/indian-express-malayalam/media/media_files/uploads/2020/11/strike.jpg)
ന്യൂഡൽഹി: രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ പണിമുടക്ക് കേരളത്തിലും ബംഗാളിലും പൂർണം. ബുധനാഴ്‌ച അർധരാത്രി മുതൽ വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. പത്ത് ദേശീയ സംഘടനകൾക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ അണിചേരുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുതെന്നും പണിമുടക്കുമായി എല്ലാവരും സഹകരിക്കണമെന്നും ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് ഓഫീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തില്‍ ഒരു കോടി അറുപത് ലക്ഷം പേര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചിരുന്നു. ഐന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സിഐടിയു, ഓള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വിമിന്‍സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Read Also: നിവാർ ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിച്ചു; ശക്തി കുറയുന്നു
അതേസമയം, ദേശീയ പണിമുടക്കു ദിവസം കടകൾ തുറക്കണോ എന്ന കാര്യത്തിൽ ഓരോ പ്രദേശത്തെയും യൂണിറ്റുകൾക്കു തീരുമാനം എടുക്കാമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ അറിയിച്ചിട്ടുള്ളത്. ഹർത്താലിന് വ്യാപാരി വ്യവസായി ഏകോപന സമിതി എതിരാണ്. എന്നാൽ ഈ ദേശീയ പണിമുടക്കിൽ രാജ്യം മൊത്തം നിശ്ചലമാകുമെന്നാണു കരുതുന്നത്. കേരളത്തിലും കടകൾ അടഞ്ഞുകിടക്കും.
ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. കെഎസ്ആർടിസി, ബിഎസ്എൻഎൽ, ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. ടൂറിസം മേഖല, പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ ഓഫിസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.