/indian-express-malayalam/media/media_files/uploads/2018/07/nirav-modi-amp.jpg)
മുംബൈ: വജ്ര വ്യാപാരി നീരാവ് മോദിയുടെ സഹോദരി പൂർവി മോദിയുടെ യുകെയിലെ ബാങ്ക് അക്കൗണ്ടിൽനിന്നു 17.25 കോടി രൂപ വീണ്ടെടുത്തതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി).
പണമിടപാട് കേസിൽ മാപ്പുസാക്ഷിയായ നീരവ് മോദിയുടെ സഹോദരി പൂർവി മോദി തന്നെയാണ് അക്കൗണ്ടിനെക്കുറിച്ച് ഇഡിയെ അറിയിച്ചത്. അക്കൗണ്ടിലെ പണം പൂർവിയുടേത് അല്ലെന്നും അക്കൗണ്ട് ഉപയോഗിച്ചിരുന്നത് നീരവ് മോദി ആണെന്നും ഇഡി പ്രസ്താവനയിൽ അറിയിച്ചു.
നീരവ് മോദിയും അമ്മാവൻ മെഹുല്‍ ചോക്സിയും പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു 13,600 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിലാണ് അന്വേഷണം നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് (പി.എം.എൽ.എ) ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
തട്ടിപ്പ് പുറത്തായതിനു പിന്നാലെ 2018 ജനുവരി ആദ്യവാരമാണ് മോദി ഇന്ത്യ വിട്ടത്. 2019 മാർച്ചിൽ യുകെയിൽ അറസ്റ്റിലായ നീരവ് മോദി ഇപ്പോൾ ലണ്ടനിലെ വാർഡ്സ്വോർത്ത് ജയിലിലാണ്. ഇതുവരെ ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നുമായി നീരവ് മോദിയുടെ 2,400 കോടിയുടെ സ്വത്ത് ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
കീഴ്ക്കോടതി ഉത്തരവിട്ട കൈമാറ്റത്തിനെതിരെ നീരവ് മോദി ഈ ആഴ്ച ആദ്യം യുകെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യുകെയിലെ കോടതി ഉത്തരവിനെ തുടർന്ന് നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാൻ യുകെ സർക്കാർ ഏപ്രിലിൽ അനുമതി നൽകിയിരുന്നു.
Read Also: നൂറിന്റെ നിറവിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി; വിപുലമായ ആഘോഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us