scorecardresearch

കോവിഡ് എന്ന് തീരുമെന്നറിയില്ല, വാക്സിന്റെ കാര്യത്തിലും ഉറപ്പില്ല: നിർമല സീതാരാമൻ

നമുക്ക് ഇതുവരെ വാക്സിന്റെ കാര്യത്തിൽ ഒരുറപ്പുമില്ല. വാക്സിൻ എന്ന് ലഭിക്കുമെന്നോ മഹാമാരി എന്ന് അവസാനിക്കുമെന്നോ അറിയില്ല. രോഗമുക്തി നേടിയവർക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആകുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ചെറുകിട, ഇടത്തരം സംരംഭകരുടെ മനസ്സിൽ വലിയ അനിശ്ചിതത്വങ്ങൾ നിറയുന്നു

നമുക്ക് ഇതുവരെ വാക്സിന്റെ കാര്യത്തിൽ ഒരുറപ്പുമില്ല. വാക്സിൻ എന്ന് ലഭിക്കുമെന്നോ മഹാമാരി എന്ന് അവസാനിക്കുമെന്നോ അറിയില്ല. രോഗമുക്തി നേടിയവർക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആകുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ചെറുകിട, ഇടത്തരം സംരംഭകരുടെ മനസ്സിൽ വലിയ അനിശ്ചിതത്വങ്ങൾ നിറയുന്നു

author-image
WebDesk
New Update
Nirmala Sitharaman, Nirmala Sitharaman interview, Nirmala Sitharaman Indian Express interview, Nirmala Sitharaman on vaccine, Nirmala Sitharaman on covid vaccine, covid vaccine, India news, Indian Express

ന്യൂഡൽഹി: കോവിഡ് മഹാമാരി രാജ്യത്തെ നിശ്ചലമാക്കിയിട്ട് ആറ് മാസം പിന്നിട്ടു. ഇതേ തുടർന്ന് പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗൺ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകിടം മറിച്ചു. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 23.9 ശതമാനം ഇടിഞ്ഞു. കോവിഡ് എന്ന് അവസാനിക്കുമെന്നോ വാക്സിൻ എപ്പോൾ ലഭ്യമാകുമെന്നോ അറിയാത്ത സാഹചര്യത്തിൽ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ വിവിധ തരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലാണ് ധനമന്ത്രിയുടെ വെളിപ്പെടുത്തൽ.

Advertisment

"കഴിഞ്ഞ ആറ് മാസം വെല്ലുവിളികൾ കുറച്ചിട്ടില്ല, പക്ഷെ വെല്ലുവിളികളുടെ സ്വഭാവത്തിൽ മാറ്റമുണ്ട്. തീരുമാനങ്ങളെടുക്കുന്നതിലും പ്രതികരിക്കുന്നതിലും ധനമന്ത്രാലയം ഇപ്പോൾ കുറച്ചുകൂടി വേഗത കൂട്ടി," നിർമല സീതാരാമൻ പറഞ്ഞു.

Read More: ജിഡിപിയിൽ 23.9 ശതമാനം ഇടിവെന്ന് സാമ്പത്തിക വർഷത്തിലെ ആദ്യ പാദ കണക്കുകൾ

പൊതുജന അവബോധവും ജാഗ്രതയും ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ജനസംഖ്യയുമായി തട്ടിക്കുമ്പോൾ രോഗികളുടെ എണ്ണവും മരണ നിരക്കും തമ്മിലുള്ള അനുപാതം കുറവാണെങ്കിലും, കോവിഡ് -19 ഇപ്പോഴും വളരെ ആശങ്കാജനകമാണെന്ന് അവർ പറഞ്ഞു. സാമൂഹിക അകലം മുതൽ മാസ്ക് ധരിക്കലും, ഇടയ്ക്കിടെ കൈകഴുകൽലും വരെ, “മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് നിങ്ങൾ ഇതെല്ലാം ചെയ്യുന്നത്,” അവർ പറഞ്ഞു.

Advertisment

“നമുക്ക് ഇതുവരെ വാക്സിന്റെ കാര്യത്തിൽ ഒരുറപ്പുമില്ല. വാക്സിൻ എന്ന് ലഭിക്കുമെന്നോ മഹാമാരി എന്ന് അവസാനിക്കുമെന്നോ അറിയില്ല. രോഗമുക്തി നേടിയവർക്ക് വീണ്ടും കോവിഡ് പോസിറ്റീവ് ആകുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. ചെറുകിട, ഇടത്തരം സംരംഭകരുടെ മനസ്സിൽ വലിയ അനിശ്ചിതത്വങ്ങൾ നിറയുന്നു,” മന്ത്രി പറഞ്ഞു.

ഇത് ജിഡിപിയുടെ 55 ശതമാനത്തോളം വരുന്ന സാമ്പത്തിക പ്രവർത്തനങ്ങളെ, പ്രത്യേകിച്ച് സേവന മേഖലയെ പ്രതികൂലമായി ബാധിച്ചു.

Read More in English: No end date, no sure shot vaccine…stimulus rolling, won’t hesitate to spend: Sitharaman

Nirmala Sitharaman Gdp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: