/indian-express-malayalam/media/media_files/uploads/2019/08/Chidambaram-and-Indrani.jpg)
ന്യൂഡല്‍ഹി: ഐഎൻഎക്‌എസ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത വാര്‍ത്തകളോട് പ്രതികരിച്ച് കേസിലെ മറ്റൊരു പ്രതിയായ ഇന്ദ്രാണി മുഖര്‍ജി. ചിദംബരത്തെ അറസ്റ്റ് ചെയ്തത് നല്ല വാര്‍ത്തയാണെന്ന് ഇന്ദ്രാണി മുഖര്‍ജി പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോടാണ് ഇന്ദ്രാണി ഇക്കാര്യം പറഞ്ഞത്.
Indrani Mukerjea, who turned approver in INX Media case, on being asked about arrest of P Chidambaram: It's good news that P Chidambaram has been arrested. (file pic) pic.twitter.com/McwrbOUZTP
— ANI (@ANI) August 29, 2019
പി.ചിദംബരം ഇപ്പോൾ സിബിഐ കസ്റ്റഡിയിലാണ്. ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചിദംബരത്തെ വിട്ടു നൽകിയാൽ നിർണായകമായ തെളിവുകൾ ലഭിക്കുമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. സിബിഐയുടെ വാദം അംഗീകരിച്ചാണ് ചിദംബരത്തെ ഡൽഹി റോസ് അവന്യൂവിലുള്ള പ്രത്യേക സിബിഐ കോടതി വെള്ളിയാഴ്ച വരെ സിബിഐ കസ്റ്റഡിയിൽ വിട്ടത്.
Read Also: എന്താണ് ഐഎന്‍എക്സ് മീഡിയ അഴിമതി കേസ്?
ഐഎന്‍എക്‌സ് മീഡിയയ്ക്ക് എഫ്ഐപിബിയുടെ അംഗീകാരം ലഭിക്കാന്‍ തങ്ങളുമായി ഒരു മില്യണ്‍ ഡോളറിന്റെ ഇടപാട് ഉണ്ടായിരുന്നതായി ഷീന ബോറ കേസില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി സിബിഐയോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഐഎന്‍എക്‌സ് മീഡിയ കേസിൽ മാപ്പുസാക്ഷിയാണ് ഇന്ദ്രാണി മുഖർജി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.