scorecardresearch
Latest News

നൂറിന്റെ നിറവിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി; വിപുലമായ ആഘോഷം

ചൈന കോവിഡില്‍ നിന്ന് മുക്തി നേടുന്ന പശ്ചാത്തലത്തിലും, ആഗോള തലത്തില്‍ സ്വീകരിക്കുന്ന നിലപാടുകളിലും സി ജിന്‍പിങ്ങിനും പാര്‍ട്ടിക്കും ജനങ്ങളുടെ ഇടയിലെ സ്വീകാര്യത വര്‍ധിക്കുന്നുണ്ട്

Xi Jinping, Chinese Communist Party
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ആഘോഷപരിപാടിയില്‍ ജനങ്ങളോട് സംസാരിക്കുന്നു Photo: Screengrab

ബെയ്ജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിതമായതിന്റെ 100-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തലസ്ഥാനമായ ബെയ്ജിങ്ങില്‍ തുടക്കമായി. പാര്‍ട്ടി പതാക വഹിച്ച് ടിയാനെന്‍മെന്‍ സ്ക്വയറിന് മുകളിലൂടെ ഹെലിക്കോപ്ടറുകൾ പറന്നു. പ്രസിഡന്റ് സി ജിന്‍പിങ് ഉള്‍പ്പെടെയുള്ള നേതാക്കളെയും ജനക്കൂട്ടത്തെയും സാക്ഷിനിര്‍ത്തി ആകാശത്ത് മുപ്പതോളം വിമാനങ്ങള്‍ ‘100’ എന്ന രൂപം സൃഷ്ടിച്ചു.

”മിതമായ സമ്പന്നമായ ഒരു സമൂഹം” കെട്ടിപ്പടുക്കുകയെന്ന ശതാബ്ദി ലക്ഷ്യം ചൈന കൈവരിച്ചതായി ടിയാന്‍മെന്‍ ചത്വരത്തില്‍നിന്ന് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് സി ജിന്‍പിങ് പറഞ്ഞു.

” രാജ്യത്തെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. പുതിയൊരു ലോകം കെട്ടിപ്പടുക്കാന്‍ ജനങ്ങള്‍ക്കായി, സോഷ്യലിസത്തിന് മാത്രമേ ചൈനയെ രക്ഷിക്കാന്‍ സാധിക്കൂ,” ജിന്‍പിങ് പറഞ്ഞു.

”100 വര്‍ഷമായി പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന്റെ പ്രധാന വിഷയം രാജ്യത്തെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു. ചൈനയിലെ ജനങ്ങള്‍ പഴയ ലോകത്തെ ഇല്ലാതാക്കുക മാത്രമല്ല, പുതിയ ലോകവും സൃഷ്ടിച്ചു. സോഷ്യലിസത്തിന് മാത്രമേ ചൈനയെ രക്ഷിക്കാന്‍ കഴിയൂ,” മാവോ സെതുങ്ങിന് ശേഷമുള്ള ചൈനയിലെ ഏറ്റവും ശക്തനായ നേതാവായ ജിന്‍പിങ് പറഞ്ഞു.

ചൈന കോവിഡില്‍നിന്ന് മുക്തി നേടുന്ന പശ്ചാത്തലത്തിലും ആഗോള തലത്തില്‍ സ്വീകരിക്കുന്ന നിലപാടുകളിലും സി ജിന്‍പിങ്ങിനും പാര്‍ട്ടിക്കും ജനങ്ങളുടെ ഇടയിലെ സ്വീകാര്യത വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഹോങ്കോങ്ങിലെയും സിൻജിയാങ്ങിലെയും നടപടികളില്‍ വിമര്‍ശനം നേരിടുന്നുണ്ട്. ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തുന്ന ജനസംഖ്യ വര്‍ധനവിനെതിരെ പോരാടുകയുമാണ് ചൈന.

1949 ല്‍ മാവോ സെതുങ്ങിനു നേതൃത്വത്തിൽ അധികാരത്തില്‍ വന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തുടക്കത്തില്‍ കര്‍ഷകരെയും തൊഴിലാളികളെയുമാണ് റിക്രൂട്ട് ചെയ്തത്. പിന്നീട ‘ചൈനീസ് സ്വഭാവങ്ങളുള്ള സോഷ്യലിസത്തിനു കീഴില്‍’ വിപണികളെയും സംരംഭകത്വത്തെയും സ്വീകരിച്ചു. അതേസമയം ലെനിനിസ്റ്റ് മാതൃകയിലുള്ള സ്വേച്ഛാധിപത്യം നിലനിര്‍ത്തുകയും ചെയ്തു.

പാര്‍ട്ടി അംഗങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷം 24.3 ലക്ഷത്തിന്റെ വര്‍ധനയാണുണ്ടായത്. സി ജിന്‍പിങ് 2013ല്‍ പ്രസിഡന്റായതിനു ശേഷമുള്ള ഏറ്റവും വലിയ നേട്ടമാണിത്. നിലവില്‍ 9.51 കോടിയിലേറെയാണ് ചൈന്യൂസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം.

Also Read: ചൈനീസ് വാക്സിൻ കൊറോണവാക് കുട്ടികളിലും കൗമാരക്കാരിലും ഫലപ്രദം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: China celebrates centenary of communist party