scorecardresearch

National Strike Live: പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്;തിരുവന്തപുരം എസ്ബിഐ ആക്രമണം 15 പേർക്കെതിരെ കേസെടുത്തു

Bharat Bandh January 2019, Strike for Next 2 Days by Trade Unions: വര്‍ഷം ഒരു കോടി തൊഴിലവസരമെന്ന വാഗ്‌ദാനം പാലിക്കാത്തത്, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, തൊഴിലാളി നയങ്ങള്‍ ഭേദഗതി ചെയ്ത് തൊഴിലാളി വിരുദ്ധ നയങ്ങളാക്കി മാറ്റല്‍, ജിഎസ്ടി മൂലമുള്ള വിലക്കയറ്റം തുടങ്ങി അനവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Bharat Bandh January 2019, Strike for Next 2 Days by Trade Unions: വര്‍ഷം ഒരു കോടി തൊഴിലവസരമെന്ന വാഗ്‌ദാനം പാലിക്കാത്തത്, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, തൊഴിലാളി നയങ്ങള്‍ ഭേദഗതി ചെയ്ത് തൊഴിലാളി വിരുദ്ധ നയങ്ങളാക്കി മാറ്റല്‍, ജിഎസ്ടി മൂലമുള്ള വിലക്കയറ്റം തുടങ്ങി അനവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

author-image
WebDesk
New Update
national strike, ദേശീയ പണിമുടക്ക്, ബാങ്ക് ആക്രമണം,bank attack,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

ഫൊട്ടോ: നിതിൻ

Bharat Bandh, Central Trade Unions Call for 2-Day Strike Nationwide: ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ രാജ്യത്തെമ്പാടും നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വേ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Advertisment

തൊഴിലാളികള്‍ ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യും. രാവിലെ പതിനൊന്നിന് ഡല്‍ഹി മണ്ഡി ഹൗസില്‍ നിന്നും പാര്‍ലമെന്റ് സ്ട്രീറ്റിലേക്കാണ് മാര്‍ച്ച്. പണിമുടക്കിലെ അക്രമസംഭവങ്ങളില്‍ സംസ്ഥാനത്ത് ഇരുന്നൂറിലധികം പേര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടുണ്ട്. ട്രെയിന്‍ തടഞ്ഞതിനും ബലമായി കടകള്‍ അടപ്പിച്ചതിനുമായാണ് കേസ്. പണിമുടക്ക് ഉത്തരേന്ത്യയില്‍ ജനജീവതത്തെ കാര്യമായി ബാധിച്ചില്ല. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്ക് ആദ്യ ദിവസം പൂര്‍ണമായിരുന്നു. എന്നാല്‍ കേരളത്തില്‍ ജന ജീവിതത്തെ പണിമുടക്ക് സാരമായി തന്നെ ബാധിച്ചു.

കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമായിരുന്നു നിരത്തില്‍. നഗരങ്ങളില്‍ കടകള്‍ ഭാഗികമായി തുറന്നിരുന്നു. രണ്ടാം ദിവസം സ്വകാര്യ ബസുകള്‍ പണിമുടക്കിന്റെ ഭാഗമാകില്ല.

വര്‍ഷം ഒരു കോടി തൊഴിലവസരമെന്ന വാഗ്‌ദാനം പാലിക്കാത്തത്, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം, തൊഴിലാളി നയങ്ങള്‍ ഭേദഗതി ചെയ്ത് തൊഴിലാളി വിരുദ്ധ നയങ്ങളാക്കി മാറ്റല്‍, ജിഎസ്ടി മൂലമുള്ള വിലക്കയറ്റം തുടങ്ങി അനവധി വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. കാര്‍ഷിക വായ്പ എഴുതി തള്ളുമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 48 മണിക്കൂര്‍ ഗ്രാമീണ്‍ ഭാരത് ബന്ദിന് കിസാന്‍ സഭയും ആഹ്വാനം ചെയ്തിരുന്നു.

Advertisment

Read Also: വാഹനങ്ങൾ കിട്ടുമോ, കടകൾ തുറക്കുമോ? 48 മണിക്കൂർ പൊതുപണിമുടക്ക്; അറിയേണ്ടതെല്ലാം

publive-image

4.55 pm: എസ്ബിഐ ആക്രമണം കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിക്കൽ , കയ്യേറ്റം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

04.30 pm: തിരുവന്തപുരം- മംഗ്‌ളൂരു പ്രതിദിന എക്‌സ്‌പ്രസ്(16347) താൽകാലികമായി കൊച്ചുവേളിയിൽ നിന്നാകും പുറപ്പെടുകയെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.

04.00 pm: പണിമുടക്കിനെ തുടർന്ന് എറണാകുളം കണ്ടെയ്‌നർ റോഡിൽ പാർക്ക് ചെയ്‌തിരിക്കുന്ന ലോറികൾ.

publive-image എറണാകുളം കണ്ടെയ്‌നർ റോഡിലെ ദൃശ്യം

03.30 pm: ഇന്ന് നറുക്കെടുക്കേണ്ട അക്ഷയ AK-377 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് 16-ാം തിയതിയിലേക്ക് മാറ്റിവച്ചു.

02.50 pm:

— ANI (@ANI) January 9, 2019

02.30 pm: പണിമുടക്കിനെ തുടർന്ന് ഒഡീഷയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഭുവനേശ്വറിലും, ബാലസോറിലും, ബെർഹാംപൂരിലും സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു. സ്‌കൂളുകളും, കോളേജുകളും പ്രവർത്തിച്ചില്ല. പണിമുടക്കിനെ തുടർന്ന് കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു.

01.50 pm: തിരുവനന്തപുരത്ത് എസ്‌ബിഐ ട്രഷറി ബ്രാഞ്ചിൽ അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞു. കംപ്യൂട്ടർ, ഫോൺ, മേശ എന്നിവയാണ് അടിച്ചു തകർത്തത്. അക്രമത്തിന്റെ സിസിടിവി ദൃശ്യത്തിലാണ് അക്രമികളെ തിരിച്ചറിഞ്ഞത്.

publive-image എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നുള്ള ദൃശ്യം

01.25 pm: പണിമുടക്കിനെ തുടർന്ന് എറണാകുളം ബോട്ട് സർവ്വീസ് മുടങ്ങി.

12.50 pm: കോഴിക്കോട് സ്വകാര്യ ബസുകൾ ഭാഗികമായി സർവ്വീസ് ആരംഭിച്ചു.

12.30 pm: ഇടക്കിടെ ഉണ്ടാകുന്ന ഹർത്താലിനോടുള്ള പ്രതിഷേധസൂചകമായി ' സേ നോ ടു ഹർത്താൽ' എന്ന പോസ്റ്റർ കടയുടെ മുന്നിൽ പതിപ്പിച്ചിരിക്കുന്നു.എറണാകുളം ബ്രോഡ്‌വേയിൽ നിന്നുള്ള ദൃശ്യം

publive-image ഫൊട്ടോ: ഹരികൃഷ്‌ണൻ.കെ.ആർ

12.15 pm: പശ്ചിമ ബംഗാളിൽ പണിമുടക്കിനിടെ അക്രമ സംഭവങ്ങൾ അരങ്ങേറി. ഹൗറ ജില്ലയിൽ സ്‌കൂൾ ബസിന് നേരേ കല്ലേറുണ്ടായി. ജാദവ്‌പൂരിൽ നടന്ന റാലിക്കിടെ സിപിഎം നേതാവ് സുജൻ ചക്രവർത്തിയെ പൊലീസ് അറസ്റ്റു ചെയ്‌തു.

11.50 am: തിരുവനന്തപുരം എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിൽ മാനേജരുടെ ക്യാമ്പിൻ സമരക്കാർ അടിച്ചു തകർത്തതു. സംഭവ സ്ഥലം പൊലീസ് സന്ദർശിക്കുന്നു.

publive-image ഫൊട്ടോ: നിധിൻ. എ.എസ്

11.25 am: എറണാകുളം ബ്രോഡ്‌വേയിൽ ഇന്നും വ്യാപരികൾ കടകൾ തുറന്ന് പ്രവർത്തിക്കുന്നു.

publive-image

10.50 am: തിരുവനന്തപുരത്തിൽ ബാങ്കിൽ അക്രമം. എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിൽ മാനേജരുടെ ക്യാമ്പിൻ സമരക്കാർ അടിച്ചു തകർത്തു.

10.40 am: കൊൽക്കത്തയിൽ പണിമുടക്കിനിടെ സിപിഎം നേതാവ് സുജൻ ചക്രവർത്തിയെ പൊലീസ് അറസ്റ്റു ചെയ്‌തു.

10.30 am: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വ്യാപര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങുന്നുണ്ട്.

10.15 am: തിരുവനന്തപുരം, തൃപ്പൂണിതുറ, ഷൊർണ്ണൂർ എന്നീ സ്റ്റേഷനുകളിൽ സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു. വേണാട് എക്‌സ്പ്രസ്, ജനശതാബ്‌ദി എക്‌സ്പ്രസ്, രപ്‌തിസാഗർ എക്‌സ്പ്രസ് എന്നീ ട്രെയിനുകൾ വൈകിയോടും.

9.50 am: ചങ്ങനാശേരിയിൽ സമരാനുകൂലികൾ വേണാട് എക്‌സ്പ്രസ് തടഞ്ഞു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വേണാട് എക്‌സ്പ്രസ് സമരാനുകൂലികൾ തടഞ്ഞിരുന്നതിനാൽ 40 മിനിറ്റ് വൈകിയാണ് ഓടിയത്.

9.30 am: കൊൽക്കത്തയിൽ സമരാനുകൂലികളുടെ കല്ലേറ് ഭയന്ന് ഹെൽമറ്റ് ധരിച്ച് ബസ് ഡ്രൈവർമാർ ബസ് ഓടിക്കുന്നു.

9.15 am: പയ്യന്നൂർ, എറണാകുളം നോർത്ത് എന്നീ റെയിൽവേ സ്റ്റേഷനുകളിൽ സമരാനുകൂലികൾ ട്രെയിൻ തടഞ്ഞു. പാലരുവീ എക്‌സ്പ്രസ്സാണ് എറണാകുളത്ത് തടഞ്ഞത്.

8.45 am: കൊച്ചി കളമശ്ശേരിയില്‍ കോട്ടയം-നിലമ്പൂര്‍ ട്രെയിന്‍ തടഞ്ഞു.

8.43 am: കൊച്ചി മെട്രോ സർവ്വീസ് ഇന്നും തടസമുണ്ടാകില്ല. ഇന്നലെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 27448 പേരാണ്.

7.35 am: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ രാവിലെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വേണാട് എക്സ്പ്രസ് സമരക്കാർ തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് എത്തി നീക്കിയ ശേഷം 40 മിനിറ്റ് വൈകിയാണ് വേണാട് എക്സ്പ്രസ് പുറപ്പെട്ടത്.

പണിമുടക്കിന്റെ തത്സമയ അപ്പ്ഡേറ്റ് തുടരുന്നു

ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ആദ്യ ദിവസം പിന്നിട്ടു. പണിമുടക്ക് ഉത്തരേന്ത്യയില്‍ ജനജീവതത്തെ കാര്യമായി ബാധിച്ചില്ല. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്ക് ആദ്യ ദിവസം പൂര്‍ണമായിരുന്നു. എന്നാല്‍ കേരളത്തില്‍ ജന ജീവിതത്തെ പണിമുടക്ക് സാരമായി തന്നെ ബാധിച്ചു.

കേരളത്തില്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങള്‍ മാത്രമായിരുന്നു നിരത്തില്‍. നഗരങ്ങളില്‍ കടകള്‍ ഭാഗികമായി തുറന്നിരുന്നു. രണ്ടാം ദിവസം സ്വകാര്യ ബസുകള്‍ പണിമുടക്കിന്റെ ഭാഗമാകില്ല. സംസ്ഥാനത്ത് ഇന്നലെ രാവിലെ ട്രെയിനുകള്‍ തടഞ്ഞിരുന്നു. പാലക്കാട് ഡിവിഷന് കീഴെ 12 ഇടത്ത് ട്രെയിന്‍ തടഞ്ഞു. കെഎസ്ആര്‍ടിസിയുടെ ശബരിമല സര്‍വ്വീസ് മുടങ്ങിയില്ല. രാവിലെ തിരക്ക് അനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ കൂടുതല്‍ ബസുകള്‍ എത്തി. ഇതോടെ തിരക്ക് കുറഞ്ഞു. കൊച്ചിയില്‍ മെട്രോ സര്‍വ്വീസുകളും മുടങ്ങിയില്ല.

08.00 pm: ദേശീയ പണിമുടക്ക് ദിനത്തിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 27448 ആളുകൾ. രാത്രി എട്ട് മണി വരെയുള്ള കണക്കാണ് ഇത്

05.20 pm: കർണാടകയിൽ ഹുബാളിയിൽ ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ പ്രകടനം.

05.00 pm: പണിമുടക്കിനെ തുടർന്ന് സെക്രട്ടേറിയറ്റിൽ മന്ത്രിമാർ എത്തിയില്ല.

