/indian-express-malayalam/media/media_files/uploads/2020/06/Ayodhya.jpg)
അയോധ്യ: ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുളള പദ്ധതി താൽക്കാലികമായി നിർത്തിവച്ചു. ഇന്ത്യ-ചൈന അതിർത്തിയിലെ സ്ഥിതി ഗൗരവമുളളതാണെന്നും രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനമെന്നും രാംമന്ദിർ ട്രസ്റ്റ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്ന് ഗൽവാനിൽ ചൈനീസ് സേനയുമായുളള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് ട്രസ്റ്റിന്റെ തീരുമാനം. സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ട്രസ്റ്റ് ആദരാഞ്ജലി അര്‍പ്പിച്ചു.
Read Also: എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പിന്‍വലിച്ചാല്‍ നിരക്ക് ഈടാക്കാന്‍ നിര്‍ദേശം
രാജ്യത്തിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷമേ ക്ഷേത്ര നിർമ്മാണത്തെക്കുറിച്ചുളള തീരുമാനം എടുക്കൂവെന്നും ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുമെന്നും ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി ഒരു വെബ്‌സൈറ്റിന് ട്രസ്റ്റ് രൂപം നല്‍കിയിട്ടുണ്ട്.
തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാമെന്നും മുസ്‌ലിങ്ങൾക്ക് അയോധ്യയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് 5 ഏക്കർ നൽകണമെന്നുമായിരുന്നു അയോധ്യ കേസിലെ സുപ്രീം കോടതി വിധി. 2010ൽ അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി വിഭജിച്ചു നൽകിയ അലഹബാദ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. അയോധ്യയിൽ രാംമന്ദിർ ട്രസ്റ്റിന്റെ നേതൃത്വത്തിലായിരിക്കും രാമക്ഷേത്രം പണിയുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.