scorecardresearch

ഗൽവാനിൽ വീണ്ടും ടെന്റുകൾ നിർമിച്ച് ചൈനീസ് സൈന്യം; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ജൂൺ 16 നും ജൂൺ 22 നും ഇടയിലാണ് നിർമാണം നടന്നിരിക്കുന്നത്. കാരണം, ഏറ്റുമുട്ടലുകൾ നടന്ന് ഒരു ദിവസത്തിന് ശേഷം, ജൂൺ പതിനാറിന് പ്ലാനറ്റ് ലാബ്സ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ ടെന്റുകൾ ഉണ്ടായിരുന്നില്ല

ജൂൺ 16 നും ജൂൺ 22 നും ഇടയിലാണ് നിർമാണം നടന്നിരിക്കുന്നത്. കാരണം, ഏറ്റുമുട്ടലുകൾ നടന്ന് ഒരു ദിവസത്തിന് ശേഷം, ജൂൺ പതിനാറിന് പ്ലാനറ്റ് ലാബ്സ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ ടെന്റുകൾ ഉണ്ടായിരുന്നില്ല

author-image
WebDesk
New Update
India China border dispute, satellite images India China border, LAC latest satellite images, India China face off, galwan valley, india china talks latest news, india china latest news, 20 soldiers killed, india china lac, indian express

ന്യൂഡൽഹി: ലഡാക്കിലെ നിയന്ത്രണ രേഖയിൽ നിന്നുള്ള സൈന്യങ്ങളുടെ പിന്മാറ്റത്തെ കുറിച്ച് ഇന്ത്യ-ചൈനീസ് നയതന്ത്ര-സൈനിക ചർച്ചകൾ നടക്കുമ്പോൾ, ജൂൺ 15ന് ഏറ്റമുട്ടലുണ്ടായ പട്രോൾ പോയിന്റ് 14ന് സമീപത്ത് ചൈനീസ് സേന വീണ്ടും ടെന്റുകൾ നിർമിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ​ പുറത്ത്. ജൂൺ 15 ന് നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.

Advertisment

"ജൂൺ 15ന് നീക്കം ചെയ്ത ടെന്റുകൾ പട്രോൾ പോയിന്റ് 14ൽ വീണ്ടും പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്," കരസേനയിലെ മുതിർന്ന വൃത്തങ്ങൾ സ്ഥിരീകരിച്ചു. എന്നാൽ ഉപഗ്രഹ ചിത്രങ്ങളിൽ കാണാവുന്ന ചൈനീസ് ഘടനകളുടെ സാന്നിധ്യം സൈന്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.

ജൂൺ 22 മുതലുള്ളതാണ്, ബഹിരാകാശ സാങ്കേതിക കമ്പനിയായ മാക്സറിൽ നിന്നുള്ള ചിത്രങ്ങൾ. ചൈനക്കാർ പിപി -14 ന് സമീപം നിയന്ത്രണ രേഖയുടെ ഇരുവശത്തുമായാണ് ടെന്റുകൾ നിമിച്ചിരിക്കുന്നത്. ജൂൺ 16 നും ജൂൺ 22 നും ഇടയിലാണ് നിർമാണം നടന്നിരിക്കുന്നത്. കാരണം, ഏറ്റുമുട്ടലുകൾ നടന്ന് ഒരു ദിവസത്തിന് ശേഷം, ജൂൺ പതിനാറിന് പ്ലാനറ്റ് ലാബ്സ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ ടെന്റുകൾ ഉണ്ടായിരുന്നില്ല.

Read More: ഇന്ത്യ-ചൈന അതിർത്തി തർക്കം: സംഘർഷത്തിന് അയവു വരുത്തി കമാൻഡർതല ചർച്ച

Advertisment

യഥാർഥ പ്രതിരോധ നിലയിലാണ് ചൈനയുടെ നിർമാണങ്ങൾ നടന്നിട്ടുള്ളതെന്ന്, ഉപഗ്രഹ ചിത്രങ്ങൾ വിലയിരുത്തിയ ശേഷം ലഫ്റ്റനന്റ് ജനറൽ (റിട്ട.) എ എൽ ചവാൻ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. തെക്ക് ഭാഗത്തുള്ള കുന്നിൻ പ്രദേശത്തും ചില പ്രതിരോധ സ്ഥാനങ്ങൾ നിർമിച്ചതായി കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ജൂൺ 15നും 20നും ഇടയിലാണ് ഇവ നിർമിച്ചിരിക്കുന്നതെന്നും, 20 മുതൽ 30 വരെയുള്ള സൈനികർക്ക് ഇവിടെ തമ്പടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണ രേഖയിൽ, ഇന്ത്യയുടെ വശത്താണോ ചൈനയുടെ വശത്താണോ ഇവ നിർമിച്ചിട്ടുള്ളതെന്ന് തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "കാരണം കൃത്യമായ സർവേയും വിപുലീകരിച്ച മാപ്പുകളും ഇല്ലാതെ, എൽ‌എസിയുടെ കൃത്യമായ വിന്യാസം രണ്ട് വശങ്ങൾക്കും അവകാശപ്പെടാൻ കഴിയില്ല.”

എന്നാൽ “തീർച്ചയായും ഒരു കാര്യം വ്യക്തമാണ്, അത് എൽ‌എസിയെ മറികടക്കുന്നതായി കാണപ്പെടുന്നു,” അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ചൈനീസ് സൈന്യങ്ങളുടെ കോർപ്സ് കമാൻഡർമാർ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ, അതിർത്തിയിൽ നിലവിൽ തർക്കമുള്ള മേഖലകളിൽ നിന്നും ഇരുരാജ്യങ്ങളുടേയും സൈനികരെ പിൻവലിക്കാൻ ധാരണയായതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്ന. സൈനിക കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമായതെന്നാരുന്നു റിപ്പോർട്ട്. ചുഷുലുൽ അതിർത്തിയിലെ മോൾഡോയിൽ ഇരു സൈനിക കമാൻഡർമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ച പത്തു മണിക്കൂറോളം നീണ്ടു നിന്നിരുന്നു.

ഇന്ത്യയെ പ്രതിനിധീകരിച്ച് 14 കോർപ്സ് കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിങ്, ചൈനയ്ക്കു വേണ്ടി സൗത്ത് സിൻജിയാങ് മിലിട്ടറി ഡിസ്ട്രിക്ട് കമാൻഡർ മേജർ ജനറൽ ലിയു ലിൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എൽ‌എസി) സംഘർഷാവസ്ഥ കുറയ്ക്കുന്നതിനുള്ള മാർഗരേഖ ചർച്ച ചെയ്യുന്നതിനായി രണ്ട് കമാൻഡർമാരും ജൂൺ 6 ന് ആദ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഗൽവാൻ ഏറ്റുമുട്ടലിനു ശേഷം സാഹചര്യങ്ങൾ മാറുകയായിരുന്നു.

Read in English: New satellite images show Chinese structures back at Galwan clash site

India Indo China

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: