scorecardresearch

'സമൂഹ മാധ്യമങ്ങളെ നയിക്കുന്നത് ഇടുങ്ങിയ ചിന്താഗതി'; 'പത്താന്‍' വിവാദത്തിനിടെ പ്രതികരിച്ച് ഷാരൂഖ്

അടുത്തിടെ ദീപിക പാദുക്കോണും ഷാരൂഖും ഒന്നിച്ചെത്തിയ പത്താനിലെ ഗാനം പുറത്തുവന്നിരുന്നു. ഇരുവരുടേയും വസ്ത്രധാരണമാണ് പത്താന്‍ നിരോധിക്കണമെന്ന നിലപാടിലേക്ക് ഒരു വിഭാഗത്തെ എത്തിച്ചിരിക്കുന്നത്

അടുത്തിടെ ദീപിക പാദുക്കോണും ഷാരൂഖും ഒന്നിച്ചെത്തിയ പത്താനിലെ ഗാനം പുറത്തുവന്നിരുന്നു. ഇരുവരുടേയും വസ്ത്രധാരണമാണ് പത്താന്‍ നിരോധിക്കണമെന്ന നിലപാടിലേക്ക് ഒരു വിഭാഗത്തെ എത്തിച്ചിരിക്കുന്നത്

author-image
WebDesk
New Update
Shah Rukh Khan

Express Photo/ Partha Paul

കൊല്‍ക്കത്ത: സിനിമ വ്യവസായത്തില്‍ ഇക്കാലത്തും അഭിപ്രായസ്വാതന്ത്ര്യത്തിന്റേയും പൗരസ്വാതന്ത്ര്യത്തിന്റേയും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍. ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പത്താന്‍ എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് ബച്ചന്റെ പ്രതികരണം.

Advertisment

28-ാം കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് ബച്ചന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഷാരൂഖ് അടക്കമുള്ള സിനിമാ താരങ്ങളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗവര്‍ണര്‍ ഡോ. സി വി ആനന്ദ ബോസ് എന്നിവരും ചടങ്ങിന്റെ ഭാഗമായിരുന്നു.

സമൂഹ മാധ്യമങ്ങള്‍ ഇടുങ്ങിയ ചിന്താഗതിയിലൂടെ നയിക്കപ്പെടുന്നുവെന്നായിരുന്നു ഷാരൂഖ് അഭിപ്രായപ്പെട്ടത്. പത്താനിലെ ഡയലോഗായ "അപ്നി കുർസി കി പെട്ടി ബന്ദ് ലിജിയേ, മൗസം ബിഗദ്നെ-വാല ഹേ (നിങ്ങളുടെ സീറ്റ് ബെൽറ്റ് ഇടു, കാലാവസ്ഥ മോശമാകാൻ പോകുന്നു)" എന്ന ഡയലോഗ് പറഞ്ഞാണ് താരം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

അടുത്തിടെ ദീപിക പാദുക്കോണും ഷാരൂഖും ഒന്നിച്ചെത്തിയ പത്താനിലെ ഗാനം പുറത്തുവന്നിരുന്നു. ഇരുവരുടേയും വസ്ത്രധാരണമാണ് പത്താന്‍ നിരോധിക്കണമെന്ന നിലപാടിലേക്ക് ഒരു വിഭാഗത്തെ എത്തിച്ചത്.

Advertisment

“സിനിമയും സമൂഹ മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനവും ഇപ്പോൾ മനുഷ്യന്റെ വികാരങ്ങളുടെയും അനുഭവങ്ങളുടെയും ഏറ്റവും മികച്ച പ്രതിഫലനമായി മാറിയിരിക്കുന്നു. സമൂഹ മാധ്യമങ്ങള്‍ സിനിമയെ പ്രതികൂലമായി ബാധിക്കുന്നു എന്നതിനേക്കാള്‍ സിനിമയ്ക്ക് ഇപ്പോള്‍ പ്രധാന പങ്ക് വഹിക്കാനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്," ഷാരൂഖ് വ്യക്തമാക്കി.

publive-image

വ്യത്യസ്ത സംസ്‌കാരത്തിലും നിറത്തിലും ജാതിയിലും മതത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പരസ്പരം മനസിലാക്കുന്നതിനായി സിനിമയെ ഉപയോഗിച്ച് ഭാവി തലമുറയ്‌ക്കായി ഒരു മികച്ച ലോകം കെട്ടിപ്പടുക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഷാരൂഖ് പറഞ്ഞു. "കെഐഎഫ്എപ് പോലുള്ള ശ്രമങ്ങളിലൂടെ, നിലവിലുള്ള മുൻവിധികൾ തകർത്ത് പുതിയ പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കാനാണ് ശ്രമം," അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Amitabh Bachchan Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: