scorecardresearch

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യയുടെ രൗദ്രഭാവം പാക്കിസ്ഥാൻ കണ്ടെന്ന് മോദി

ഓപ്പറേഷൻ സിന്ദൂറിനെ കോൺഗ്രസും സമാജ് വാദി പാർട്ടിയും വിമർശിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.ഓപ്പറേഷൻ സിന്ദൂർ നാടകമാണെന്നാണ് ഇരുപാർട്ടികളും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു

ഓപ്പറേഷൻ സിന്ദൂറിനെ കോൺഗ്രസും സമാജ് വാദി പാർട്ടിയും വിമർശിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.ഓപ്പറേഷൻ സിന്ദൂർ നാടകമാണെന്നാണ് ഇരുപാർട്ടികളും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു

author-image
WebDesk
New Update
modi

നരേന്ദ്രമോദി

Operation Sindoor Updates: വാരണാസി: പഹൽഗാമിന് തിരിച്ചെടി നൽകുമെന്ന് തന്റെ പ്രതിജ്ഞ പൂർത്തിയായെന്ന് പ്രധനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ വാരണാസിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2200 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിട്ടു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ വികസിപ്പിച്ച ആയുധങ്ങളുടെ ശേഷി ലോകം കണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisment

Also Read:ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കാൻ ഒരു രാജ്യവും ആവശ്യപ്പെട്ടില്ല: നരേന്ദ്ര മോദി

പഹൽഗാമിൽ നിസ്സഹായരായ ആളുകളെ ഭീകരർ കൊലപ്പെടുത്തി.കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ വേദന എൻറെ ഹൃദയം തകർത്തു. പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരംചെയ്യുമെന്ന തന്റെ പ്രതിജ്ഞ പരമശിവന്റെ അനുഗ്രഹത്താൽ ഓപ്പറേഷൻ സിന്ദൂറിലൂടെ നിറവേറ്റാനായെന്നും 140 കോടി ജനങ്ങളുടെ ഐക്യമാണ് ഓപ്പറേഷൻ സിന്ദൂറിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

Also Read:പഹൽഗാം ആക്രമണം നടത്തിയ മൂന്ന് ഭീകരരെ വധിച്ചു: അമിത് ഷാ

ഇന്ത്യയുടെ രൗദ്രഭാവം ഓപ്പറേഷനിൽ സിന്ദൂരിലൂടെ പാക്കിസ്ഥാൻ കണ്ടു. ബ്രഹ്മോസ് എന്ന പേര് പോലും പാകിസ്താന്റെ ഉറക്കം കളയും.ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമാണം ആരംഭിക്കുകയാണ്. പാകിസ്താൻ ഇനി എന്തെങ്കിലും ചെയ്താൽ ഈ മിസൈലുകൾ കൊണ്ടാകും ഭീകരരെ നശിപ്പിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.ഓപ്പറേഷൻ സിന്ദൂറിനെ കോൺഗ്രസും സമാജ് വാദി പാർട്ടിയും വിമർശിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

Advertisment

Also Read:ഓപ്പറേഷൻ സിന്ദൂർ; തദ്ദേശീയമായി വികസിപ്പിച്ച ആയൂധങ്ങൾ നിർണായകമായെന്ന് സംയുക്ത സൈനിക മേധാവി

ഓപ്പറേഷൻ സിന്ദൂർ നാടകമാണെന്നാണ് ഇരുപാർട്ടികളും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നമ്മുടെ സേനകളുടെ ശൗര്യത്തെ നിരന്തരം അപമാനിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ 10 കോടി കർഷകരുടെ കരങ്ങളിൽ 21000 കോടി രൂപ എത്തി. ബിജെപി സർക്കാർ പറയുന്നത് പ്രവർത്തിച്ച് കാണിക്കും .എൻഡിഎ സർക്കാർ കർഷകർക്കൊപ്പമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ധർമസ്ഥലയിൽ മണ്ണ് നീക്കിയുള്ള പരിശോധന തുടങ്ങി

Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: