scorecardresearch

കോവോവാക്സ് മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലുകൾ ജൂൺ പകുതിയോടെ ആരംഭിച്ചേക്കും

കോവോവാക്സിന്റെ രോഗ പ്രതിരോധ ശേഷിയും സുരക്ഷയും നിർണയിക്കുന്നതിനാണ് ഈ പരീക്ഷണങ്ങൾ

കോവോവാക്സിന്റെ രോഗ പ്രതിരോധ ശേഷിയും സുരക്ഷയും നിർണയിക്കുന്നതിനാണ് ഈ പരീക്ഷണങ്ങൾ

author-image
WebDesk
New Update
covid, covid vaccine, ie malayalam

ന്യൂഡൽഹി: പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന രണ്ടാമത്തെ കോവിഡ് -19 വാക്സിനായ കോവോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള പ്രോട്ടോക്കോളിലെ പുനരവലോകനത്തിന് ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യ (ഡിസിജിഐ) അംഗീകാരം നൽകി.

Advertisment

പുനരവലോകനം പ്രകാരം, മരുന്നെന്ന പേരില്‍ നല്‍കുന്ന മരുന്നല്ലാത്ത വസ്തു നൽകുന്ന ഘട്ടം ഒഴിവാക്കി, ഇനി രാജ്യത്തെ 20 ഓളം ആശുപത്രികളിലായി 18 വയസിനു മുകളിലുള്ള 1400 സന്നദ്ധ പ്രവർത്തകരിലാണ് പരിശോധന നടത്തുക. ഇതിൽ 4 ആശുപത്രികൾ പൂനെയിൽ തന്നെയാണ്.

ഐസിഎംആറും സെറം ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ചേർന്നാണ് 2/3 ഘട്ടങ്ങളിലെ പരീക്ഷണങ്ങൾ സംഘടിപ്പിക്കുന്നത്. കോവോവാക്സിന്റെ രോഗ പ്രതിരോധ ശേഷിയും സുരക്ഷയും നിർണയിക്കുന്നതിനാണ് ഈ പരീക്ഷണങ്ങൾ.

പങ്കെടുക്കുന്നവർക്കായി ശേഖരിച്ച പ്രാരംഭ സുരക്ഷാ ഡാറ്റ, ഡാറ്റ സേഫ്റ്റി മോണിറ്ററിങ് ബോർഡിന് (ഡിഎസ്എംബി) സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഡിഎസ്എംബി നൽകിയ ശുപാർശ പ്രകാരമാണ് ഇപ്പോൾ മൂന്നാം ഘട്ട പരീക്ഷങ്ങൾക്ക് ഡിസിജിഐ അനുമതി നൽകിയിരിക്കുന്നത്.

Advertisment

മൂന്നാം ഘട്ട പരിശോധനകൾ ജൂൺ പകുതിയോടെ ആരംഭിച്ചേക്കുമെന്ന് ഐസിഎംആറിലെ ശാസ്ത്രജ്ഞനായ ഡോ. അഭിജിത് കാദം പറഞ്ഞു. ഗവേഷകരും വാക്സിൻ എടുക്കാൻ സന്നദ്ധരായിട്ടുള്ളവരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും പറഞ്ഞു.

Read Also: ഇന്ത്യയിൽ സ്പുട്നിക് വാക്സിൻ നിർമിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി

കഴിഞ്ഞ വർഷമാണ് അമേരിക്കൻ കമ്പനിയായ നോവോവക്സ് സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് NVX-COV2373 എന്ന വാക്സിന്റെ നിർമാണത്തിനും വിപണനത്തിനുമുള്ള കരാർ ഒപ്പുവച്ചത്. വാക്സിന്റെ യുകെ യിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിൽ 89.7 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയിരുന്നു. യുകെ യിൽ ആൽഫ വേരിയന്റ് വ്യാപകമായ സമയത്താണ് പരീക്ഷണം നടത്തിയത്.

Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: