/indian-express-malayalam/media/media_files/uploads/2020/02/Narendra-Modi.jpg)
ന്യൂഡൽഹി: ഡൽഹി കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷയ്‌ക്കു പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി നടപ്പിലായെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു. സ്ത്രീയുടെ സുരക്ഷയ്‌ക്കും ആത്മാഭിമാനത്തിനുമാണ് ഏറ്റവും പ്രധാന്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ മേഖലയിലും സ്ത്രീശക്തി വര്‍ധിച്ചതായും സ്ത്രീ ശാക്തീകരണത്തില്‍ അധിഷ്‌ഠിതമായ ഒരു രാജ്യം നമുക്ക് ഒന്നിച്ച് നിര്‍മിക്കാമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ പറയുന്നു.
Justice has prevailed.
It is of utmost importance to ensure dignity and safety of women.
Our Nari Shakti has excelled in every field. Together, we have to build a nation where the focus is on women empowerment, where there is emphasis on equality and opportunity.
— Narendra Modi (@narendramodi) March 20, 2020
അതേസമയം, ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് നാല് പ്രതികളെ ഒരേ സമയം ഒന്നിച്ചു തൂക്കിലേറ്റുന്നത്. 2012 ഡിസംബര്‍ 16-ലെ ഡൽഹി കൂട്ടബലാത്സംഗ കൊലപാതക കേസിലെ നാല് പ്രതികളെയും ഇന്ന് പുലർച്ചെ 5.30 നാണ് തിഹാർ ജയിലിലെ മൂന്നാം നമ്പർ മുറിയിലാണ് പ്രതികളെ തൂക്കിലേറ്റിയത്. കേസില്‍ വിചാരണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ച പ്രതികളായ മുകേഷ് സിങ് (32), പവൻ ഗുപ്‌ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണ് തൂക്കിലേറ്റിയത്. രാവിലെ ആറുമണിയോടെ തൂക്കുമരത്തില്‍ നിന്നും താഴെ ഇറക്കിയ മൃതശരീരങ്ങള്‍ ഡല്‍ഹിയിലെ ഡിഡിയു ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതശരീരങ്ങള്‍ വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
ഹൈക്കോടതി പ്രതികളുടെ ഹര്‍ജികള്‍ തള്ളിയശേഷം പ്രതികളുടെ അഭിഭാഷകനായ എപി സിംഗ് അര്‍ദ്ധരാത്രിയോടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ 3.30 ഓടെ കോടതി ആവശ്യം നിരസിച്ചു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, അശോക് ഭൂഷന്‍, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബഞ്ചാണ് വാദം കേട്ടത്.
അതീവ സുരക്ഷയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. വധശിക്ഷ നടപ്പിലാക്കാനുള്ള അവസാന നടപടിക്രമങ്ങള്‍ക്കായി ജയില്‍ അധികൃതര്‍ പുലർച്ചെ 3.30 ന് പ്രതികളെ വിളിച്ചുണര്‍ത്തി. നാല് പ്രതികളേയും വ്യത്യസ്‌ത സെല്ലുകളിലായി അൽപ്പസമയം ഒറ്റയ്‌ക്ക് ഇരുത്തി. അവസാനമായി പുതിയ വസ്ത്രം ധരിക്കാനോ ഭക്ഷണം കഴിക്കാനോ പ്രതികൾ തയ്യാറായില്ലെന്ന് ജയിൽ അധികൃതർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വധശിക്ഷ നടപ്പിലാക്കുന്നതിനാല്‍ ഇന്നലെ രാത്രി മുതൽ തിഹാർ ജയിൽ അടഞ്ഞു കിടക്കുകയാണ്. എല്ലാ ജയിൽവാസികളും സെല്ലുകള്‍ക്കകത്തുതന്നെ കഴിഞ്ഞു. പ്രതികൾക്ക് പ്രാർത്ഥിക്കാനായി പത്ത് മിനിറ്റ് സമയം നൽകി. നാല് മണിയോടെ പ്രതികളെ കഴുമരത്തിലേക്ക് എത്തിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴുമരം കാണാൻ അനുവദിക്കാതെ പ്രതികളുടെ മുഖം മറച്ചു. പ്രതികളുടെ അവസാന ആഗ്രഹങ്ങൾ ചോദിച്ചറിഞ്ഞു. അതിനുശേഷമായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. പ്രതികളായ പവൻ ഗുപ്‌ത, അക്ഷയ് സിങ് എന്നിവരെ അഞ്ചോ പത്തോ മിനിറ്റ് കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അനുവദിക്കണമെന്ന് ഇവരുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഇതു നിരസിച്ചിരുന്നു.
2012 ഡിസംബര്‍ 16നാണ് ലോക മനസ്സാക്ഷിയെ പിടിച്ചു കുലുക്കിയ ഡല്‍ഹി കൂട്ടബലാല്‍സംഗം സംഗവും കൊലപാതകവും നടന്നത്. ഓടിക്കൊണ്ടിരുന്ന ബസില്‍വച്ച് പെണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ പെണ്‍കുട്ടിയെ അക്രമികള്‍ ബസില്‍നിന്ന് പുറത്തേക്കെറിഞ്ഞു. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.