എഴുതിയത് സജ്ജ പ്രവീൺ ചൗധരി
ഏപ്രിൽ, മെയ് മാസങ്ങളിൽ കോവിഡ് -19 മഹാമാരിയുടെ വിനാശകരമായ രണ്ടാം തരംഗമാണ് ഇന്ത്യയെ ബാധിച്ചത്. വൈറസിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, രാജ്യത്തെ മിക്ക ആരോഗ്യ വിദഗ്ധരും അടുത്ത കുറച്ച് മാസങ്ങളിൽ മഹാമാരിയുടെ മൂന്നാമത്തെ തരംഗമുണ്ടാവുമെന്ന് പ്രവചിക്കുന്നു.
മൂന്നാം തരംഗത്തിനെതിരെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) മേധാവി ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആളുകൾ കർശനമായി മാസ്ക് ധരിക്ലും സാമൂഹിക അകലം പാലിക്കലും അടക്കമുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ അടുത്ത ആറ് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ തന്നെ മൂന്നാം തരംഗം രാജ്യത്തെ ബാധിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.
മൂന്നാം തരംഗത്തിന്റെ ഭീഷണി വലുതാകുമ്പോൾ, മുമ്പത്തെ തരംഗങ്ങളിൽ നിന്ന് നാം പഠിക്കുകയും ആവശ്യമായ മുൻകരുതലുകൾ എടുക്കുകയും വ്യക്തിപരവും സാമ്പത്തികവുമായി മുൻകൂട്ടി തയ്യാറാകുകയും ചെയ്യേണ്ടത് പ്രധാനമാണ്.
Read More: കൊറോണ വൈറസ് ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ മെഡിക്ലെയിമിനു പകരമാണോ?
കോവിഡ് -19 മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തികമായി മുൻകരുതൽ സ്വീകരിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ നിങ്ങൾക്ക് ഒരു ഒരു ടേം ലൈഫ് ഇൻഷുറൻസ് വങ്ങാവുന്നതാണ്. ഒരു ടേം ഇൻഷുറൻസ് പദ്ധതിയിൽ, പ്രതിമാസം 500 രൂപയുടെ വരെ വളരെ ചെറിയ പ്രീമിയം അടച്ചുകൊണ്ട്, നിങ്ങൾക്ക് ഒരു കോടി രൂപ വരെയുള്ള ഉയർന്ന തുകയുടെ ലൈഫ് കവർ ലഭിക്കും.
എന്തുകൊണ്ടാണ് ഇത് ശരിയായ സമയമാവുന്നത്?
നിങ്ങൾ ഇതുവരെ ടേം ഇൻഷൂറൻസ് എടുത്തിട്ടില്ലെങ്കിൽ ഇത് ഒരു ടേം ഇൻഷൂറൻസ് എടുക്കാനുള്ള ശരിയായ സമയാണ്. ഒരു മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാവുക എന്നതാണ് ഇൻഷൂറൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും പ്രധാന വ്യവസ്ഥകളിലൊന്ന്. നേരിട്ടോ, ടെലി മെഡിസിൻ വഴിയോ ഈ വൈദ്യപരിശോധന നടത്താം.
Read More: അഞ്ചു തരം ടേം ഇന്‍ഷുറന്‍സ് പ്ലാനുകള്‍: സവിശേഷതകള്‍, ആനുകൂല്യങ്ങള്‍
കോവിഡിന്റെ രണ്ടാമത്തെ തരംഗം നമ്മുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെയും നിരവധി കുടുംബങ്ങളെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല, ജീവനക്കാരോ ജീവനക്കാരുടെ കുടുംബാംഗങ്ങളോ രോഗബാധിതരാവുന്നത് ഇൻഷൂറൻസ് അടക്കമുള്ള വ്യവസായങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്.
