മുംബൈ: എടി‌എം ഫീസ് സംബന്ധിച്ച റിസർവ് ബാങ്ക് കമ്മിറ്റിയുടെ പുതിയ നിർദേശം. 5000 രൂപകയ്ക്ക് മുകളിൽ ഓരോ തവണ പണം പിൻവലിക്കുമ്പോഴും നിരക്ക് ഈടാക്കാൻ കമ്മിറ്റി നിർദേശിച്ചു. എടിഎംവഴി കൂടുതല്‍പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണിത്. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് ഈ നിര്‍ദേശം പുറത്തറിയുന്നത്. റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

“ഉയർന്ന തോതിൽ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് ഇത്. 5000 രൂപവരെയുള്ള പണമിടപാടുകൾ മാത്രമേ സൗജന്യമായി അനുവദിക്കൂ. 5,000 രൂപയ്ക്ക് മുകളിലുള്ള ഓരോ വ്യക്തിഗത ഇടപാടുകൾക്കും ബാങ്കുകൾക്ക് ഉപഭോക്താവിൽ നിന്ന് ചാർജ് ഈടാക്കാം.”

ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് വി.ജി കണ്ണന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019 ഒക്ടോബര്‍ 22ന് ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

2008ലും 2012ലും നിശ്ചിത എണ്ണം പിന്‍വലിക്കലുകള്‍ക്കുശേഷം നിരക്ക് ഈടാക്കിവരുന്നുണ്ടെങ്കിലും എടിഎമ്മുകള്‍ പരിപാലിക്കുന്നതിനുള്ള ചെലവേറിയതാണ് ഈ നിര്‍ദേശത്തിനുപിന്നില്‍.

മില്ല്യൺ ജനസംഖ്യയുള്ള എല്ലാ കേന്ദ്രങ്ങളിലെയും എടിഎമ്മുകൾ സാമ്പത്തിക ഇടപാടുകൾക്ക് 2 മുതൽ 17 രൂപ വരെയും സാമ്പത്തികേതര ഇടപാടുകൾക്ക് എഴ് രൂപവരെയും ഉയർത്തണമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. പത്ത് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള കേന്ദ്രങ്ങളിൽ രണ്ട് തരത്തിലുള്ള ഇടപാടുകൾക്കും മൂന്ന് രൂപ വർദ്ധിപ്പിക്കാനും ശുപാർശ ചെയ്യുന്നു.

കാർഡ് പിൻവലിക്കാൻ ഉപയോഗിക്കുന്ന ബാങ്കിലേക്ക് കാർഡ് നൽകുന്ന ബാങ്ക് നൽകുന്ന ചാർജാണ് എടിഎം ഇന്റർചേഞ്ച്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook