scorecardresearch

തങ്ങൾ ദേശവിരുദ്ധരല്ല, ബിജെപി വിരുദ്ധരെന്ന് ഫാറൂഖ് അബ്ദുല്ല: ഗുപ്കാർ സഖ്യത്തിന്റെ ചിഹ്നമായി ജമ്മു കശ്മീർ പതാക തിരഞ്ഞെടുത്തു

“അവർ രാജ്യത്തിന്റെ ഭരണഘടനയെ നശിപ്പിക്കാൻ ശ്രമിച്ചു, രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ഫെഡറൽ ഘടനയെ തകർക്കാൻ ശ്രമിച്ചു," ഫാറൂഖ് അബ്ദുല്ല പറഞ്ഞു

“അവർ രാജ്യത്തിന്റെ ഭരണഘടനയെ നശിപ്പിക്കാൻ ശ്രമിച്ചു, രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ഫെഡറൽ ഘടനയെ തകർക്കാൻ ശ്രമിച്ചു," ഫാറൂഖ് അബ്ദുല്ല പറഞ്ഞു

author-image
WebDesk
New Update
gupkar declaration alliance, peoples alliance for gupkar declaration, farooq abdullah gupkar declaration, J&K special status parties

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി അടുത്തിടെ രൂപീകരിച്ച പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കാർ ഡിക്ലറേഷൻ (പിഎജിഡി) ഒരു “ദേശവിരുദ്ധ” വേദിയല്ലെന്നും “ബിജെപി വിരുദ്ധ” വേദിയാണെന്നും നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

Advertisment

“പി‌എ‌ജി‌ഡി ദേശവിരുദ്ധമാണെന്നത് ബിജെപിയുടെ ഈ തെറ്റായ പ്രചാരണമാണെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഇത് ശരിയല്ലെന്ന് ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു. (പി‌എ‌ജി‌ഡി) ബിജെപി വിരുദ്ധമാണെന്നതിൽ സംശയമില്ല, പക്ഷേ അത് ദേശവിരുദ്ധമല്ല,” പി‌എ‌ജി‌ഡി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

ഗുപ്കാർ പ്രഖ്യാപനത്തിൽ ഒപ്പുവച്ച നേതാക്കൾ ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയുടെ വസതിയിൽ ആദ്യ യോഗം ചേർന്നിരുന്നു. യോഗത്തിൽ പഴയ ജമ്മുകശ്മീർ സംസ്ഥാനത്തിന്റെ പതാകയെ സംഘടനയുടെ ചിഹ്നമായി തിരഞ്ഞെടുത്തു.

Advertisment

ആർട്ടിക്കിൾ 370 റദ്ദാക്കുകയും, ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതടക്കമുള്ള നടപടികളിലൂടെ രാജ്യത്തിന്റെ ഫെഡറൽ ഘടനയെ തകർക്കാൻ ബിജെപി ശ്രമിക്കുകയായിരുന്നെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

“അവർ രാജ്യത്തിന്റെ ഭരണഘടനയെ നശിപ്പിക്കാൻ ശ്രമിച്ചു, അവർ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു, അവർ ഫെഡറൽ ഘടനയെ തകർക്കാൻ അവർ ശ്രമിച്ചു, അതാണ് കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് അവർ ചെയ്തതായി നമ്മൾ കണ്ടത്... ഇത് (പി‌എജിഡി) ഒരു ദേശവിരുദ്ധ സംഘടന അല്ലെന്ന് ഞാൻ അവരോട് പറയാൻ ആഗ്രഹിക്കുന്നു. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ തിരികെ ലഭിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അവിടെയാണ് ഞങ്ങളുടെ പോരാട്ടം, ഞങ്ങളുടെ പോരാട്ടം അതിനേക്കാൾ കൂടുതൽ ഒന്നുമല്ല, ”അദ്ദേഹം പറഞ്ഞു.

Read More: കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചു നൽകും വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: മെഹ്ബൂബ മുഫ്തി

പിഡിപി പ്രസിഡന്റ് മെഹ്ബൂബ മുഫ്തിയെ സഖ്യത്തിന്റെ ഉപനേതാവായി തിരഞ്ഞെടുത്തു. സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സഖ്യത്തിന്റെ കൺവീനറായും പീപ്പിൾസ് കോൺഫറൻസിലെ സാജാദ് ലോണിനെ വക്താവായും തിരഞ്ഞെടുത്തു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ജമ്മു കശ്മീരിലെ ഭരണത്തെക്കുറിച്ചുള്ള ഒരു ധവളപത്രം മാസത്തിനുള്ളിൽ സഖ്യം പുറത്തിറക്കുമെന്ന് യോഗത്തിന് ശേഷം ലോൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ധവളപത്രം വാചാടോപമാകില്ല. വസ്തുതകളും കണക്കുകളും മുതൽ ജമ്മുകശ്മീരിലെയും രാജ്യത്തെല്ലായിടത്തെയും ജനങ്ങൾ അനുഭവിക്കുന്ന യാഥാർഥ്യങ്ങൾ വരെ അടിസ്ഥാനമാക്കിയുള്ളതാവും അത്... അഴിമതികളെല്ലാം ജമ്മു കശ്മീരിൽ മാത്രമാണ് നടന്നതെന്ന തരത്തിലുള്ള ഒരു ധാരണ പ്രചരിക്കപ്പെട്ടിരുന്നു,” അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിന്റെ “സ്വത്വം, സ്വയംഭരണം, പ്രത്യേക പദവി എന്നിവ സംരക്ഷിക്കുമെന്ന്” ഗുപ്കർ പ്രഖ്യാപനത്തിൽ ഒപപ്പുവച്ചവർ കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിന് പ്രഖ്യാപിച്ചിരുന്നു. ഗുപ്കർ റോഡിലുള്ള ഫാറൂഖ് അബ്ദുല്ലയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നതിനാലാണ് അത്തരത്തിൽ നാമകരണം ചെയ്തത്. 2019 ഓഗസ്റ്റിന് ശേഷം കഴിഞ്ഞ വാരമാണ് സഖ്യത്തിന്റെ ഭാഗമായി ഒപ്പുവച്ച നേതാക്കൾ ആദ്യമായി കാണുന്നത്. 14 മാസത്തെ തടവിൽ നിന്ന് മെഹബൂബ മുഫ്തി മോചിതയായതിന് പിറകേയായിരുന്നു കൂടിക്കാഴ്ച.

Read More: Gupkar alliance adopts J&K flag as symbol, Farooq says it’s ‘anti-BJP, not anti-national’

Jammu And Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: