scorecardresearch

നവംബറോടെ കോവിഡിന്റെ പുതിയ വകഭേദം; പ്രവചനവുമായി കൃഷ്ണ എല്ല

കോവിഡ് സമയത്ത് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു

കോവിഡ് സമയത്ത് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത് വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു

author-image
WebDesk
New Update
covid, covid 19, ie malayalam

അഹമ്മദാബാദ്: രാജ്യത്ത് നവംബറോടെ കോവിഡിന്റെ പുതിയ വകഭേദമെന്ന പ്രവചനവുമായി ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.കൃഷ്ണ എല്ല. ആശുപത്രികളിൽ കോവിഡ് രോഗികളാൽ നിറയുമെങ്കിലും വാക്സിനുകളിലൂടെ രക്ഷ നേടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. കുത്തിവയ്ക്കാവുന്ന വാക്സിനുകൾക്ക് "താഴത്തെ ഭാഗം മാത്രം" സംരക്ഷിക്കാൻ കഴിയുമെന്നതിനാൽ മൂക്കിലൂടെ നൽകുന്ന വാക്സിനുകൾക്ക് മുകളിലെ ശ്വസനവ്യവസ്ഥയെ സംരക്ഷിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment

ശനിയാഴ്ച അഹമ്മദാബാദ് മാനേജ്‌മെന്റ് അസോസിയേഷനിൽ (എഎംഎ) നടന്ന 43-ാമത് വിക്രം സാരാഭായ് മെമ്മോറിയൽ പ്രഭാഷണത്തിൽ "നവീകരണവും സംരംഭകത്വവും" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്തിവയ്‌ക്കാവുന്ന വാക്‌സിനുകൾ എടുത്ത ആളുകളിൽ താഴത്തെ (ശ്വസന വ്യവസ്ഥ) ഭാഗം സംരക്ഷിക്കപ്പെടുന്നു, എന്നാൽ ശ്വാസകോശത്തിന്റെ മുകൾ ഭാഗം സംരക്ഷിക്കപ്പെടാത്തതിനാൽ അവർക്ക് അണുബാധയ്ക്കുള്ള സാധ്യതയുണ്ട്. നാസൽ വാക്സിൻ ശ്വാസകോശത്തിന്റെ മുകൾ ഭാഗത്തിനും സംരക്ഷണം നൽകുന്നു. കുത്തിവയ്ക്കുന്നവയും മൂക്കിലൂടെ നൽകുന്ന വാക്സിനുകളുംപ്രവർത്തിക്കുമെന്ന് തങ്ങൾക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ബയോടെക്കിന്റെ നാസൽ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഈ വർഷം ജൂണിൽ പൂർത്തിയായിരുന്നു. എന്നാൽ കമ്പനി ഇതുവരെ ട്രയൽ ഡാറ്റ ഡിസിജിഐക്ക് സമർപ്പിച്ചിട്ടില്ല.

കോവിഡ് സമയത്ത് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നത് വെല്ലുവിളിയാണെന്ന് കോവാക്സിൻ വികസന സമയത്തെ ചൂണ്ടിക്കാട്ടി എല്ല പറഞ്ഞു. ആളുകളുടെ ആരോഗ്യ സുരക്ഷയ്ക്കാണ് മുൻഗണന. ഫലപ്രാപ്തി അൽപം കുറവാണെങ്കിലും, അത് പ്രശ്നമല്ല, പക്ഷേ അതിന്റെ സുരക്ഷ വളരെ പ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment
Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: