scorecardresearch

ഭാഗിക സൂര്യഗ്രഹണം ആരംഭിച്ചു; എവിടെ കാണാം? അറിയേണ്ടതെല്ലാം

ഇന്ത്യയില്‍ സൂര്യാസ്തമനത്തിനുമുന്‍പാണ് ഗ്രഹണം വ്യക്തമാവുക

ഇന്ത്യയില്‍ സൂര്യാസ്തമനത്തിനുമുന്‍പാണ് ഗ്രഹണം വ്യക്തമാവുക

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Solar Eclipse, Partial Solar Eclipse 2022, Partial Solar Eclipse October 25, Solar Eclipse October 25 time

ഈ വര്‍ഷത്തെ അവസാനത്തെ ഭാഗിക സൂര്യഗ്രഹണം ആരംഭിച്ചു. ഗ്രഹണം ഏറ്റവും വ്യക്തമാവുക റഷ്യയില്‍. രാജ്യത്ത് ന്യൂ ഡല്‍ഹി, ലേ എഎന്നിവ ഉള്‍പ്പെടുന്ന ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലാവും ഗ്രഹണം ഏറ്റവും വ്യക്തമായി കാണാനാവുക.

Advertisment

ഇന്നു വൈകീട്ട് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ഭാഗിക സൂര്യഗ്രഹണം കാണാന്‍ സാധിക്കും. ഇന്ത്യയില്‍ സൂര്യാസ്തമനത്തിനുമുന്‍പാണ് ഗ്രഹണം വ്യക്തമാവുക. അതിനാല്‍ വാനനിരീക്ഷകര്‍ക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ അത്ഭുത പ്രതിഭാസം വീക്ഷിക്കാനുള്ള അവസരമുണ്ടാകും.

സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വരുന്ന ചുരുങ്ങിയ സമയത്തെയാണു സൂര്യഗ്രഹണമെന്നു പറയുന്നത്. എന്നാല്‍, സൂര്യനെ ഭാഗികമായി മാത്രം ചന്ദ്രന്‍ മറയ്ക്കുമ്പോള്‍ അതിനെ ഭാഗിക ഗ്രഹണമെന്നു പറയുന്നു.

സൂര്യഗ്രഹണം പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളായ ബദ്രിനാഥും കേദാര്‍നാഥും അടച്ചിട്ടു. "വിഗ്രഹങ്ങളിൽ ഘടികാരദിശയിൽ സഞ്ചരിക്കുന്ന അനുരോധ ഊർജത്തിന്റെ പ്രവാഹം ഗ്രഹണ സമയത്ത് തടസപ്പെടുന്നു. അത് വിഗ്രഹങ്ങളിലെ തേജാവാലയത്തിനു തടേമാവുന്നതിനാൽ സൂര്യ രശ്മികൾ കടക്കുവാൻ തുറന്നിട്ടിരിക്കുന്ന വാതിലുകൾ ഗ്രഹണസമയങ്ങളിൽ അടച്ചിടും. ഗ്രഹങ്ങളിൽനിന്നും ഉത്ഭവിക്കുന്ന നെഗറ്റീവ് ഊർജം വിഗ്രഹങ്ങളെ ബാധിക്കാതിരിക്കുന്നതിനാണിത്. ഇതിനുപുറമെ ഗ്രഹണം ക്ഷേത്രങ്ങളിലെ യന്ത്രപ്രഭാവത്തെ ബാധിക്കുകയും അവ ഭക്തരുടെ വികാരങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു". സൂര്യ ഗൃഹനാനന്തരം അമ്പലങ്ങൾ അടച്ചിടുന്നതിനെപ്പറ്റി ജ്യോതിഷിയായ പണ്ഡിറ്റ് ജഗന്നാഥ് പറയുന്നു.

ഭാഗിക ഗ്രഹണം എത്ര സമയം?

Advertisment

ഒരു ഭാഗിക സൂര്യഗ്രഹണത്തിന്റെ ശരാശരി സമയം ഒരു മണിക്കൂര്‍ 39 മിനുറ്റ് 31 സെക്കന്‍ഡാണ്. ഭാഗിക ഗ്രഹണത്തില്‍ ചന്ദ്രന്‍ മറയ്ക്കുന്ന സൂര്യന്റെ അംശത്തിന്റെ തോത് അനുസരിച്ചായിരിക്കും നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തു ഈ പ്രതിഭാസം വ്യക്തമാവുക.

ഇന്ത്യയില്‍ എപ്പോള്‍, എവിടെ കാണാം?

ന്യൂ ഡല്‍ഹിയില്‍ 44 ശതമാനം ഗ്രഹണമായിരിക്കും ദൃശ്യമാകുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് (ഐ ഐ എ) പറയുന്നത്. വൈകുന്നേരം 4.29 ന് ആരംഭിക്കുന്ന ഗ്രഹണത്തിലെ ഏറ്റവും വ്യക്തമായ ദൃശ്യം ലഭിക്കുക 5.30നായിരിക്കും. മുംബൈയില്‍
25 ശതമാനം ദൃശ്യമാകുന്ന ഗ്രഹണം 4.49 മുതല്‍ കണ്ടു തുടങ്ങുകം.

താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ഗ്രഹണം ആരംഭിക്കുന്നതും ഏറ്റവും വ്യക്തമായി കാണുന്നതുമായ സമയങ്ങള്‍ കൊടുത്തിരിക്കുന്നു.

Solar Eclipse, Partial Solar Eclipse 2022, Partial Solar Eclipse October 25, Solar Eclipse October 25 time

വീട്ടില്‍നിന്ന് എങ്ങനെ ഗ്രഹണം കാണാം?

ആര്യഭട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സ് (എ ആര്‍ ഐ ഇ എസ്) നൈനിറ്റാള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്‌സ് (ഐ എ എ) ബെംഗളൂരു എന്നിവയുടെ യൂട്യൂബ് ചാനലുകള്‍ https://www.youtube.com/channel/UCG2LKvORv_L2vBL4uCuojnQ) https://www.youtube.com/watch?v=evJBhD-Oigc വഴി വൈകുന്നേരം നാലു മുതല്‍ ഭാഗിക സൂര്യഗ്രഹണത്തിന്റെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ലഡാക്കിലെ ഇന്ത്യന്‍ അസ്ട്രോണോമിക്കല്‍ ഒബ്‌സര്‍വേറ്ററിയില്‍നിന്നുള്ള ഗ്രഹണ ദൃശ്യങ്ങളാവും ഐ ഐ എ ബെംഗളൂരു സംപ്രേക്ഷണം ചെയ്യുക.

എങ്ങനെ സുരക്ഷിതമായി ഗ്രഹണം കാണാം?

ഭാഗിക ഗ്രഹണം കാണാന്‍ ആഗ്രഹമുള്ളവര്‍ സൂര്യാസ്തമനത്തിനു മുന്‍പ് തടസങ്ങളില്ലാതെ പശ്ചിമ ചക്രവാളം കാണുവാന്‍ ശ്രമിക്കുക. നഗ്‌ന നേത്രങ്ങള്‍ കൊണ്ടോ, ടെലിസ്‌കോപ്പ്, ബൈനോക്കുലര്‍ എന്നിവ കൊണ്ടോ ഗ്രഹണം വീക്ഷിക്കുന്നത് അപകടകരമാണ്. അതിനുപകരം ഗ്രഹണം കാണുവാനുള്ള പ്രത്യേകം കണ്ണടകളോ പിന്‍ഹോള്‍ പ്രോജക്ടറോ ഉപ്രയോഗിക്കുക.

എങ്ങനെയാണ് ഗ്രഹണം സംഭവിക്കുക?

ഭൂമിക്കു ചുറ്റും കറങ്ങുന്ന ചന്ദ്രന്‍ ചില സമയങ്ങളില്‍ സൂര്യനും ഭൂമിക്കുമിടയില്‍ വരികയും സൂര്യനെ മുഴുവനായോ ഭാഗികമായോ മറയ്ക്കുകയും ചെയ്യുന്ന കാഴ്ച ഭൂമിയില്‍ കാണാവുന്നതാണ്. എന്നാല്‍ ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്ന ചന്ദ്രന്റെ നിഴല്‍ വീഴുന്ന പ്രദേശങ്ങളില്‍ മാത്രമാണ് ഗ്രഹണം കാണാന്‍ സാധിക്കുക.

ദുബായിലെ പള്ളികളിൽ പ്രത്യേക പ്രാർഥന

ഭാഗിക സൂര്യഗ്രഹണത്തിന്റെ ഭാഗമായി ദുബൈയിലെ പള്ളികളിലുടനീളം പ്രത്യേക പ്രാർത്ഥനകൾ നടത്തും. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.42 നും 4.54 നും ഇടയിലാണു യു എ ഇയിൽ ഗ്രഹണം ദൃശ്യമാവുക. അസർ നമസ്കാരാനന്തരം ഗ്രഹണ നമസ്കാരം നടത്തുമെന്ന് ദുബായ് ഇസ്ലാമിക അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്മെന്റ് (ഐ എ സി ഐ ഡി) സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

ഗ്രഹണം ഉച്ചസ്ഥിതിയിൽ എത്തുമ്പോഴാണു "ഖുസൂഫ് എന്ന അറിയപ്പെടുന്ന ഗ്രഹണ നമസ്കാരം നടത്തുന്നത്. ഇസ്‌ലാം മത വിശ്വാസപ്രകാരം സന്മാർഗത്തിൽ ജീവിക്കാനുള്ള ദൈവികമായ ഓർമപ്പെടുത്തലായാണ് ഗ്രഹണത്തെ കണക്കാക്കുന്നത്. അതിനാൽ പ്രായപൂർത്തിയായ വിശ്വാസികൾ സാധാരണ നിർവഹിക്കാറുള്ള അഞ്ച് നേരത്തെ പ്രാർത്ഥനയിൽനിന്നു വ്യത്യസ്തമാണ് ഖുസൂഫ്. സാധാരണ നമസ്കാര രീതികളിൽനിന്ന് അൽപ്പം വ്യത്യസ്തമായി ഗ്രഹണ നമസ്കാരങ്ങളിൽ ദീർഘമായ ഖുർആൻ പാരായണമുണ്ടാവും. പ്രാർത്ഥനാ ദൈർഘ്യവും കൂടുതലായിരിക്കും. 

ഭാഗിക സൂര്യഗ്രഹണത്തിന്റെ 40 ശതമാനമാണു യു എ ഇയിൽ ലഭ്യമാകുക. പ്രാദേശിക സമയം വൈകിട്ടു മൂന്നു മുതൽ നാലു വരെയാകും കാണാൻ സാധിക്കുകയെന്ന് എമിറേറ്റ്സ് അസ്‌ട്രോണോമി സൊസൈറ്റി ചെയർമാനും അറബ് ഫെഡറേഷൻ ഫോർ അസ്‌ട്രോണോമി ആൻഡ് സ്പേസ് അംഗവുമായ  ഇബ്രാഹിം അൽ ജവാൻ പറഞ്ഞു.

2.42 നു പ്രത്യക്ഷമാവുന്ന ഗ്രഹണം 4.54 നു അവസാനിക്കും. ഗ്രഹണം ഏറ്റവും വ്യക്തമായി ദൃശ്യമാകുന്നത് ദുബായ് സമയം 3.52 നാണ്.

India Solar Eclipse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: