scorecardresearch

അയോഗ്യത: സ്പീക്കറുടെ നോട്ടീസിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സച്ചിന്‍ വിഭാഗം കോടതിയില്‍

author-image
WebDesk
New Update
rajasthan, രാജസ്ഥാന്‍, rajasthan government crisis, രാജസ്ഥാന്‍ പ്രതിസന്ധി, sachin pilot,സച്ചിന്‍ പൈലറ്റ്‌, ashok gahlot, അശോക് ഗഹ്ലോട്ട്,rahul gandhi, രാഹുല്‍ ഗാന്ധി, priyanka gandhi, പ്രിയങ്ക ഗാന്ധി, bjp horse trading, ബിജെപി കുതിരക്കച്ചവടം

ജയ്പൂര്‍: സച്ചിന്‍ പൈലറ്റ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് വാദം കേട്ട കോടതി ഹര്‍ജി പിന്നീട് കേള്‍ക്കുന്നതിനായി മാറ്റിവച്ചു.

Advertisment

മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് വിളിച്ചു ചേര്‍ത്ത നിയമസഭാകക്ഷി യോഗങ്ങളില്‍ വിപ്പ് ലംഘിച്ച് പങ്കെടുക്കാതിരുന്നതിനെ തുടര്‍ന്ന് സ്പീക്കര്‍ 19 എംഎല്‍എമാരെ അയോഗ്യരാക്കുന്നതിന് നോട്ടീസ് അയച്ചിരുന്നു.

സ്പീക്കര്‍ അയച്ച നോട്ടീസിന്റെ ഭരണഘടനാ സാധുതയെയാണ് എംഎല്‍എമാര്‍ ചോദ്യം ചെയ്യുന്നതെന്ന് അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പറഞ്ഞു.

Read Also: സ്വർണക്കടത്തിൽ അറ്റാഷെയ്‌ക്കും പങ്ക്, സ്വപ്‌നയെ കുടുക്കുമെന്ന് പറഞ്ഞിരുന്നു; നിർണായക വെളിപ്പെടുത്തലുമായി സരിത്തിന്റെ അഭിഭാഷകൻ

Advertisment

ബുധനാഴ്ച്ച അശോക് ഗഹ്ലോട്ട് വിമതനായി നില്‍ക്കുന്ന സച്ചിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കമാന്‍ഡ് പ്രശ്‌നപരിഹാരത്തിനായി അയച്ച സംഘം ഗഹ്ലോട്ടിനെ സന്ദര്‍ശിക്കുകയും സച്ചിനുവേണ്ടി പാര്‍ട്ടിയുടെ വാതില്‍ തുറന്നിട്ടിരിക്കാനാണ് രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നതെന്ന് അറിയിക്കുകയു ചെയ്തു. താന്‍ സച്ചിനെതിരല്ലെന്നും അദ്ദേഹം ബിജെപി ക്യാമ്പ് വിടണമെന്നതാണ് തന്റെ ആവശ്യമെന്ന് ഗഹ്ലോട്ട് സംഘത്തെ അറിയിച്ചു.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സച്ചിനെ പാര്‍ട്ടിയില്‍ നിര്‍ത്തണമെന്ന ആഗ്രഹമുള്ളവരാണ്. അതിനാല്‍, അഹമ്മദ് പട്ടേല്‍ സച്ചിനുമായി സംസാരിക്കുന്നുണ്ട്.

വിമത പ്രവര്‍ത്തനം നിര്‍ത്താന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് സച്ചിനെ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവയില്‍ നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍, താന്‍ ബിജെപിയില് ചേരില്ലെന്ന് സച്ചിന്‍ ആവര്‍ത്തിക്കുന്നു.

അതേസമയം, കാത്തിരുന്ന് കാണുക എന്ന നയമാണ് ബിജെപി രാജസ്ഥാനില്‍ സ്വീകരിക്കുന്നത്.

Read in English: Hearing on disqualification of MLAs by Rajasthan speaker deferred

Bjp Priyanka Gandhi Congress Rajasthan Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: