scorecardresearch

Narendra Modi Speech, New Education Policy: പുതിയ വിദ്യാഭ്യാസ നയം പുതിയ ഇന്ത്യയുടെ അടിത്തറ: പ്രധാനമന്ത്രി

Narendra Modi Speech on New Education Policy: മാറുന്ന കാലത്തിനനുസരിച്ച് ഇന്ത്യ മാറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി

Narendra Modi Speech on New Education Policy: മാറുന്ന കാലത്തിനനുസരിച്ച് ഇന്ത്യ മാറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി

author-image
WebDesk
New Update
Narendra Modi Covid-19, Narendra Modi Speech, National Education policy, New Education Policy

Narendra Modi Speech, New Education Policy: ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയം 21ാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യയുടെ അടിത്തറയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ഉന്നതവിദ്യാഭ്യാസത്തിലെ പരിവർത്തന പരിഷ്കാരങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന കോൺക്ലേവിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

Advertisment

പുതിയ വിദ്യാഭ്യാസ നയം യുവാക്കൾക്ക് ആവശ്യമായ വിദ്യാഭ്യാസവും നൈപുണ്യവും നൽകും. ഇന്ത്യ ഒരു മഹാശക്തിയാണെന്നും വികസനത്തിന്റെ പുതിയ ഉയരങ്ങളിലാണെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് പുതിയതും മികച്ചതുമായ അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനായി പുതിയ വിദ്യാഭ്യാസനയം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു.

Read More: ത്രിഭാഷ പഠനരീതി അനുവദിക്കില്ല; പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി

നമ്മുടെ വിദ്യാർത്ഥികളെ ആഗോള പൗരന്മാരാക്കുകയും അവരുടെ സംസ്കാരത്തിൽ വേരുറപ്പിക്കുകയും വേണം. അവർ സംസാരിക്കുന്ന ഭാഷയും സ്കൂളിൽ പാഠങ്ങൾ പഠിപ്പിക്കുന്ന ഭാഷയും ഒന്നുതന്നെയാണെങ്കിൽ വിദ്യാർത്ഥികളുടെ പഠന ശേഷി മെച്ചപ്പെടും. അതുകൊണ്ടാണ് കഴിയുന്നതും മാതൃഭാഷയിൽ പഠിപ്പിക്കാൻ ഞങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്. കുറഞ്ഞത് അഞ്ചാം ക്ലാസ് വരെയെങ്കിലും ഇത് പിന്തുടരണമെന്നും മോദി പറഞ്ഞു.

Advertisment

ഇതുവരെയുള്ള വിദ്യാഭ്യാസ രീതിയിൽ കുട്ടികൾ എന്ത് ചിന്തിക്കണം എന്നാണ് പഠിപ്പിച്ചിരുന്നത്. എന്നാൽ പുതിയ വിദ്യാഭ്യാസ നയത്തിൽ അവർ എങ്ങനെ ചിന്തിക്കണം എന്നാണ് പഠിപ്പിക്കുക. വിവരങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ ഏത് വിവരമാണ് ആവശ്യമെന്നും അല്ലാത്തതെന്നും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. മാറുന്ന കാലത്തിനനുസരിച്ച് ഇന്ത്യ മാറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്, എൻ‌ഇ‌പി തയ്യാറാക്കിയ സമിതിക്ക് നേതൃത്വം നൽകിയ മുൻ ഇസ്‌റോ മേധാവി, നിരവധി സർവകലാശാലകളുടെ വൈസ് ചാൻസലർമാർ എന്നിവരും പങ്കെടുക്കുന്നു. എൻ‌ഇപി 2020 പ്രകാരം ഉന്നതവിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. സ്കൂളുകളുകളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും പുതിയ വിദ്യാഭ്യാസ നയത്തിൽ നിർദേശങ്ങളുണ്ട്.

Read in English: PM Modi Speech LIVE Updates: New Education Policy is foundation of new India, says PM Modi

Narendra Modi Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: