/indian-express-malayalam/media/media_files/uploads/2022/06/Mohan-Bhagwat.jpg)
മുംബൈ: ഉത്തർപ്രദേശിലെ ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രതികരണവുമായി ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത്. എല്ലാ പള്ളികള്‍ക്ക് അടിയിലും ശിവലിംഗം തേടിപ്പോകുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂരിലെ ആർഎസ്എസ് ഓഫീസർ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്യാന്‍വാപി തർക്കത്തിൽ ചില വിശ്വാസപ്രശ്നങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും കോടതിയുടെ തീരുമാനം എല്ലാവരും അംഗീകരിക്കണമെന്നും ഭാഗവത് പറഞ്ഞു. ''ഗ്യാൻവാപി പ്രശ്നം നടന്നുകൊണ്ടിരിക്കുകയാണ്. ഗ്യാന്‍വാപിക്ക് ഇപ്പോൾ മാറ്റാൻ കഴിയാത്ത ഒരു ചരിത്രമുണ്ട്. ആ ചരിത്രം നമ്മൾ സൃഷ്ടിച്ചതല്ല. ഇന്നത്തെ ഹിന്ദുക്കളല്ല, മുസ്‌ലിങ്ങളുമല്ല. അപ്പോൾ അത് സംഭവിച്ചു. ആക്രമണകാരികളോടൊപ്പമാണ് മുസ്‌ലിങ്ങൾ ഇവിടെ വന്നത്. ആക്രമണങ്ങളിൽ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. അത്തരത്തിലുള്ള ആയിരക്കണക്കിന് ക്ഷേത്രങ്ങളുണ്ട്. ഹിന്ദുക്കളുടെ ഹൃദയത്തിൽ പ്രത്യേക പ്രാധാന്യമുള്ള ക്ഷേത്രങ്ങളുടെ പ്രശ്‌നങ്ങളാണ് ഇപ്പോൾ ഉന്നയിക്കപ്പെടുന്നത്,'' അദ്ദേഹം പറഞ്ഞു.
ഹിന്ദുക്കൾ മുസ്‌ലിങ്ങൾക്ക് എതിരല്ല. ഹിന്ദുക്കളുടെ മനോവീര്യം തകർക്കാൻ നടത്തിയത് (ക്ഷേത്രങ്ങൾ തകർത്തത്) എന്നാണ് പലരും കരുതുന്നത്. ഈ ക്ഷേത്രങ്ങൾ പുനർനിർമിക്കണമെന്ന് ഒരു വിഭാഗം ഹിന്ദുക്കൾ ഇപ്പോൾ കരുതുന്നു. ഓരോ ദിവസവും ഒരു പുതിയ പ്രശ്നം ഉന്നയിക്കരുത്. എന്തിനാണ് വഴക്കുകൾ വർധിപ്പിക്കുന്നത്? ഗ്യാൻവാപിയിൽ നമ്മുടെ വിശ്വാസം തലമുറകളായി നിലനിൽക്കുന്നു. അതിനാല്‍ പലതും ചെയ്യുന്നു. പക്ഷേ, എല്ലാ പള്ളികളിലും ശിവലിംഗം എന്തിന് നോക്കുന്നു?. ഗ്യാൻവാപി വിഷയത്തിൽ ഒരു നീക്കവും ആരംഭിക്കുന്നതിന് ആർഎസ്എസ് അനുകൂലമല്ലെന്നും അദ്ദേഹം പറഞ്ഞു.
Read More: ‘രാജ്യസേവനത്തില്‍ മോദിക്കൊപ്പം പോരാളിയായി ഞാനും’; ഹാര്‍ദിക് പട്ടേല്‍ ബിജെപിയില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.