ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനു അധികാരം നഷ്‌ടമായി. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രി കമൽനാഥ് രാജി പ്രഖ്യാപിച്ചു. 15 മാസത്തെ ഭരണത്തിനു ശേഷമാണ് കോൺഗ്രസിനു അധികാരം നഷ്‌ടമാകുന്നത്. ബിജെപിയിൽ ചേർന്ന ജ്യോതിരാതിദ്യ സിന്ധയെ പിന്തുണയ്ക്കുന്ന 22 എംഎൽഎമാർ രാജിവച്ചതിനെ ത്തുടർന്നാണ് കോൺഗ്രസിനു ഭൂരിപക്ഷം നഷ്‌ടമായത്.

Read Also: കൊവിഡ് രോഗിയുടെ അമ്മയെ ജോലിയില്‍ നിന്നും സസ്പെന്‍റ് ചെയ്തു

ഇന്നു വെെകീട്ട് അഞ്ചിനു മുൻപ് നിയമസഭയിൽ വോട്ടെടുപ്പ് നടത്തണമെന്നു സുപ്രീം കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. എന്നാൽ വിശ്വാസ വോട്ടെടുപ്പിനെ നേരിടാതെ കമൽനാഥ് വാർത്താസമ്മേളനത്തിൽ രാജി പ്രഖ്യാപിക്കുകയായിരുന്നു.

ജനവിധിയെ ബിജെപി മാനിച്ചില്ലെന്നും തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് അവർ ശ്രമിച്ചതെന്നും കമൽനാഥ് വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ചതിക്കുകയാണ് ബിജെപി ചെയ്‌തതെന്നും കമൽനാഥ് പറഞ്ഞു.

“ജനാധിപത്യത്തെ ബിജെപി കശാപ്പ് ചെയ്‌തു. ബിജെപിക്ക് 15 വർഷം ഭരിക്കാൻ ലഭിച്ചു. എന്റെ സർക്കാരിനു ലഭിച്ചത് 15 മാസം മാത്രമാണ്. യാതൊരു അഴിമതി ആരോപണങ്ങളും ഇക്കാലയളവിൽ കോൺഗ്രസ് സർക്കാരിനു നേരെ ഉയർന്നിട്ടില്ല. ഇന്നുച്ചയ്‌ക്ക് ഒരു മണിക്ക് ഗവർണറെ കണ്ട് രാജിക്കത്ത് നൽകും,” കമൽനാഥ് പറഞ്ഞു.

Read Also: കൊവിഡ് രോഗിയുടെ അമ്മയെ ജോലിയില്‍ നിന്നും സസ്പെന്‍റ് ചെയ്തു

230 സീറ്റുകളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. രണ്ട് എംഎൽഎമാരുടെ നിര്യാണത്തെത്തുടർന്ന് രണ്ട് സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ശേഷിക്കുന്ന 228 എംഎല്‍എമാരിൽ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 114 ആയിരുന്നു. ഇതിൽ നിന്നാണ് 22 എംഎൽഎമാർ രാജിവച്ചത്. നാല് സ്വതന്ത്രർ, രണ്ട് ബിഎസ്‌പി, ഒരു എസ്‌പി എംഎൽഎമാരുടെ അടക്കം 121 പേരുടെ പിന്തുണയാണ് കമൽനാഥ് സർക്കാരിനുണ്ടായിരുന്നത്. ബിജെപിക്ക് 107 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം 104 ആകും. ഈ സാഹചര്യത്തില്‍ 107 എംഎൽഎമാരുള്ള ബിജെപിക്ക് അധികാരത്തിലെത്താം.

Read in English Here 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook