/indian-express-malayalam/media/media_files/uploads/2019/03/Christchurch.jpg)
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് ബംഗ്ലാദേശ് - ന്യൂസിലാന്‍ഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം റദ്ദാക്കി. ന്യൂസിലാന്‍ഡ് - ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചത്. ഹെഗ്‌ലി ഓവലില്‍ നാളെ മുതലാണ് മൂന്നാം ടെസ്റ്റ് നടക്കേണ്ടിയിരുന്നത്.
വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനിടെയാണ് മുസ്ലീം പള്ളിയില്‍ വെടിവെപ്പ് നടന്നത്. സൗത്ത് ഐലന്‍ഡ് സിറ്റിയിലെ പള്ളിയിലും വെടിവെപ്പ് നടന്നിരുന്നു. വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തതായി ന്യൂസിലാന്‍ഡ് പൊലീസ് പറയുന്നു. മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് പിടിയിലായിരിക്കുന്നത്.
Read More: ന്യൂസിലന്റില്‍ മുസ്ലിം പളളിയില്‍ വെടിവെപ്പ്; ആറ് പേര്‍ കൊല്ലപ്പെട്ടു
വെടിവെപ്പ് നടക്കുമ്പോള്‍ ബംഗ്ലാദേശ് താരങ്ങളും പള്ളിക്ക് സമീപമുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ബംഗ്ലാദേശ് താരങ്ങള്‍ രക്ഷപ്പെട്ടത്. വെടിവെപ്പ് ഉണ്ടായതോടെ താരങ്ങള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. താരങ്ങള്‍ സുരക്ഷിതരാണെന്ന് ബംഗ്ലാദേശ് താരം തമീം ഇക്ബാല്‍ ട്വീറ്റ് ചെയ്തിരുന്നു. വെടിവെപ്പിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എത്ര പേര്‍ കൊല്ലപ്പെട്ടെന്നോ എത്രപേര്‍ക്ക് പരിക്കേറ്റെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us