ചെന്നെെ: ‘നിവാർ’ അതി തീവ്ര ചുഴലിക്കാറ്റ് പൂർണമായും കരയിൽ പ്രവേശിച്ചു. തീവ്ര ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു. വരും മണിക്കൂറിൽ കൂടുതൽ ദുർബലപ്പെടും. ഇന്നലെ രാത്രി 11.30 നും ഇന്ന് രാവിലെ 2.30 നും ഇടയിൽ പുതുചേരിക്ക് സമീപം 120-130 കിലോമീറ്റർ വേഗതയിലാണ് ‘നിവാർ’ പൂർണമായും കരയിൽ പ്രവേശിച്ചത്. നിലവിൽ പുതുചേരിക്ക് 25 കിലോമീറ്റർ അകലെ തീവ്ര ചുഴലിക്കാറ്റായി ശക്തി കുറഞ്ഞ ‘നിവാർ’ നു 90-100 കിലോമീറ്റർ വരെ വേഗതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ വടക്ക് – വടക്ക് പടിഞ്ഞാറു ഭാഗത്തേക്ക് സഞ്ചരിയ്ക്കുന്ന ‘നിവാർ’ ചുഴലിക്കാറ്റായി ശക്തി കുറയാൻ സാധ്യത.
നിവാറിന്റെ സ്വാധീനംമൂലം ചെന്നെെ നഗരത്തിലടക്കം ശക്തമായ മഴയും കാറ്റും ഉണ്ട്. തമിഴ്നാട്ടിൽ ഒരു ലക്ഷത്തോളം ആളുകളെയാണ് ഇതുവരെ മാറ്റിപാർപ്പിച്ചത്. തമിഴ്നാട്ടിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നാണ് സർക്കാർ നിർദേശം. യാത്രകൾ പൂർണമായും ഒഴിവാക്കണം. ഏറ്റവും ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 1,486 ദുരിതാശ്വാസ ക്യാംപുകളിലായി 1.25 ലക്ഷം ആളുകളെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. പലയിടത്തും ശക്തമായ കാറ്റ് അനുഭവപ്പെടുന്നു.
ഇന്നലെയും ഇന്നുമായി തമിഴ്നാട്ടിൽ നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇന്നലെ രാത്രി പുതുച്ചേരിയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ചെന്നെെയിൽ മരംവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
CCTV footage of a tree falling over a 50-year-old man near Dr.Besant Road in Chennai. As per the reports, he was declared dead on arrival by doctors at the Royapettah hospital. #CycloneNivar @IndianExpress pic.twitter.com/KxuOks9l4b
— Janardhan Koushik (@koushiktweets) November 26, 2020
Read Also: ചുഴലിക്കാറ്റ്: റദ്ദാക്കിയ ട്രെയിനുകൾ ഏതെല്ലാം ?
ചുഴലിക്കാറ്റിനെത്തുടർന്ന് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ബെംഗളൂരു ചെന്നൈ റൂട്ടിലെ ട്രെയിനുകൾ റദ്ദാക്കിയതായെ ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. നിവാർ ചുഴലിക്കാറ്റിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ ഇവ ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള ഏതാനും സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റദ്ദാക്കുന്നതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകളുടെ ടിക്കറ്റ് എടുത്തവർക്ക് ടിക്കറ്റ് നിരക്ക് മുഴുവനായും റീഫണ്ട് അനുവദിക്കുമെന്നും ദക്ഷിണ റെയിൽവേ വ്യക്തമാക്കി. മുഴുവനായി റദ്ദാക്കിയ ട്രെയിനുകളിൽ യാത്രാ തീയതി മുതൽ ആറുമാസം വരെയുള്ള കാലാവധിയിൽ റീഫണ്ട് ലഭ്യാമക്കാനാവും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾക്ക്, യാത്രമുടങ്ങിയ ഭാഗത്തേക്കുള്ള ടിക്കറ്റിന്റെ തുക റീഫണ്ട് ചെയ്ത് ലഭിക്കും. ട്രെയിൻ പുറപ്പെടുന്ന തീയതി മുതൽ 6 മാസം വരെയാണ് ഈ കാലാവധി. ഓൺലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഓട്ടോ റീഫണ്ട് സൗകര്യം ലഭ്യമാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook