/indian-express-malayalam/media/media_files/uploads/2019/09/k-sivan.jpg)
ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തി. ലാന്‍ഡറുമായി ആശയവിനിമയം നടത്താനുള്ള ശ്രമം തുടരുകയാണെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തി. കമ്യൂണിക്കേഷന്‍ നഷ്ടമായി ഒരു ദിവസത്തിന് ശേഷമാണ് വിക്രം ലാന്‍ഡര്‍ കണ്ടെത്തുന്നത്.
Indian Space Research Organisation (ISRO) Chief, K Sivan to ANI:We've found the location of #VikramLander on lunar surface&orbiter has clicked a thermal image of Lander. But there is no communication yet. We are trying to have contact. It will be communicated soon. #Chandrayaan2pic.twitter.com/1MbIL0VQCo
— ANI (@ANI) September 8, 2019
''ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തുകയും ഓര്‍ബിറ്റര്‍ ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രം പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആശയവിനിമയം നടത്താന്‍ സാധിച്ചിട്ടില്ല. ബന്ധപ്പെടാന്‍ ശ്രമിക്കുകയാണ്. ഉടനെ തന്നെ ബന്ധപ്പെടാനാകും'' കെ.ശിവന്‍ പറഞ്ഞു.
ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം പൂര്‍ണ വിജയത്തിലെത്തിയില്ലെങ്കിലും, ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആര്‍ഒയെ പ്രശംസിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ (NASA) രംഗത്തെത്തിയിരുന്നു. ഐഎസ്ആര്‍ഒയുടെ ശ്രമങ്ങളും നേട്ടങ്ങളും തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വീറ്റ് ചെയ്തു.
Read More: നിങ്ങളുടെ ശ്രമങ്ങൾ പ്രചോദനമേകുന്നു; ഐഎസ്ആർഒയെ പ്രശംസിച്ച് നാസ
‘ബഹിരാകാശ ദൗത്യങ്ങളെല്ലാം പ്രയാസമേറിയതാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണ വാഹനമിറക്കാനുള്ള ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിക്കുന്നു. നിങ്ങളുടെ ബഹിരാകാശ യാത്രകൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഭാവിയിലെ ബഹിരാകാശ പദ്ധതികള്‍ നമുക്ക് ഒരുമിച്ച് യാഥാര്‍ഥ്യമാക്കാം എന്നു പ്രതീക്ഷിക്കുന്നു’, നാസയുടെ ട്വീറ്റില്‍ പറയുന്നു.
അതേസമയം, ചന്ദ്രയാന്‍ 2 ദൗത്യം 95 ശതമാനം വിജയമെന്ന് ഐഎസ്ആർഒ ഇന്നലെ പറഞ്ഞിരുന്നു. ഓര്‍ബിറ്ററിന് നേരത്തെ ആസൂത്രണം ചെയ്തതിലും ഏഴര വര്‍ഷം കൂടുതല്‍ അധിക ആയുസുണ്ടാകും. ഓര്‍ബിറ്റര്‍ ചന്ദ്രനെ ഏഴ് വര്‍ഷം ഭ്രമണം ചെയ്യുമെന്ന് ഐഎസ്ആർഒ ചെയര്‍മാന്‍ കെ.ശിവന്‍ പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.