04.50 pm: ഉത്തരേന്ത്യയിൽ പണിമുടക്ക് ഭാഗികം. മുബൈയിൽ ഡൽഹിയിലും പണിമുടക്ക് ജന ജീവിതത്തെ ബാധിച്ചില്ല.

04.30 pm: ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തമിഴ്‌നാട്ടിലെ കൊയമ്പത്തൂരിൽ സിപിഎം നടത്തിയ മാർച്ച്.

04.10 pm: ഭാരത ബന്ദിനെ അനുകൂലിച്ച് ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക്ക് ട്വിറ്ററിൽ പങ്കുവച്ച ട്വീറ്റ്.

03.50 pm:പണിമുടക്ക് ദിനത്തിൽ സെക്രട്ടറിയേറ്റിൽ ആകെയുള്ള 4860 ജീവനക്കാരിൽ ഇന്ന് ജോലിക്കെത്തിയത് 111 പേർ മാത്രം.

03.30 pm: മുബൈയിൽ ബിർഹാൻമുബൈ ഇലക്ട്രിക്ക് സപ്ളൈ ആൻഡ് ട്രാൻപോർട്ട്(ബെസ്റ്റ്) ജീവനക്കാർ ഭാരത ബന്ദിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.

publive-image ഫൊട്ടോ: നിർമ്മൽ ഹരീന്ദ്രൻ

03.15 pm: കേരളത്തിൽ വിവിധ ട്രെയിൻ സർവ്വീസുകളെ ബാധിച്ചു. വേണാട് എക്‌സ്പ്രസ്സ്, ജനശതാബ്‌ദി എക്‌സ്പ്രസ്, മലബാർ എക്‌സ്പ്രസ്, ചെന്നൈ മെയിൽ എന്നീവ വൈകിയോടും. എറണാകുളം- കായംകുളം പാസഞ്ചർ ട്രെയിൻ സർവ്വീസ് റദ്ദാക്കി.

02.50 pm: ഒഡീഷയിൽ ഭാരത ബന്ദ് പൂർണം. സമരാനുകൂലികൾ നാഷണൽ ഹൈവേ ഉപരോധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും , സർക്കാർ ഓഫിസുകളും ഇന്ന് പ്രവർത്തിച്ചില്ല.

02.25 pm:

02.15 pm:

02.10 pm: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പമ്പയിലേക്ക് കെഎസ്ആർട്ടിസി സർവ്വീസ് നടത്തുന്നു.

publive-image

01.55 pm: മഞ്ചേരിയിൽ സമരാനുകൂലികളും വ്യാപാരികളും തമ്മിൽ സംഘർഷം

01.35 pm:

01.25 pm: പണിമുടക്ക് ഏകദേശം ഉച്ച പിന്നിട്ടപ്പോൾ കേരളത്തിലെ ജനജീവിതം സ്തംഭിച്ച നിലയിലാണ്. ട്രെയിൻ, ബസ്, ഓട്ടോ, ടാക്സി മുതലായ വാഹനങ്ങൾ നിരത്തിലിറങ്ങുന്നില്ല. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്ന് നേതാക്കൾ പറഞ്ഞിരുന്നെങ്ങിലും സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കടകൾ സമരാനുകൂലികൾ അടപ്പിച്ചു.

01.05 pm: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഡിആർഇയു(സിഐടിയു), എസ്ആർഇഎസ്( ഐഎൻടിയുസി) പ്രവർത്തകർ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.

publive-image

12.51 pm: ഇന്നും നാളെയും നറുക്കെടുക്കേണ്ട സ്ത്രീ ശക്തി SS-139, അക്ഷയ AK-377 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു. 15,16 തിയതികളിൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടു മണിക്ക് യഥാക്രമം നടക്കും.

Read:കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു

12.50 pm: ട്രെയിനുകൾ വൈകിയോടും.ഇന്ന് 11.45ന് തിരുവന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടേണ്ട തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്‌സ്പ്രസ് ഒരു മണിക്കൂർ 15 മിനിറ്റ് വൈകിയാണ് പുറപ്പെടുക. അതിനാൽ ഉച്ചയ്ക്ക് ഒരു മണിക്കാണ് ട്രെയിൻ പുറപ്പെടുന്നത്.

12.40 pm: പണിമുടക്കിനെ തുടർന്ന് കെഎസ്ആർട്ടിസി ബസ് സർവ്വീസ് പൂർണമായും നിലച്ചിരിക്കുകയാണ്. നിലവിൽ വിവിധ ഡിപ്പോകളിൽ നിന്നും പമ്പയിലേക്ക് മാത്രമാണ് സർവ്വീസ് നടത്തുന്നത്.

publive-image പണിമുടക്കിനെ തുടർന്ന് വിജനമായ കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡ്
ഫൊട്ടോ:കിരൺ ഗംഗാധരൻ

12.25 pm: കായംകുളത്ത് സമരാനുകൂലികൾ നിർബന്ധിച്ച് കടയടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സംഘർഷം ഉടലെടുത്തു. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ല എന്ന് നേതാക്കളുടെ ഉറപ്പുണ്ടായിരുന്നെങ്കിലും ഇതിന് വിരുദ്ധമായാണ് പലയിടത്തും കടകൾ അടപ്പിക്കുന്നത്.

12.20 pm: കർണ്ണാടകയിലെ ഹൂബ്ലിയിഷ സമരാനുകൂലികൾ നടത്തുന്ന പ്രതിഷേധം

12.10 pm:

12.00 pm: മലപുറം മഞ്ചേരിയിൽ സമരാനുകൂലികൾ കടകൾ നിർബന്ധിച്ച് അടപ്പിച്ചത് സംഘർഷത്തിനിടയാക്കി. പിന്നീട് പൊലീസ് സംരക്ഷണത്തോടെ വ്യാപാരികൾ കടകൾ തുറന്നു.

11.45 am: പണിമുടക്ക് ബാങ്കിങ് മേഖലയെ സാരമായി ബാധിച്ചു. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും ഉപഭോക്താക്കളോട് പണിമുടക്ക് ദിവസങ്ങളിൽ ബാങ്കിങ് സർവ്വീസുകൾക്ക് തടസ്സം നേരിടാൻ സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

11.40 am: പാലക്കാട് സമരാനുകൂലികൾ ട്രെയിൻ തടയുന്നു.

publive-image

11.15 am: പശ്ചിമ ബംഗാളിൽ പണിമുടക്കിനിടെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ പണിമുടക്കിനിടെ ഏറ്റുമുട്ടി. ബംഗാളിലും പണിമുടക്ക് പൂർണമാണ്

10.55 am: എറണാകുളത്ത് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്

ഫൊട്ടോ:നിതിൻ.ആർ.കെ

publive-image

10.50 am:

publive-image പയ്യന്നൂർ ബന്ദ് അനുകൂലികൾ ട്രെയിൻ തടയുന്നു

10.35 am:

publive-image കോഴിക്കോട് നടക്കാവിൽ നിന്നുള്ള ദൃശ്യം.
ഫൊട്ടോ: കിരൺ ഗംഗാധരൻ

10.30 am:

10.15 am: എറണാകുളത്തും കോഴിക്കോടും കടകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എറണാകുളം ബ്രോഡ്‌വേയിൽ കളക്‌ടർ മുഹമ്മദ്.വൈ. സഫീറുള്ള ബ്രോഡ്‌വേ സന്ദർശിച്ചു.

publive-image കളക്‌ടർ മുഹമ്മദ് സഫീറുള്ള എറണാകുളം ബ്രോഡ്‌വേ

10.00 am:

publive-image മുബൈയിൽ സിറ്റി ബസ് സർവ്വീസുകൾ പണിമുടക്കിയിരിക്കുന്നു.
എക്‌സ്പ്രസ്സ് ഫൊട്ടോ: നിർമ്മൽ ഹരീന്ദ്രൻ

9.30 am: സംസ്ഥാനത്ത് പണിമുടക്ക് ബാധകമല്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു

9.15 am: പശ്ചിമ ബംഗാളിലെ ഹൗറയിലും കൊല്‍ക്കത്തയിലും ട്രെയിന്‍ തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്തു

9.10 am: തലശ്ശേരിയിലും പയ്യന്നൂരിലും ട്രെയിനുകള്‍ തഞ്ഞു, കണ്ണൂര്‍ റെയിൽവേ സ്റ്റേഷനില്‍ സമരക്കാര്‍ ട്രെയിന്‍ തടയാനെത്തി

9.05 am: ചേര്‍ത്തലയിലും ട്രെയിന്‍ തടയുമെന്ന് സമരസമിതി

9.00 am: ആലപ്പുഴയില്‍ നിന്നും രാവിലെ 6.10ന് പുറപ്പെടേണ്ട ധന്‍ബാദ് അടക്കം എല്ലാ ട്രെയിനുകളും തടഞ്ഞിട്ടു

8.40 am: മിഠായിത്തെരുവില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

8.35 am: പണിമുടക്കിന് പിന്തുണ നല്‍കുമെന്നും എന്നാല്‍ കടകള്‍ വീണ്ടും അടക്കാനാവില്ലെന്നാണ് വ്യാപാരികള്‍ അറിയിച്ചത്.

8.30 am: മിഠായിത്തെരുവിലെ വ്യാപാരികള്‍ കടകള്‍ തുറക്കുമെന്ന് അറിയിച്ചിരുന്നു

8.00 am: കൊച്ചി തുറമുഖത്തും ചേളാരി ഐഒസി പ്ലാന്റിലും ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞു, പ്രത്യേക സാമ്പത്തിക മേഖലയിലും ജീവനക്കാരെ തടഞ്ഞു

7.30 am: സംസ്ഥാനത്ത് കെഎസ്ആര്‍ടസി സര്‍വീസുകള്‍ മുടങ്ങി

7.05 am: ട്രെയിനുകള്‍ തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

7.00 am: വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകുന്നു

6.45 am:

publive-image തിരുവനന്തപുരത്ത് വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ട്രെയിൻ തടയുന്നു

തിരുവനന്തപുരത്ത് ട്രെയിനുകള്‍ തടഞ്ഞു. വേണാട് എക്സ്പ്രസും ജനശതാബ്ദിയുമാണ് തടഞ്ഞത്

6.40 am: തൃപ്പുണിത്തുറയില്‍ വെച്ച് സമരാനുകൂലികള്‍ ചെന്നൈ മെയില്‍ എക്സ്പ്രസ് തടഞ്ഞു

6.30 am: കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്

6.15 am: 10 മണിയോടെ ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നിര്‍ത്തി. സ്വകാര്യ ബസുകളും നിരത്തിലോടില്ല

6.10 am : കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനം ഇന്നലെ രാത്രി തന്നെ നിര്‍ത്തിവെച്ചു

6.00 am: സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് തുടരുന്നു

8.55 pm: ആലപ്പുഴയിലെ പമ്പുകളിലും തിരക്ക്

publive-image

8.10 pm: കേരളത്തിലെ പെട്രോള്‍ പമ്പുകളിലും വന്‍ തിരക്ക്

7.36 pm: പണിമുടക്ക് ആരംഭിക്കാനിരിക്കെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

publive-image

7.20 pm: മിന്നൽ ഹർത്താലുകൾക്ക് കൂച്ച് വിലങ്ങിട്ട് കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. മുൻകൂർ നോട്ടീസ് നൽകാതെ ഇനിമുതൽ ഹർത്താൽ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജനങ്ങളുടെ മൗലികാവകാശത്തെ സമരങ്ങൾ ബാധിക്കരുത്. അതുകൊണ്ട് ഏഴ് ദിവസത്തെ മുൻകൂർ നോട്ടീസ് നൽകാതെ ഹർത്താൽ നടത്താനാകില്ലെന്ന് ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു.

Read Also: മിന്നൽ ഹർത്താൽ വേണ്ട, 7 ദിവസം മുമ്പ് നോട്ടീസ് നൽകണം: ഹൈക്കോടതി

7.00 pm: ഹര്‍ത്താലിനിടെ സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത് തടയാന്‍ നിയമം കൊണ്ടു വരാന്‍ സര്‍ക്കാര്‍. ഇതിനായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കും. 'സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കല്‍ തടയല്‍ ഓര്‍ഡിനന്‍സ് 2019' എന്ന പേരിലാകും ഓര്‍ഡിനന്‍സ്. മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം അറിയിച്ചത്.

Read Also: ഹര്‍ത്താലിനിടെ സ്വകാര്യസ്വത്ത് നശിപ്പിക്കുന്നത് തടയാന്‍ പുതിയ ഓര്‍ഡിനന്‍സ്: പിണറായി

ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമാണ് സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതെന്നും ആക്രമണത്തിന് നേതൃത്വം കൊടുത്തവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതാകും പുതിയ നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹര്‍ത്താലിന്റെ മറവിലുള്ള അക്രമങ്ങളെ ശക്തമായ നടപടി സ്വീകരിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Strike Bharath Bandh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: