/indian-express-malayalam/media/media_files/uploads/2019/08/Chidambaram.jpg)
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ സിബിഐ കസ്റ്റഡിയിലുള്ള മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് സുപ്രീം കോടതിയില്‍ തിരിച്ചടി. ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ചിദംബരത്തെ എപ്പോള്‍ വേണമെങ്കില്‍ കസ്റ്റഡിയിലെടുക്കാം. മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി തള്ളിയ സാഹചര്യത്തില്‍ ചിദംബരത്തെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി കീഴ്‌ക്കോടതിയെ സമീപിക്കും.
Supreme Court says, “Granting anticipatory bail at the initial stage may frustrate the investigation....It’s not a fit case to grant anticipatory bail. Economic offences stand at different footing and it has to be dealt with different approach." https://t.co/L3j8ET8a6i
— ANI (@ANI) September 5, 2019
ഡല്‍ഹി ഹൈക്കോടതി നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്. കേസിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ മുൻകൂർ ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. ഇപ്പോൾ മുൻകൂർ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
Read Also: സ്വയം വാദിക്കണമെന്ന് ചിദംബരം; പറ്റില്ലെന്ന് സോളിസിറ്റര്‍ ജനറല്‍, കോടതിയില്‍ നാടകീയ രംഗങ്ങള്‍
അതേസമയം, ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരം കസ്റ്റഡിയിൽ തുടരും. ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി വ്യാഴാഴ്ച വരെ നീട്ടിയിട്ടുണ്ട്. ഇടക്കാല ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കില്ലെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഇന്ന് പരിഗണിച്ചത്.
പി.ചിദംബരത്തിന് അർജന്റീന, ഓസ്ട്രിയ, ഫ്രാൻസ്, ഗ്രീസ്, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, ശ്രീലങ്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിക്ഷേപമുള്ളതിന് തെളിവുകൾ ലഭിച്ചതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. പന്ത്രണ്ട് രാജ്യങ്ങളിലെ നിക്ഷേപകണക്കാണ് സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം നൽകിയതെന്ന് എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.