വൈദ്യപരിശോധനയ്ക്കായി മുൻപ് വേണ്ടി വന്നിരുന്ന ശരാശരി സമയം 3-4 ദിവസമായിരുന്നു. എന്നാൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങളുണ്ടായിരുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ ഇത് 7-8 ദിവസമായി ഉയർന്നു.
Read More: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ലക്ഷം രൂപ വരെ ആദായനികുതി ആനുകൂല്യം; നിങ്ങള്‍ക്ക് എത്ര ലഭിക്കും?
പരിശോധനാ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളിലുണ്ടായ ബുദ്ധിമുട്ട്, വിവിധ സ്ഥലങ്ങളിലെ യാത്രാ നിയന്ത്രണങ്ങൾ, ഉപഭോക്താക്കളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതിന് നിയോഗിക്കപ്പെട്ട ആളുകളും ഉപഭോക്താക്കളും രോഗബാധിതരായ സാഹചര്യങ്ങൾ തുടങ്ങിയവ ഈ കാലതാമസത്തിന് കാരണമായി. കൊറോണ വൈറസ് ബാധിക്കുമെന്ന ഭയം കാരണം പുറത്തിറങ്ങാൻ മടിക്കുന്നതും ഇത് വൈകാൻ കാരണമായി.
എന്നിരുന്നാലും, സജീവവും പുതിയതുമായ കേസുകളുടെ എണ്ണം കുറയുകയും യാത്രാ നിയന്ത്രണങ്ങൾ നീക്കുകയും ചെയ്തതോടെ, ഇപ്പോൾ വൈദ്യ പരിശോധനയ്ക്കുള്ള ഈ കാലതാമസം കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ ജൂൺ മാസത്തിൽ, ടേം ലൈഫ് ഇൻഷുറൻസ് വാങ്ങുന്ന ഉപഭോക്താക്കൾക്ക് വൈദ്യ പരിശോധന വളരെ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞു.
ടേം ഇൻഷുറൻസ് വാങ്ങാൻ താൽപര്യമുണ്ടെങ്കിലും കോവിഡ് വ്യാപനവും തുടർന്നുള്ള നിയന്ത്രണങ്ങളും കാരണം അത് വാങ്ങാൻ സാധിക്കാത്ത ഒരു അവസ്ഥയിൽ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാവില്ല. കോവിഡ് വ്യാപനവും, അതിനെത്തുടർന്നുള്ള ഭീഷണിയും കാരണം പുറത്തിറങ്ങാനാവാത്ത സാഹചര്യത്തിൽ മെഡിക്കൽ ടെസ്റ്റ് പൂർത്തിയാക്കുന്നത് തടസ്സപ്പെടുന്ന സാഹചര്യവും ഉപഭോക്താക്കൾ താൽപര്യപ്പെടില്ല.
Read More: ചെറുപ്പവും അവിവാഹിതനുമാണ്, എന്നിട്ടും എന്തിന് ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങണം?
കുടുംബാംഗങ്ങളുടെ പരമാവധി സാമ്പത്തിക പരിരക്ഷയ്ക്കായി നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഇൻഷുറൻസ് ഉൽപ്പന്നമാണ് ലൈഫ് ഇൻഷുറൻസ്. കോവിഡ് -19 മഹാവ്യാധി ആരംഭിച്ചതു മുതൽ, ലൈഫ് ഇൻഷുറൻസിന്റെ ആവശ്യകത പല മടങ്ങ് വർദ്ധിച്ചു. കാരണം ഒരാൾക്ക് എത്ര ആരോഗ്യമുണ്ടെങ്കിലും വൈറസ് അവരെ ബാധിച്ചേക്കാം.
കൊറോണ വൈറസ് അണുബാധ കാരണം കഴിഞ്ഞ 15 മാസത്തിനുള്ളിൽ ആയിരക്കണക്കിന് ചെറുപ്പക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശരിയായ സമയത്ത് ശരിയായ നടപടികൾ കൈക്കൊള്ളുന്നത് പ്രസക്തമാണ്.