scorecardresearch

കുട്ടികളിൽ കോവോവാക്സ് പരീക്ഷണം: അനുമതിക്കായി ഡിസിജിഐയെ സമീപിക്കാൻ സെറം

കോവോവക്സ് ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചത് ജൂൺ 18നാണ്

കോവോവക്സ് ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചത് ജൂൺ 18നാണ്

author-image
WebDesk
New Update
Covovax, Covovax vaccine, Covovax vaccine approval, What is Covovax, Indian Express, ie malayalam

പൂനെ: യുഎസ് ആസ്ഥാനമായുള്ള നോവാവാക്സ് വികസിപ്പിച്ച കോവിഡ് വാക്സിന്റെ ഇന്ത്യൻ പതിപ്പ് കോവോവാക്സ് കുട്ടികളിൽ പരീക്ഷിക്കുന്നതിന് അനുമതിക്കായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) യെ സമീപിക്കാൻ ഒരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) അധികൃതർ. സെറം ഇൻസ്റ്റിട്യൂട്ട് നിർമിക്കുന്ന രണ്ടാമത്തെ കോവിഡ് വാക്സിനായ കോവോവക്സ് ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചത് ജൂൺ 18നാണ്.

Advertisment

വാക്സിന്റെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ചതായി മരുന്ന് നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്നലെ അറിയിച്ചു. “ഒരു പുതിയ നാഴികക്കല്ലിലെത്തി. ഈ ആഴ്ച ഞങ്ങൾ പൂനെയിലെ കേന്ദ്രത്തിൽ ആദ്യത്തെ ബാച്ച് കോവോവാക്സ് നിർമിക്കാൻ ആരംഭിച്ചു,” ആദർ പൂനവാല ട്വിറ്ററിൽ കുറിച്ചു. "18 വയസ്സിന് താഴെയുള്ള നമ്മുടെ ഭാവിതലമുറയെ സംരക്ഷിക്കാൻ ഈ വാക്സിന് വളരെയധികം കഴിവുണ്ട്." പരീക്ഷണങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

അസ്ട്രസെൻകയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ നിർമിക്കുന്നത്. ഈ മാസം സെപ്റ്റംബറോടെ കോവോവക്സ് ഇറക്കാൻ സാധിക്കുമെന്ന് പൂനവാല നേരത്തെ പറഞ്ഞിരുന്നു. നാനോപാർട്ടിക്കിൾ പ്രോട്ടീൻ അധിഷ്ഠിത വാക്സിനാണ് എൻവിഎക്സ്-കോവ് 2373 എന്ന കോവോവാക്സ് വാക്സിൻ.

Read Also: കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കയും ടേം ഇൻഷൂറൻസും

12-18 വയസ് പ്രായമുള്ളവരിലും പിന്നീട് 12 വയസിന് താഴെയുള്ളവരിലും കോവോവാക്സ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ അനുമതിക്കായി അപേക്ഷിക്കുമെന്ന് എസ്ഐഐ അധികൃതർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

Advertisment

അതേസമയം, എസ്‌ഐ‌ഐയും ഐ‌സി‌എം‌ആറും ചേർന്ന് കോവോവാക്സിന്റെ സുരക്ഷയും പ്രതിരോധശേഷിയും അറിയുന്നതിനുള്ള രണ്ട്, മൂന്ന് ഘട്ട പരിശോധനകൾ മുതിർന്നവരിൽ നടത്തിയിരുന്നു. .

Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: