scorecardresearch

Covid 19 Vaccine: കോവിഡ് വാക്‌സിൻ ആദ്യ പരീക്ഷണം വിജയം; പ്രതീക്ഷയേകി പ്രഖ്യാപനം

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിന് ആദ്യപരിശോധനയിൽ മികച്ച ഫലം

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിന് ആദ്യപരിശോധനയിൽ മികച്ച ഫലം

author-image
WebDesk
New Update
covid vaccine, coronavirus vaccine, vaccine for coronavirus, astrazeneca plc, covid astrazeneca plc, astrazeneca plc covid, world news, indian express

ഓസ്ട്രോസെനേക പി‌എൽ‌സി ഉപയോഗിച്ച് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്‌സിന് ആദ്യപരിശോധനയിൽ മികച്ച ഫലം. മഹാമാരിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ വലിയ മുന്നേറ്റത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ഇത്.

Advertisment

വൈറസിനെ ലക്ഷ്യം വയ്ക്കുന്ന സംരക്ഷിത ന്യൂട്രലൈസിങ് ആന്റിബോഡികൾ (protective neutralizing antibodies), രോഗപ്രതിരോധ ടി-സെല്ലുകൾ (immune T-cells) എന്നിവയുടെ അളവ് വാക്സിന്‍ വർധിപ്പിച്ചതായി പഠനത്തിനു നേതൃത്വം നൽകിയവർ അഭിപ്രായപ്പെടുന്നു. ഫലങ്ങൾ തിങ്കളാഴ്ച ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ (The Lancet medical journal) പ്രസിദ്ധീകരിച്ചു.

Also Read: ഇന്ത്യയുടെ കോവിഡ് വാക്സിൻ അടുത്ത ഘട്ടത്തിലേക്ക്; കോവാക്സിൻ മനുഷ്യരിൽ പരീക്ഷിയ്ക്കാൻ അനുമതി

വാക്സിന്‍ പരീക്ഷിച്ചവരില്‍ മികച്ച രോഗപ്രതിരോധ പ്രതികരണങ്ങൾ കാണുവെന്നും അത് ആന്റിബോഡികളെ നിർവീര്യമാക്കുന്നതിൽ മാത്രമല്ല, ടി സെല്ലുകളിലുമുണ്ടെന്നും ഓക്സ്ഫോർഡിന്റെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അഡ്രിയാൻ ഹിൽ ഒരു അഭിമുഖത്തിൽ പറഞ്ഞു. 'രോഗപ്രതിരോധ സംവിധാനത്തിന്റെ ഇരുകൈകളും ശക്തിപ്പെടുത്തുന്നതാണ് ഇത്.' എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

Also Read: കോവിഡ് വാക്‌സിൻ പരീക്ഷണം വിജയകരമെന്ന് റഷ്യ

ആറ് ലക്ഷത്തിലധികം ആളുകളെ കൊന്നൊടുക്കുകയും ലോകമെമ്പാടും കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്ത കോവിഡ്-19 മഹാമാരിയെ തുടച്ചുനീക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഇന്ത്യ ഉൾപ്പെടെയുളള രാജ്യങ്ങൾ. അതുകൊണ്ട് തന്നെ ഈ വാക്സിന്റെ ഫലങ്ങൾ സൂക്ഷ്മമായി പരിശോധിക്കും.

Also Read: യുഎസിൽ കോവിഡ് വാക്‌സിൻ പരീക്ഷണം വിജയത്തിലേക്കെന്ന് സൂചന; പ്രതീക്ഷ

മറ്റൊരു മുന്‍നിര കമ്പനിയായ മോഡേണാ ഇങ്ക് (Moderna Inc) കോവിഡ്‌ വാക്സിന്‍ നിർമാണത്തിന്റെ പാതയിലാണ്. അവർ കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിൽ വാക്സിൻ വൈറസിനെതിരെ പോരാടുന്ന ആന്റിബോഡികളുടെ അളവ് വർധിപ്പിച്ചതായി വ്യക്തമായിരുന്നു.

Read in Indian Express: Oxford-AstraZeneca covid vaccine study shows dual immune action

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: