/indian-express-malayalam/media/media_files/uploads/2017/12/Nirmala-SITHARAMAN-qhzmeNghbaief.jpg)
ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കാനുള്ള തീരുമാനം 2014 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ തന്നെ എടുത്തിരുന്നെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തെ വിമര്‍ശിച്ചവരെയും പ്രതിരോധമന്ത്രി തള്ളി. പ്രധാനമന്ത്രിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുന്നവര്‍ ഈ നേട്ടത്തിന്റെ പ്രധാന്യം മനസിലാക്കണമെന്ന് നിര്‍മ്മ സീതാരാമന്‍ പറഞ്ഞു.
Read More: എന്താണ് മിഷൻ ശക്തി?
ഇത് അഭിമാനകരമായ വലിയൊരു നേട്ടമാണ്. ഉപഗ്രഹവേധ മിസൈല്‍ ലക്ഷ്യത്തിലെത്തിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. മറ്റ് രാജ്യങ്ങളില്‍ നിന്നല്ല ഈ നേട്ടം കൈവരിച്ചത്. നാം സ്വയം ഈ നേട്ടം കൈവരിക്കാന്‍ പ്രാപ്തി കൈവരിച്ചതാണ്. അത് എത്രത്തോളം വലിയ നേട്ടമാണെന്ന് നാം മനസിലാക്കണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
ബഹിരാകാശത്ത് നേട്ടങ്ങള്‍ കൈവരിക്കാനുള്ള കഴിവും പ്രാപ്തിയും നമുക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉണ്ടായിരുന്നു. പ്രതിപക്ഷം പറയുന്നത് ശരിയാണ്. ഇതിനുള്ള കഴിവുകളൊക്കെ നാം വര്‍ഷങ്ങള്‍ക്ക് മുന്‍പേ കൈവരിച്ചതാണ്. ശക്തമായ ഉപഗ്രഹങ്ങൾ, ലൈറ്റ് സാറ്റലൈറ്റുകൾ, ഉപഗ്രഹങ്ങളുടെ ക്ലസ്റ്ററുകൾ തുടങ്ങിയവ കഴിഞ്ഞ കാലങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ആരും അത് നിഷേധിക്കുന്നില്ല. എന്നാല്‍ ഇതിനെയെല്ലാം സംയോജിപ്പിച്ച് പ്രാവര്‍ത്തികമാക്കേണ്ട ഉത്തരവാദിത്തമാണ് ഇപ്പോള്‍ വിജയകരമായി നടപ്പിലാക്കിയിരിക്കുന്നതെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേര്‍ത്തു.
Read More: ‘യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; മോദിക്ക് അതിനുള്ള ധൈര്യമുണ്ടായിരുന്നു’
കഴിഞ്ഞ ദിവസമാണ് ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ച വിവരം പ്രധാനമന്ത്രി അറിയിച്ചത്. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നിരുന്നു. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ഉപഗ്രഹവേധ മിസൈല്‍ രംഗത്ത് നേട്ടം കൈവരിക്കുന്ന നാലാമത്തെ ലോകരാജ്യമാണ് ഇന്ത്യ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.