/indian-express-malayalam/media/media_files/uploads/2017/04/Kulbhushan-Jadhav.jpg)
ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര സഹായം ഉറപ്പാക്കുമെന്ന് പാക്കിസ്ഥാന്‍. നിയമങ്ങള്‍ അനുശാസിക്കുന്ന സഹായം നല്‍കും. വിയന്ന കരാർ പ്രകാരമുള്ള അവകാശങ്ങള്‍ എന്തൊക്കെയെന്ന് ജാദവിനെ അറിയിച്ചു. രാജ്യാന്തര നീതിന്യായ കോടതി വിധി മാനിച്ചാണ് തീരുമാനമെന്നും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
'ന​യ​ത​ന്ത്ര സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. വി​യ​ന്ന ക​രാ​ർ പ്ര​കാ​ര​മു​ള്ള അ​വ​കാ​ശ​ങ്ങ​ൾ കു​ൽ​ഭൂ​ഷ​ണിനെ ബോ​ധ്യ​പ്പെ​ടു​ത്തി. ഉ​ത്ത​ര​വാ​ദി​ത്ത രാ​ജ്യ​മെ​ന്ന നി​ല​യി​ൽ ക​മാ​ൻ​ഡ​ർ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നു പാ​ക് നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ന​യ​ത​ന്ത്ര സ​ഹാ​യം അ​നു​വ​ദി​ക്കും,'' വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റിയിച്ചു.
Read Also: കുല്‍ഭൂഷൺ ജാദവിന് തൂക്കുകയറില്ല; വധ ശിക്ഷ തടഞ്ഞ് രാജ്യാന്തര നീതിന്യായ കോടതി
കു​ൽ​ഭൂ​ഷ​ൺ കേ​സ് നി​യ​മം അ​നു​സ​രി​ച്ച് കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ അ​റി​യി​ച്ചി​രു​ന്നു. രാജ്യാന്തര കോ​ട​തി​യു​ടെ വി​ധി സ്വാഗ​തം ചെ​യ്യു​ന്നു. ക​മാ​ൻ​ഡ​ർ കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി, ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കാ​ന​ല്ല രാജ്യാന്തര കോ​ട​തി വി​ധി​ച്ചി​രി​ക്കു​ന്ന​ത്. പാക്കി​സ്ഥാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് അ​ദ്ദേ​ഹം കു​റ്റം ചെ​യ്തി​രി​ക്കു​ന്ന​ത്. നി​യ​മം അ​നു​ശാ​സി​ക്കു​ന്ന രീ​തി​യി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും- ഖാ​ൻ ട്വീ​റ്റ് ചെ​യ്തു.
കുല്‍ഭൂഷണ്‍ ജാദവിന്റെ സുരക്ഷയും നീതിയും ഉറപ്പാക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് ഇന്ത്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. രാജ്യാന്തര കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കര്‍ നടത്തിയ പ്രസ്താവനയിലാണ് ഇന്ത്യയുടെ പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.