/indian-express-malayalam/media/media_files/uploads/2019/11/Ayodhya-Verdict-1.jpg)
ന്യഡൽഹി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിക്കതിരെ പുനഃപരിശോധന ഹർജി നൽകാനൊരുങ്ങി ഹിന്ദു മഹാസഭ. പള്ളി പണിയുന്നതിനായി മുസ്‌ലിങ്ങൾക്ക് അഞ്ച് ഏക്കർ ഭൂമി നൽകരുതെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിക്കുന്നത്. കേസില്‍ വിധി വന്ന ശേഷം ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള ആദ്യ പുനഃപരിശോധന ഹർജിയാണിത്.
അഞ്ചംഗ ജഡ്ജിമാരുടെ ഭരണഘടന ബഞ്ച് നവംബർ ഒമ്പതിനാണ് ചരിത്ര വിധി പ്രഖ്യാപിച്ചത്. ഇതിനെതിരെ ആറ് പുനഃപരിശോധന ഹർജികൾ ഇതിനോടകം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 1992ൽ ബാബറി മസ്ജിദ് തകർത്തതിന് ശേഷം തർക്കം തുടരുന്ന ഭൂമിയിൽ രാമക്ഷേത്രം പണിയാനായിരുന്നു സുപ്രീം കോടതിയുടെ വിധി.
അയോധ്യ ഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്‌ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു സുപ്രീം കോടതി വിധി. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്നും വിധിയില്‍ പറയുന്നു.
Read Also: ബാബറി മസ്ജിദ് കേസിന്റെ ഗതി
തിങ്കളാഴ്ച തന്നെ ഹർജി കോടതിയിൽ സമർപ്പിക്കുമെന്ന് ഹിന്ദു മഹാസഭാ അഭിഭാഷകൻ വിഷ്ണുശങ്കർ ജെയിൻ പറഞ്ഞു. "അയോധ്യയിലെ മറ്റൊരു സ്ഥലത്ത് മുസ്‌ലിം പക്ഷത്തിന് 5 ഏക്കർ സ്ഥലം അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഞങ്ങൾ ഇന്ന് അവലോകന ഹർജി സമർപ്പിക്കും."
Vishnu Jain, lawyer for Hindu Mahasabha: We will file review petition today challenging SC decision of granting 5 acres of land to the Muslim side in another site at Ayodhya or anywhere the Board finds it suitable, in the Ayodhya Babri Masjid land dispute case. (file pic) pic.twitter.com/SN9MJ2i8E9
— ANI (@ANI) December 9, 2019
‘അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കളുടേതാണെന്ന് സുപ്രീം കോടതി വിധിന്യായത്തില്‍ പറയുന്നതിനാല്‍ മുസ്‌ലിങ്ങൾക്ക് അഞ്ച് ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ കോടതിക്ക് പ്രത്യകിച്ച് കാരണങ്ങളൊന്നുമില്ലെന്ന്’ഹിന്ദു മഹാസഭാ ഹർജിയില്‍ പറയുന്നു. കോടതി വിധിക്കെതിരായ ഏഴാമത്തെ അവലോകന ഹർജിയാണിത്.
അഖിലേന്ത്യാ മുസ്‌ലിം പേഴ്സണല്‍ ലോ ബോര്‍ഡിന്റെ പിന്തുണയോടെ മൗലാന മുഫ്തി ഹസ്ബുള്ള, മൗലാന മഹ്ഫൂസുര്‍ റഹ്മാന്‍, മിഷ് ബാഹുദ്ദീന്‍, മുഹമ്മദ് ഉമര്‍, ഹാജി നഹ്ബൂബ് എന്നിവരാണ് അഞ്ച് അപേക്ഷകള്‍ സമര്‍പ്പിച്ചത്. മുഹമ്മദ് ആയൂബാണ് ആറാമത്തെ ഹരജിക്കാരന്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.