scorecardresearch

സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ഇന്ത്യയും യുകെയും; വസ്ത്ര, രത്ന, ആഭരണ മേഖലകൾക്ക് നേട്ടം

ഇന്ത്യയുടെ ഏറ്റവും സമഗ്രമായ വ്യാപാര കരാറുകളിൽ ഒന്നാണിതെന്ന് കരാറിൽ ഒപ്പുവച്ച ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു

ഇന്ത്യയുടെ ഏറ്റവും സമഗ്രമായ വ്യാപാര കരാറുകളിൽ ഒന്നാണിതെന്ന് കരാറിൽ ഒപ്പുവച്ച ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Britain Prime Minister Keir Starmer Indian Prime Minister Narendra Modi

ചിത്രം: എക്സ്

ഡൽഹി: ദീർഘകാലമായി കാത്തിരുന്ന ഇന്ത്യ - യുകെ സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടി‌എ) പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഔദ്യോഗികമായി ഒപ്പുവച്ചു. പ്രധാനമന്ത്രിയുടെ ദ്വിദിന യുകെ സന്ദർശനവേളയിലാണ് ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ ചരിത്രപരമായ ദിനം എന്ന് കരാറിൽ ഒപ്പുവെച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു.

Advertisment

ഇന്ത്യയിലെ യുവാക്കൾക്കും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും എംഎസ്എംഇ മേഖലയ്ക്കും കരാർ ഏറെ ഗുണം ചെയ്യുമെന്ന് മോദി പറഞ്ഞു. 'കാർഷിക ഉൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണം, തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, പാദരക്ഷകൾ, സമുദ്രവിഭവങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള പ്രധാന കയറ്റുമതികളുടെ തീരുവ കുറയ്ക്കുന്നതിലൂടുയും യുകെയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിലൂടെയും ഇന്ത്യയ്ക്ക് പ്രയോജനം ലഭിക്കും,' പ്രധാനമന്ത്രി പറഞ്ഞു.

Also Read: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണ വിവാദം; നാലാം ദിനവും പാർലമെന്റ് പ്രക്ഷുബ്ധം

Advertisment

ഇന്ത്യ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും സമഗ്രമായ വ്യാപാര കരാറുകളിൽ ഒന്നാണിതെന്ന് കരാറിൽ ഒപ്പുവച്ച ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം യുകെ നടത്തുന്ന ഏറ്റവും വലുതും സാമ്പത്തികമായി ഏറ്റവും പ്രധാനപ്പെട്ടതുമായ വ്യാപാര കരാറാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: അനിൽ അംബാനിയുടെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്

കരാര്‍ പ്രകാരം ബ്രിട്ടനിലേക്കുള്ള 99 ശതമാനം ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കും തീരുവ ഒഴിവാകുമെന്നും ഇത് വലിയ നേട്ടമുണ്ടാക്കുമെന്നും ഇന്ത്യന്‍ വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ചെക്കേഴ്‌സിൽ വെച്ചായിരുന്നു പ്രധാനമന്ത്രി മോദി പ്രധാനമന്ത്രി സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തിയത്. സ്റ്റാർമറിൻറെ ക്ഷണപ്രകാരമാണ് മോദിയുടെ യുകെ സന്ദർശനം.

Read More: മോദി ലണ്ടനിൽ; ഇന്ത്യ-യുകെ വ്യാപാരകരാറിന് ധാരണ

India Uk Narendra Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: