scorecardresearch

പാക് അധീന കശ്‌മീർ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം; സൈന്യം എപ്പോഴും തയ്യാർ: ബിപിൻ റാവത്ത്

കശ്‌മീർ വിഷയത്തിൽ ഇന്ത്യയെ മാത്രമാണ് രാജ്യാന്തര സമൂഹം വിശ്വസിക്കുന്നതെന്നും പാക്കിസ്ഥാനെ ആരും വിശ്വാസത്തിലെടുക്കുന്നില്ലെന്നും പാക്ക് മന്ത്രി തന്നെ ഇന്ന് പറഞ്ഞിരുന്നു

കശ്‌മീർ വിഷയത്തിൽ ഇന്ത്യയെ മാത്രമാണ് രാജ്യാന്തര സമൂഹം വിശ്വസിക്കുന്നതെന്നും പാക്കിസ്ഥാനെ ആരും വിശ്വാസത്തിലെടുക്കുന്നില്ലെന്നും പാക്ക് മന്ത്രി തന്നെ ഇന്ന് പറഞ്ഞിരുന്നു

author-image
WebDesk
New Update
പാക് അധീന കശ്‌മീർ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം; സൈന്യം എപ്പോഴും തയ്യാർ: ബിപിൻ റാവത്ത്

ന്യൂഡൽഹി: പാക് അധീന കശ്‌മീർ തിരിച്ചുപിടിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോടാണ് ബിപിൻ റാവത്ത് ഇക്കാര്യം പറഞ്ഞത്. "പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാക്കുക എന്നതാണ് അടുത്ത ലക്ഷ്യം. കേന്ദ്ര സർക്കാരും അതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും കേന്ദ്ര സർക്കാർ നൽകുന്ന നിർദേശാനുസരണം പ്രവർത്തിക്കും. സൈന്യം എപ്പോഴും തയ്യാറാണ്" - ബിപിൻ റാവത്ത് പറഞ്ഞു.

Advertisment

Read Also: ‘ഈ മനുഷ്യൻ എന്നെ ഓടിച്ച ആ രാത്രി’; ധോണിയെക്കുറിച്ച് കോഹ്‌ലി

ജമ്മു കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്തതിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വാക്കുകൾ കൊണ്ട് പരസ്‌പരം ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടയിലാണ് ആർമി ചീഫ് പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്. കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് പാക്കിസ്ഥാൻ രാജ്യാന്തര വേദികളിലടക്കം ആരോപിച്ചിരുന്നു. എന്നാൽ, കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും മറ്റൊരു കക്ഷിയുടെ ഇടപെടൽ ആവശ്യമില്ലെന്നുമാണ് ഇന്ത്യ മറുപടി നൽകിയത്. വിഷയത്തിൽ പരസ്പരം വാദപ്രതിവാദം തുടരുന്നതിനിടെ ആർമി ചീഫ് നടത്തിയ പ്രസ്താവനയിൽ പാക്കിസ്ഥാൻ എന്ത് പ്രതികരണം നടത്തുമെന്നത് കാത്തിരിക്കേണ്ടി വരും.

കശ്‌മീർ വിഷയത്തിൽ ഇന്ത്യയെ മാത്രമാണ് രാജ്യാന്തര സമൂഹം വിശ്വസിക്കുന്നതെന്നും പാക്കിസ്ഥാനെ ആരും വിശ്വാസത്തിലെടുക്കുന്നില്ലെന്നും പാക് മന്ത്രി തന്നെ ഇന്ന് പറഞ്ഞിരുന്നു.  പാക് വാർത്താ ചാനലായ ഹം ന്യൂസിന്റെ ടോക് ഷോയിൽ പങ്കെടുക്കവേയാണ് പാക്കിസ്ഥാൻ ഇന്റീരിയർ മന്ത്രി ബ്രിഗേഡിയർ ഇജാസ് അഹമ്മദ് ഷാ ഇക്കാര്യം പറഞ്ഞത്.

Advertisment

Read Also: രാജ്യാന്തര സമൂഹം വിശ്വസിക്കുന്നത് ഇന്ത്യയെ, ഞങ്ങളെയല്ല: കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ മന്ത്രി

”രാജ്യാന്തര സമൂഹം ഞങ്ങളെ വിശ്വസിക്കുന്നില്ല. കശ്മീരിൽ കർഫ്യൂ പ്രഖ്യാപിച്ചത് അവരാണെന്നും (ഇന്ത്യ) ജമ്മു കശ്മീരിലെ ജനങ്ങൾക്ക് മരുന്നുകൾ പോലും ലഭ്യമാക്കുന്നില്ലെന്നും ഞങ്ങൾ പറയുന്നു. പക്ഷേ ജനങ്ങൾ ഞങ്ങളെ വിശ്വസിക്കുന്നില്ല, അവർ ഇന്ത്യ പറയുന്നതാണ് വിശ്വസിക്കുന്നത്,” ഷാ പറഞ്ഞു. ഭരണകൂടം രാജ്യത്തിന്റെ പേര് നശിപ്പിച്ചു. ഞങ്ങൾ ഉത്തരവാദിത്തമുള്ള രാജ്യമല്ലെന്ന് ജനങ്ങൾ കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.

Pakistan Jammu And Kashmir India Vs Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: