scorecardresearch

ഹിജാബ് വിലക്ക്: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക്

കോളേജ് തലത്തിൽ, കുറഞ്ഞത് 110 വിദ്യാർത്ഥികളെങ്കിലും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) ആവശ്യപ്പെട്ട് മംഗലാപുരം സർവ്വകലാശാലയെ സമീപിച്ചിട്ടുണ്ട്

കോളേജ് തലത്തിൽ, കുറഞ്ഞത് 110 വിദ്യാർത്ഥികളെങ്കിലും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) ആവശ്യപ്പെട്ട് മംഗലാപുരം സർവ്വകലാശാലയെ സമീപിച്ചിട്ടുണ്ട്

author-image
WebDesk
New Update
students, schools, ie malayalam

ബെംഗളൂരു: കർണാടകയിലെ ഹിജാബ് വിലക്കിനെതിരെയുള്ള ഹർജികൾ തീർപ്പാക്കിയ രണ്ടംഗ ബെഞ്ചിലെ ജഡ്ജിമാർ ഭിന്നവിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹർജികൾ സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. ഹിജാബ് നിരോധനം ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവച്ചപ്പോൾ ജസ്റ്റിസ് സുധാംഷു ധൂളിയ ഹൈക്കോടതി വിധിയും സർക്കാർ ഉത്തരവും റദ്ദാക്കി. താൻ ഈ കേസ് പരിഗണിച്ചപ്പോൾ ഏറ്റവും പ്രാധാന്യം നൽകിയത് പെൺകുട്ടികളുടെ വിഭ്യാഭ്യാസ അവകാശത്തിനാണെന്നും വിദ്യാഭ്യാസ കാര്യത്തിൽ ഒരു പെൺകുട്ടി വളരെയധികം ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്നുവെന്നും ജസ്റ്റിസ് സുധാംഷു അഭിപ്രായപ്പെട്ടു.

Advertisment

ജസ്‌റ്റിസ് ധൂലിയയുടെ അഭിപ്രായങ്ങളും പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നതിനോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടും രണ്ടു പ്രവണതകളിലേക്ക് വിരൽ ചൂണ്ടുന്നു: ഉന്നതവിദ്യാഭ്യാസത്തിൽ മുസ്‌ലിം സ്ത്രീകളുടെ വർധിച്ചുവരുന്ന സാന്നിധ്യവും, സ്‌കൂളുകളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിന്റെ പേരിൽ ഒരു ചെറിയ വിഭാഗം മാത്രം വിദ്യാഭ്യാസം ഉപേക്ഷിക്കാൻ തീരുമാനിച്ചതിന്റെ തെളിവുകളും.

കർണാടകയിൽ, ഉന്നതവിദ്യാഭ്യാസത്തിൽ മുസ്‌ലിം സ്ത്രീകളുടെ മൊത്ത ഹാജർ അനുപാതം (GAR) 2007-08 ലെ 1.1 ശതമാനത്തിൽ നിന്ന് 2017-18 ൽ 15.8 ശതമാനമായി വർധിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം, 6.7 ശതമാനത്തിൽ നിന്ന് 13.5 ശതമാനമായി വർധിച്ചു.

ഫെബ്രുവരിയിൽ പ്രശ്നം ആദ്യം തുടങ്ങിയ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ പിയുസി ക്ലാസുകളിലെ ഒരു മുസ്‌ലിം പെൺകുട്ടിയും ഇതുവരെ പഠനം ഉപേക്ഷിക്കുകയോ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും പിയു (പ്രീ-യൂണിവേഴ്‌സിറ്റി) ബോർഡിന്റെ ഡെപ്യൂട്ടി ഡയറക്ടർമാരുടെ അഭിപ്രായത്തിൽ ഇവരെല്ലാം 2022 ഏപ്രിലിൽ നടന്ന അവസാന പരീക്ഷ എഴുതി.

Advertisment

കോളേജ് തലത്തിൽ, കുറഞ്ഞത് 110 വിദ്യാർത്ഥികളെങ്കിലും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) ആവശ്യപ്പെട്ട് മംഗലാപുരം സർവ്വകലാശാലയെ സമീപിച്ചിട്ടുണ്ട്. അവരിൽ 10 പേർ മറ്റെവിടെയോ പ്രവേശനം നേടിയതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് കാലതാമസമില്ലാതെ നൽകാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മംഗലാപുരം സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകൾ മേയിൽ സർക്കാരിന്റെ ഹിജാബ് വിലക്ക് ഉത്തരവ് നടപ്പിലാക്കാൻ തുടങ്ങിയിരുന്നു. ഹിജാബ് അനുവദനീയമായ കോളേജുകളിൽ മുസ്‌ലിം പെൺകുട്ടികൾക്ക് ടിസി എടുത്ത് പ്രവേശനം നേടാമെന്ന് മംഗളൂരു സർവകലാശാല വൈസ് ചാൻസലർ പി.സുബ്രഹ്മണ്യ യദപടിത്യായ പ്രഖ്യാപിച്ചു.

മംഗലാപുരം സർവ്വകലാശാല രജിസ്ട്രാർ കിഷോർ കുമാർ പറയുന്നതനുസരിച്ച്, യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത കോളേജുകളിൽ പഠിക്കുന്ന ഏകദേശം 900 മുസ്‌ലിം പെൺകുട്ടികളിൽ 110 പേർ വിസിയുടെ പ്രഖ്യാപനത്തെ തുടർന്ന് ടിസി തേടി. ഇതിൽ 10 പേർ മറ്റിടങ്ങളിലെ കോളേജുകളിൽ പ്രവേശനം നേടി. ബാക്കിയുള്ള 100 പേർ 2022-23 അക്കാദമിക് സെഷനിൽ പ്രവേശനം നേടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

''ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പെൺകുട്ടികൾ ഹിജാബ് വിലക്ക് അംഗീകരിക്കാൻ തയ്യാറായില്ല. അതിനാൽ, അവർ ടിസി തേടി, ഞങ്ങൾ അവരെ അംഗീകരിച്ചു. ചില പെൺകുട്ടികൾക്ക് അവർക്ക് അനുയോജ്യമായ അക്കാദമിക് കോഴ്സ് കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ട്. അങ്ങനെയെങ്കിൽ, അവർ തങ്ങളുടെ കോഴ്സ് മാറ്റാൻ നിർബന്ധിതരായേക്കാം അല്ലെങ്കിൽ അനുയോജ്യമായ ഒരു കോളേജ് കണ്ടെത്താൻ ഒരു വർഷം പോലും ഉപേക്ഷിച്ചേക്കാം,'' വിസി യദപടിത്യായ ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.

പെൺകുട്ടികളുടെ അഡ്മിഷൻ സ്റ്റാറ്റസ് കണ്ടെത്താൻ പെൺകുട്ടികൾ സ്ഥലംമാറ്റം തേടിയ കോളേജുകളിലേക്ക് സർവകലാശാല ഗൂഗിൾ ഫോമുകൾ അയച്ചിട്ടുണ്ടെന്ന് മംഗലാപുരം സർവകലാശാലയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

''ടിസി എടുത്ത് വിവിധ കോളേജുകളിൽ പ്രവേശനം ഉറപ്പിച്ച പെൺകുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഞങ്ങൾക്ക് ഇതുവരെ 10 കോളേജുകളിൽ നിന്ന് മാത്രമേ ഫോമുകൾ ലഭിച്ചിട്ടുള്ളൂ, അതായത് 110 ൽ 10 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്,'' രജിസ്ട്രാർ കുമാർ പറഞ്ഞു.

ഹിജാബ് വിവാദം കാരണം അവൾക്ക് ഒരു വർഷം ഉപേക്ഷിക്കേണ്ടിവന്നതിൽ അവൾ അസ്വസ്ഥയാണ്. അവൾ ഇതുവരെ II PU (ക്ലാസ് 12) പൂർത്തിയാക്കിയിട്ടില്ല, 2023-ൽ പ്രൈവറ്റായി പരീക്ഷ എഴുതുമെന്ന് ഹിജാബ് വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ഹർജിക്കാരിലൊരാളുടെ കുടുംബാംഗം പറഞ്ഞു.

മംഗളൂരു യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർത്ഥിനി മംഗളൂരുവിലെ പിഎ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ പ്രവേശനം നേടിയിട്ടുണ്ട്. അവൾക്ക് ബയോടെക്നോളജി എൻജിനീയറിങ് ആണ് തിരഞ്ഞെടുക്കേണ്ടിവന്നത്. “എന്റെ കോളേജിനെയും സുഹൃത്തുക്കളെയും ശരിക്കും ഞാൻ മിസ് ചെയ്യുന്നു. ഞാൻ മംഗലാപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ രണ്ടാം വർഷ ബിഎസ്‌സി വിദ്യാർത്ഥിയായിരുന്നുവെങ്കിലും, ഇനി എനിക്ക് ഒന്നാം വർഷം മുതൽ ആരംഭിക്കേണ്ടിവരും,” അവൾ പറഞ്ഞു.

മംഗളൂരു ജില്ലാ ആസ്ഥാനമായ ഉഡുപ്പിയും ദക്ഷിണ കന്നഡയും സംസ്ഥാനത്തിന്റെ തീരദേശമേഖലയിലെ സമീപ ജില്ലകളാണ്. ഉഡുപ്പിയിലെ 23 കോളേജുകൾ മംഗലാപുരം സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

Hijab

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: