/indian-express-malayalam/media/media_files/uploads/2020/07/jaya-jetley.jpg)
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് പ്രതിരോധ അഴിമതിക്കേസില്‍ മുന്‍ സമതാ പാര്‍ട്ടി ജയാ ജയ്റ്റ്‌ലിക്കും മറ്റു രണ്ടു പേര്‍ക്കും ഡല്‍ഹി കോടതി നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. 2000-01-ലാണ് കേസിന് ആസ്പദമായ വെളിപ്പെടുത്തല്‍ നടന്നത്.
ജയയുടെ പാര്‍ട്ടിയംഗമായ ഗോപാല്‍ പച്ചേര്‍വാള്‍, മേജര്‍ ജനറല്‍ (റിട്ട) എസ് പി മുര്‍ഗായ് എന്നിവര്‍ക്കും നാല് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചു.
മൂന്ന് പേര്‍ക്കും ഒരു ലക്ഷം രൂപ വീതം പിഴയും അടച്ചിട്ട കോടതി മുറിയില്‍ നടന്ന വിധി പ്രസ്താവത്തില്‍ പറഞ്ഞു. ഇന്ന് അഞ്ച് മണിക്ക് മുമ്പ് തന്നെ മൂന്ന് പേരോടും കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു.
ഇവര്‍ക്കെതിരായ അഴിമതി, ക്രിമിനല്‍ ഗൂഢാലോചന കുറ്റങ്ങള്‍ തെളിഞ്ഞു.
Read Also: ‘ഇപ്പ ശരിയാക്കിത്തരാം’; സിപിയെ വെള്ളം കുടിപ്പിച്ച റോഡ് റോളര്‍ ഇനി സാലിക്കു സ്വന്തം
2001 ജനുവരിയില്‍ വാര്‍ത്താ പോര്‍ട്ടലായ തെഹല്‍ക്കയാണ് ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡിലൂടെ അഴിമതി പുറത്ത് കൊണ്ട് വന്നത്. ഇതേതുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2000 ഡിസംബറിലും 2001 ജനുവരിയിലുമായി ഡല്‍ഹിയില്‍ നടന്ന ക്രിമിനല്‍ ഗൂഢാലോചനയില്‍ മൂവര്‍ക്കും കൂടാതെ സുരേന്ദര്‍ കുമാര്‍ സുരേഖയ്ക്കും പങ്കുണ്ടെന്ന് കോടതി പറഞ്ഞു. സുരേന്ദ്ര കേസില്‍ സാക്ഷിയായി മാറിയിരുന്നു.
വെസ്റ്റ് എന്‍ഡ് ഇന്റര്‍നാഷണലിന്റെ പ്രതിനിധി മാത്യു സാമുവലില്‍ നിന്നും രണ്ട് ലക്ഷം രൂപ ജയ രണ്ട ലക്ഷം രൂപയും മുര്‍ഗായ് 20,000 രൂപയും കൈക്കൂലി വാങ്ങിയിരുന്നു. പ്രതിരോധ രംഗത്തെ അഴിമതി പുറത്ത് കൊണ്ട് വരുന്നതിനായി തെഹല്‍ക്ക നടത്തിയ സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമായി സൃഷ്ടിച്ച കമ്പനിയാണ് വെസ്റ്റ് എന്‍ഡ് ഇന്റര്‍നാഷണല്‍.
സൈന്യത്തിനുവേണ്ടിയുള്ള തെര്‍മല്‍ ഇമേജര്‍ ഉപകരണം നല്‍കുന്നതിനുള്ള കരാര്‍ വെസ്റ്റ് എന്‍ഡിന് നല്‍കാന്‍ കൈക്കൂലി വാങ്ങുകയായിരുന്നു പ്രതികള്‍.
അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വീട്ടില്‍ വച്ചാണ് പ്രതികളും മാത്യു സാമുവേലും കൂടിക്കാഴ്ച്ച നടത്തിയതെന്ന് കോടതി പറഞ്ഞു.
Read in English: Ex-Samata Party president Jaya Jaitley, 2 others get 4-year jail term for corruption in defence deal
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.