scorecardresearch

സ്‌കൂള്‍ തുറക്കുന്നതിന് തയ്യാറെടുപ്പുമായി കേന്ദ്രം; ആദ്യം 9 മുതല്‍ പ്ലസ് ടു വരെ

ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണങ്ങൾ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം. അതായത്, രണ്ടു വിദ്യാർഥികൾ തമ്മിലുള്ള അകലം ആറടിയായിരിക്കണം. ഇതിനർത്ഥം, ഒരു സമയത്ത്, ഒരു ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ഒരുമിച്ച് ക്ലാസിൽ പങ്കെടുക്കാൻ കഴിയില്ല

ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണങ്ങൾ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം. അതായത്, രണ്ടു വിദ്യാർഥികൾ തമ്മിലുള്ള അകലം ആറടിയായിരിക്കണം. ഇതിനർത്ഥം, ഒരു സമയത്ത്, ഒരു ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ഒരുമിച്ച് ക്ലാസിൽ പങ്കെടുക്കാൻ കഴിയില്ല

author-image
Ritika Chopra
New Update
schools coronavirus, NCERT guidelines on school reopening, older classes to resume, HRD ministry, indian express education news, coronavirus education

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുള്ള​ അടച്ചുപൂട്ടലിന് ശേഷം സ്കൂളുകൾ തുറക്കാൻ തയ്യാറെടുപ്പുമായി കേന്ദ്രസർക്കാർ. 9, 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികളായിരിക്കും തുടക്കത്തിൽ സ്കൂളുകളിൽ എത്തുക എന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം അവർക്ക് മാസ്കുകൾ, സാമൂഹിക അകലം എന്നിവ സംബന്ധിച്ച നിയമങ്ങൾ നന്നായി പാലിക്കാൻ കഴിയും എന്നാണ് വിലയിരുത്തൽ.

Advertisment

സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിനുള്ള അടിസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയവും എന്‍സിഇആര്‍ടിയും തമ്മിൽ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ചർച്ചകൾ.

Read More: അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ ഇന്നുമുതൽ; ജാഗ്രതയോടെ കേരളം

ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ അടുത്ത മൂന്ന് മാസത്തേക്ക് സ്‌കൂളുകളിലേക്ക് മടങ്ങാന്‍ സാധ്യതയില്ലെന്നാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്. ഈ മാർഗനിർ‌ദ്ദേശങ്ങൾ‌ നിർ‌ദ്ദിഷ്ടമല്ല, മറിച്ച് സമീപഭാവിയിൽ‌ സ്കൂൾ ജീവിതം എങ്ങനെയായിരിക്കുമെന്ന സൂചനയാണ്. അതേസമയം, മുതിര്‍ന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉടനടി ക്ലാസുകള്‍ ആരംഭിക്കില്ല.

Advertisment

"എല്ലാ മുതിർന്ന ക്ലാസുകളിലെ കുട്ടികളേയും ഒന്നിച്ച് എത്തിക്കില്ല. ഇവരെ ബാച്ചുകളായിട്ടാകും എത്തിക്കുക. അങ്ങനെയാകുമ്പോൾ പുതിയ ഇരിപ്പിട ക്രമീകരണങ്ങള്‍ തയ്യാറാക്കുന്നതിനും പുതിയ നിയമങ്ങൾ പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും സ്‌കൂളുകള്‍ക്ക് സമയം ലഭിക്കും," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണങ്ങൾ സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം. അതായത്, രണ്ടു വിദ്യാർഥികൾ തമ്മിലുള്ള അകലം ആറടിയായിരിക്കണം. ഇതിനർത്ഥം, ഒരു സമയത്ത്, ഒരു ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ഒരുമിച്ച് ക്ലാസിൽ പങ്കെടുക്കാൻ കഴിയില്ല. ഓരോ ക്ലാസും 15 മുതൽ 20 വരെ വിദ്യാർഥികൾ വീതമുള്ള ബാച്ചുകളായി വിഭജിക്കേണ്ടതുണ്ടെന്ന് എൻ‌സി‌ആർ‌ടി കരട് മാർഗനിർദേശത്തിൽ പറയുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു ക്ലാസിലെ ഓരോ ബാച്ചിനും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് ഉണ്ടാകുക. “സ്കൂളുകൾ ഒരു മിശ്രിത പഠന രീതി പിന്തുടരും, അതിൽ ഒരു ദിവസം സ്കൂളിൽ പോകേണ്ടാത്ത ബാച്ചിന് വീട്ടിൽ ടാസ്‌ക്കുകൾ പൂർത്തിയാക്കുന്നതിനുള്ള ചുമതലകൾ നൽകും,” രണ്ടാമത്തെ ഉദ്യോഗസ്ഥൻ പറഞ്ഞു.

എല്ലാ വിദ്യാർഥികളും ക്ലാസിൽ നിർബന്ധമായും മാസ്ക് ധരിക്കേണ്ടിവരും. തുടക്കത്തിൽ, സ്കൂൾ കാന്റീനുകൾ പ്രവർത്തിക്കില്ല, വിദ്യാർഥികളോട് ഉച്ചഭക്ഷണം കൊണ്ടുവരാൻ ആവശ്യപ്പെടും. വിശ്രമവേളയിൽ ക്ലാസ് മുറിയിൽ ഉച്ചഭക്ഷണം കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കും.

ആദ്യ കുറച്ച് മാസങ്ങളിൽ രാവിലെ അസംബ്ലിയും നിരോധിക്കും. സ്‌കൂൾ ക്യാംപസിലെ വിവിധ സ്ഥലങ്ങളിൽ ഹാൻഡ് സാനിറ്റൈസേഷൻ സ്റ്റേഷനുകൾ ഉണ്ടാകും. കൂടാതെ, മാതാപിതാക്കളെ സ്കൂൾ ക്യാംപസിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കില്ല, അവർക്ക് ഗേറ്റ് വരെ മാത്രമേ വരാനാകൂ. തിരക്ക് ഇല്ലെന്ന് ഉറപ്പുവരുത്താൻ കുട്ടികൾക്ക് ക്യാംപസിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനും വെവ്വേറെ ഗേറ്റുകൾ ഉണ്ടാകും.

കുട്ടികൾ വരുന്നതിനുമുമ്പും പോയതിനുശേഷവും ക്ലാസ് മുറികളും പതിവായി സ്പർശിക്കുന്ന പ്രതലങ്ങളും വൃത്തിയാക്കേണ്ടതുണ്ട്. ബാച്ചുകളുടെ പ്രവേശനം രണ്ട് സമയങ്ങളിലായതിനാൽ വൃത്തിയാക്കാൻ സമയം ലഭിക്കുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ വ്യത്യസ്ത രീതികളാണ് സ്വീകരിക്കുന്നത്. ഏപ്രിൽ 15 ന് യൂറോപ്പിൽ ഡെൻമാർക്കിലാണ് ആദ്യം സ്കൂളുകൾ തുറന്നത്. പല രാജ്യങ്ങളും പ്രായം കുറഞ്ഞ വിദ്യാർഥികൾക്കാണ് ആദ്യം ക്ലാസുകൾ ആരംഭിക്കുന്നത്. മുതിർന്നവരെ അപേക്ഷിച്ച് ഈ കുട്ടികള്‍ക്കിടയില്‍ കോവിഡ് ബാധ കുറവാണെന്ന ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read in English: Older children first, staggered schedule: Centre works on back-to-school norms

School Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: