ, ഞങ്ങൾ തന്നെ നിങ്ങളുടെ അവകാശം തട്ടിയെടുക്കുമോ?," മോദി ചോദിച്ചു.
Read Also: ഇറങ്ങി വാ മക്കളേ…; മംഗളൂരുവില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് മധുരവുമായി മന്ത്രി, വീഡിയോ
പൗരത്വ നിയമത്തെക്കുറിച്ച് സംസാരിച്ച മോദി, “ഞങ്ങൾ പൗരത്വ ഭേദഗതി ബിൽ പാസാക്കിയിട്ടുണ്ട്. ഇതിന് പാർലമെന്റിനെ ബഹുമാനിക്കണം. എന്നിരുന്നാലും, കുറച്ച് പ്രതിപക്ഷ പാർട്ടികൾ ഈ വിഷയം രാഷ്ട്രീയവത്കരിക്കുകയും ബില്ലിനെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തുകയും ചെയ്യുന്നു," പാർലമെന്റിനോടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോടും ആദരവ് പ്രകടിപ്പിക്കാൻ മോദി ജനങ്ങളോട് ആവശ്യപ്പെട്ടു
ഡൽഹിയിലെ ആം ആദ്മി സർക്കാരിനെതിരെയും മോദി വിമർശനം ഉന്നയിച്ചു. "സർക്കാർ വിഷയം രാഷ്ട്രീയവത്കരിക്കാതിരുന്നിരുന്നെങ്കിൽ ഡൽഹിയി മെട്രോയുടെ നാലാം ഘട്ട പദ്ധതിയുടെ പ്രവർത്തനങ്ങൾ വളരെ നേരത്തെ തന്നെ ആരംഭിക്കുമായിരുന്നു. അതുകൊണ്ടാണ് നിങ്ങളുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നവർ, നിങ്ങളുടെ വേദന ഒരിക്കലും മനസിലാക്കിയിട്ടില്ലെന്നും അവർ ഒരിക്കലും അത് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഞാൻ പറയുന്നത്." പ്രധാനമന്ത്രി മോദി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.