/indian-express-malayalam/media/media_files/uploads/2021/05/vaccine1-1.jpg)
ന്യൂഡല്‍ഹി; ഈ വര്‍ഷം അവസാനത്തോടെ 18 വയസിന് മുകളില്‍ ഉള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അഞ്ച് നിര്‍മാതാക്കളില്‍ നിന്നായി 188 കോടി വാക്സിന്‍ ഡോസുകള്‍ വര്‍ഷാവസനത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കേന്ദ്ര ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്നാനി സമര്‍പിച്ച സത്യവാങ്മൂലത്തില്‍ വാക്സിന്‍ നയവും വ്യക്തമാക്കുന്നു. ജൂലൈ അവസാനത്തോടെ 51.6 കോടി ഡോസ് വാക്സിന്‍ ലഭ്യമാക്കും. ബാക്കിയുള്ള 135 കോടി വാക്സിന്‍ ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അഞ്ച് നിര്‍മാതാക്കളില്‍ നിന്നായി സംഭരിക്കും.
135 കോടി വാക്സിനില്‍, 50 കോടി ഡോസ് കോവിഷീല്‍ഡും 40 കോടി കോവാക്സിനുമായിരിക്കും ഉണ്ടാവുക. പത്ത് കോടി സ്പുട്നിക്ക് വാക്സിനും അഞ്ച് കോടി സൈഡസ് കാഡില്ല ഡി.എന്‍.എ വാക്സിനും പട്ടികയില്‍ ഉള്‍പ്പെടുന്നു. ബയോ ഇയുടെ 30 കോടി ഡോസും 135 കോടിയുടെ കണക്കിലുണ്ട്.
ഉത്പാദനം പുരോഗമിക്കുന്നവയും കരാറിലുള്ളവയുമായ വാക്സിന്റെ കണക്കുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയിലെ കോവിഡ് പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ഓഗസ്റ്റ് - ഡിസംബര്‍ കാലയളവില്‍ 216 കോടി വാക്സിന്‍ ഡോസ് ലഭ്യമാകുമെന്നാണ് പറഞ്ഞിരുന്നത്.
പുതുതായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നോവാക്സിന്റെ 20 കോടി വാക്സിന്‍, ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്സിന്‍ (10 കോടി), ജിനോവയുടെ എം.ആര്‍.എന്‍.എ വാക്സിന്‍ (ആറ് കോടി) എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല. 2-18 വയസിനിടയിലുള്ളവരില്‍ വാക്സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്താന്‍ ഭാരത് ബയോടെക്കിന് അനുമതി ലഭിച്ചതായും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
Also Read: കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കയും ടേം ഇൻഷൂറൻസും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us