scorecardresearch

അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ ബാലിക മരുഭൂമിയില്‍ ദാഹിച്ച് മരിച്ചു

പിന്നീട് മാതാവ് വെളളത്തിനായി തേടി പോയ സമയത്താണ് കുട്ടി മരിച്ചത്.

പിന്നീട് മാതാവ് വെളളത്തിനായി തേടി പോയ സമയത്താണ് കുട്ടി മരിച്ചത്.

author-image
WebDesk
New Update
Prithviraj, പൃഥ്വിരാജ്, Supriya Menon, സുപ്രിയ മേനോൻ, Prithviraj Supriya, Prithviraj Supriya photos, Prithviraj photos, Supriya photos, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം

അരിസോണ: ഇന്ത്യയില്‍ നിന്നും മെക്സിക്കോയില്‍ കുടിയേറിയ ഇന്ത്യക്കാരിയായ ആറ് വയസുകാരി ദാഹിച്ച് മരിച്ചു. ഇവര്‍ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മാതാവ് വെളളം തേടി പോയപ്പോഴാണ് മരണം സംഭവിച്ചതെന്ന് അമേരിക്കന്‍ അതിര്‍ത്തി സുരക്ഷാ സേന വ്യക്തമാക്കി. ഗുരുപ്രീത് കൗര്‍ എന്ന ആറ് വയസുകാരിയാണ് മരിച്ചത്. ബുധനാഴ്ച്ച അരിസോണയിലെ ലൂക്കേവില്ലയിലെ മരുഭൂമിയിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ 42 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്.

Advertisment

അരിസോണയിലെ ദക്ഷിണ മരുഭൂമിയില്‍ ഈ വര്‍ഷം ഇത് രണ്ടാമത്തെ അഭയാര്‍ത്ഥി പെണ്‍കുട്ടിയാണ് മരിക്കുന്നത്. മെക്സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് വരുന്ന ആഫ്രിക്കക്കാരുടേയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള പൗരന്മാര്‍ക്ക് ഒപ്പവുമാണ് ഇന്ത്യക്കാരും അമേരിക്കയിലേക്ക് കുടിയേറുന്നത്. പണം വാങ്ങി ഇവരെ കുടിയേറാന്‍ ചില റാക്കറ്റുകള്‍ സഹായിക്കുന്നുണ്ട്.

Read More: ഇന്ത്യൻ പൗരത്വം വേണ്ട! അരലക്ഷം പേർ കഴിഞ്ഞ വർഷം അമേരിക്കൻ പൗരന്മാരായി

മരിച്ച പെണ്‍കുട്ടിയേയും മാതാവിനേയും മറ്റ് അഞ്ച് ഇന്ത്യക്കാരേയും ഇത്തരം ഒരു സംഘമാണ് ചൊവ്വാഴ്ച്ച മരുഭൂമിയില്‍ വിട്ടത്. ഏരെ നേരം നടന്ന ഇവരുടെ കൈയില്‍ വെളളം തീര്‍ന്ന് പോവുകയായിരുന്നു. പിന്നീട് മാതാവ് വെളളത്തിനായി തേടി പോയ സമയത്താണ് കുട്ടി മരിച്ചത്.

Advertisment

പിന്നീട് മരിച്ച കുട്ടിയെ കണ്ടെത്തിയ അതിര്‍ത്തി സുരക്ഷാ സേനയിലെ പട്രോളിങ് നടത്തുന്ന ഏജന്റാണ് കുട്ടിയുടെ അമ്മയേയും മറ്റൊരു ഇന്ത്യക്കാരിയേയും മരുഭൂമിയില്‍ അലയുന്ന നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കാല്‍പാട് പിന്തുടര്‍ന്നാണ് കണ്ടെത്തുന്നത്. ഇവരെയും മറ്റ് ഇന്ത്യക്കാരേയും സുരക്ഷേ സേന കസ്റ്റഡിയിലെടുത്തു,

America Death Migrants Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: