Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു

ഇന്ത്യയിൽ സ്പുട്നിക് വാക്സിൻ നിർമിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി

നിബന്ധനകളോടെയാണ് അനുമതി

ന്യൂഡൽഹി: പരിശോധന, വിശകലനം എന്നിവയ്ക്കായി ചില നിബന്ധനകളോടെ സ്പുട്നിക് കോവിഡ്-19 വാക്സിൻ ഇന്ത്യയിൽ നിർമിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് (എസ്ഐഐ) ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) അനുമതി നൽകി.

പൂനെ ആസ്ഥാനമായുള്ള കമ്പനി റഷ്യയിലെ മോസ്കോയിലെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയുമായി സഹകരിച്ചാണ് വാക്സിൻ നിർമിക്കുന്നത്. പൂനെയിലെ ഹഡാപ്സറിലുള്ള കേന്ദ്രത്തിൽ വച്ചാവും നിർമാണം.

” പരിശോധനകൾക്കും വിശകലനങ്ങൾക്കുമായി സ്പുട്നിക് കോവിഡ്-19 വാക്സിൻ ഇന്ത്യയിൽ നിർമിക്കുന്നതിന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡിജിസിഐ അനുമതി നൽകി.” ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇക്കാര്യത്തിൽ കമ്പനി വ്യാഴാഴ്ച ഡിസിജിഐക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.

Read More: മുൻഗണനാക്രമം വേണ്ട: 40 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ

ഡി‌സി‌ജി‌ഐ നിശ്ചയിച്ചിട്ടുള്ള നാല് വ്യവസ്ഥകൾ അനുസരിച്ച്, സെറം ഇൻസ്റ്റിറ്റ്യൂട്ടും ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും തമ്മിലുള്ള സെൽ ബാങ്കും വൈറസ് സ്റ്റോക്കും കൈമാറുന്നത് സംബന്ധിച്ച കരാറിന്റെ ഒരു പകർപ്പ് സമർപിക്കണം. സാങ്കേതിക കൈമാറ്റത്തിനായി കരാറിന്റെ പകർപ്പും സമർപ്പിക്കണം.

സെൽ ബാങ്ക്, വൈറസ് സ്റ്റോക്ക് എന്നിവ ഇറക്കുമതി ചെയ്യുന്നതിനുള്ള ആർ‌സി‌ജി‌എം അനുമതിയുടെ പകർപ്പും വൈറൽ വെക്റ്റർ വാക്സിനായ സ്പുട്‌നികിന്റെ ഗവേഷണത്തിനും വികസനത്തിനും തുടക്കം കുറിക്കാൻ ആർ‌സി‌ജി‌എം അനുമതിയുടെ പകർപ്പും എസ്‌ഐ‌ഐ സമർപ്പിക്കേണ്ടതുണ്ട്.

മെയ് 18 ന് എസ്‌ഐഐ, ജനിതക കൃത്രിമത്വ അവലോകന സമിതി (ആർ‌സി‌ജി‌എം), ബയോടെക്നോളജി വകുപ്പ് എന്നിവയ്ക്ക് ഇതിനായി അപേക്ഷ നൽകിയിരുന്നു.

എസ്‌സി‌ഐയുടെ അപേക്ഷയെക്കുറിച്ച് ആർ‌സി‌ജി‌എം ചില ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കൂടാതെ സെറവും ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയും തമ്മിലുള്ള മെറ്റീരിയൽ ട്രാൻസ്ഫർ കരാറിന്റെ ഒരു പകർപ്പ് തേടിയിട്ടുണ്ട്.

റഷ്യയുടെ സ്പുട്‌നിക് 5 വാക്സിൻ നിലവിൽ ഇന്ത്യയിൽ ഡോ റെഡ്ഡീസ് ലബോറട്ടറീസ് നിർമ്മിക്കുന്നുണ്ട്.

ഇന്ത്യയിൽ വാക്സിന് നിയന്ത്രിത അടിയന്തര ഉപയോഗ അനുമതി തേടാനാണ് എസ്‌ഐ‌ഐ പദ്ധതിയിടുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Serum institute dcgis nod manufacture covid jab sputnik v india

Next Story
Coronavirus India Highlights: കോവിഡ് വാക്സിൻ വികസിപ്പിച്ചതിന് ഇന്ത്യൻ ശാസ്ത്രജ്ഞരെ പ്രശംസിച്ച് പ്രധാനമന്ത്രിcovid, covid vaccine, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com