scorecardresearch

കോവിഡ്-19: നേരിയ ലക്ഷണങ്ങളുളളവരെ വീട്ടിൽ നിരീക്ഷണത്തിലാക്കാമെന്ന് ആരോഗ്യ മന്ത്രാലയം

മൊബൈലിൽ ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യണമെന്നും എപ്പോഴും ഇത് ആക്ടീവായിരിക്കണമെന്നും മാർഗ്ഗ നിർദേശത്തിലുണ്ട്

മൊബൈലിൽ ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യണമെന്നും എപ്പോഴും ഇത് ആക്ടീവായിരിക്കണമെന്നും മാർഗ്ഗ നിർദേശത്തിലുണ്ട്

author-image
WebDesk
New Update
corona virus, ie malayalam

ന്യൂഡൽഹി: കൊറോണ വൈറസിന്റെ നേരിയ ലക്ഷണങ്ങളുളള രോഗികൾക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാമെന്ന് ആരോഗ്യ മന്ത്രാലയം. ഇത്തരം രോഗികൾക്ക് മെഡിക്കൽ ഓഫീസർക്ക് ഹോം ഐസൊലേഷൻ നിർദേശിക്കാമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗ്ഗ നിർദേശത്തിൽ പറയുന്നു. നേരിയ ലക്ഷണങ്ങളോടു കൂടിയ കേസ് അല്ലെങ്കിൽ പ്രീ-സിംപ്റ്റോമിക് കേസ് എന്ന് തരംതിരിച്ചിട്ടുള്ള രോഗികൾക്ക് മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുന്ന തരത്തിൽ അവരുടെ വീട്ടിൽ സൗകര്യമുണ്ടെങ്കിൽ ഹോം ഐസൊലേഷനിൽ പോകാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Advertisment

തന്റെ ആരോഗ്യ നിലയെക്കുറിച്ച് നിരന്തരം രോഗി ജില്ലാ സർവൈലൻസ് ഓഫീസറെ അറിയിക്കണമെന്നും നിരീക്ഷണ ടീമിന്റെ നിർദേശങ്ങൾ പിന്തുടരണമെന്നും മാർഗ്ഗ നിർദേശത്തിൽ പറഞ്ഞിട്ടുണ്ട്. രോഗിയെ പരിചരിക്കുന്ന ആളും ഇവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നവരും പ്രോട്ടോക്കോൾ അനുസരിച്ച് മെഡിക്കൽ ഓഫീസർ നിർദേശിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ എടുക്കണം.

Read Also: റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തിരികെ നൽകണമെന്ന് സംസ്ഥാനങ്ങളോട് ഐസിഎംആർ

മൊബൈലിൽ ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യണമെന്നും എപ്പോഴും ഇത് ആക്ടീവായിരിക്കണമെന്നും മാർഗ്ഗ നിർദേശത്തിലുണ്ട്. ആരോഗ്യപരമായി എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഈ വിവരം ഉടൻ തന്നെ ചികിത്സിക്കുന്ന മെഡിക്കൽ ഓഫീസറെ അറിയിക്കണം. രോഗലക്ഷണങ്ങൾ പൂർണമായി ഇല്ലാതാവുകയും സർവൈലൻസ് മെഡിക്കൽ ഓഫീസർ ലബോറട്ടറി ടെസ്റ്റിനുശേഷം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്താൽ രോഗിക്ക് ഹോം ഐസൊലേഷൻ അവസാനിപ്പിക്കാമെന്നും മന്ത്രാലയം പറയുന്നു.

Advertisment

നിലവിൽ കോവിഡ് സ്ഥിരീകരിച്ചവരെയും സാംപിൾ പരിശോധനയ്ക്കായി അയച്ചിരിക്കുന്നവരെയും ആശുപത്രികളെ ഐസൊലേഷൻ വാർഡുകളിലാണ് പാർപ്പിച്ചിട്ടുളളത്. ആഗോള തെളിവുകൾ അനുസരിച്ച്, 80 ശതമാനം കോവിഡ് കേസുകളും നേരിയ കേസുകളാണ്, ശേഷിക്കുന്ന 20 ശതമാനം പേരെയാണ് സങ്കീർണതകൾ ഉണ്ടാകുമ്പോൾ ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വരുന്നത്. ഇതിൽ തന്നെ 5 ശതമാനം പേരെ മാത്രമാണ് ഐസിയുവിൽ പ്രവേശിപ്പിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 60 പേരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ ആകെ എണ്ണം 880 ആയി. ഇന്നലെ മാത്രം 1,463 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 28,380 ആയി ഉയർന്നു. ഇതിൽ 6,361 പേർ രോഗമുക്തി നേടി.

Read in English: Patients with very mild symptoms of coronavirus can opt for home isolation: Health ministry issues guidelines

Corona Virus Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: