ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കില്‍ 2014-15 കാലഘട്ടത്തില്‍ തന്നെ ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിക്കുമായിരുന്നു എന്ന് ഡിആര്‍ഡിഒ മുന്‍ തലവന്‍ വി.കെ. സരസ്വത്. ‘മിഷന്‍ ശക്തി’ വിജയിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വി.കെ. സരസ്വത് ഇക്കാര്യം പറഞ്ഞത്.

ഒരു ദശകം മുന്‍പ് തന്നെ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിക്കാനുള്ള കഴിവ് ഇന്ത്യ സ്വായത്തമാക്കിയെങ്കിലും അത് നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ആര്‍ക്കും ഇല്ലായിരുന്നതായും അദ്ദേഹം പറഞ്ഞു.

Read More: പ്രധാനമന്ത്രിയുടെ ‘മിഷന്‍ ശക്തി’ പ്രഖ്യാപനം; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുന്നു

ഉപഗ്രഹവേധ മിസൈലുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും ദേശീയ സുരക്ഷാ ഉപദേശകസമിതിക്ക് മുന്‍പിലും ദേശീയ സുരക്ഷാ കൗണ്‍സിലിന് മുന്‍പിലും അവതരിപ്പിച്ചിരുന്നു. എന്നാല്‍, യുപിഎ സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ക്ക് അനുകൂലമായ മറുപടി ലഭിച്ചില്ല. അതുകൊണ്ട് പ്രൊജക്ടുമായി തങ്ങള്‍ മുന്നോട്ട് പോയില്ലെന്നും സരസ്വത് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

2014 ല്‍ അധികാരമേറ്റശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍പില്‍ ഈ ആവശ്യം അവതരിപ്പിച്ചിരുന്നു. പ്രൊജക്ടുമായി മുന്നോട്ട് പോകാനുള്ള അനുമതി അദ്ദേഹം നല്‍കി. മോദിക്ക് അതിനുള്ള ധൈര്യമുണ്ടായിരുന്നെന്നും സരസ്വത് കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook