scorecardresearch

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69-ാം പിറന്നാൾ; ആഘോഷങ്ങൾ ഗുജറാത്തിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ സപ്താഹത്തിന് (സേവനവാരം) സെപ്റ്റംബർ 14 നാണ് തുടക്കം കുറിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ സപ്താഹത്തിന് (സേവനവാരം) സെപ്റ്റംബർ 14 നാണ് തുടക്കം കുറിച്ചത്

author-image
WebDesk
New Update
pm modi birthday today, പ്രധാനമന്ത്രി നരേന്ദ്ര മോദി, narendra modi 69th birthday, നരേന്ദ്ര മോദിയുടെ 69ാം ജന്മദിനം, sardar sarovar dam birthday modi visit,pm modi, narendra modi, modi, modi card, narendra modi live, narendra modi speech, narendra modi speech live, live narendra modi, modi quotes, pm modi wishes, pm modi birthday wishes, narendra modi wishes, narendra modi birthday wishes, modi birthday, modi age, pm modi, pm narendra modi, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69-ാം ജന്മദിനം. അമ്മയോടൊപ്പം പിറന്നാൾ ദിനം ചെലവഴിക്കാൻ നരേന്ദ്ര മോദി അഹമ്മദാബാദിൽ എത്തി. ഗുജറാത്ത് സര്‍ക്കാര്‍ സര്‍ദാര്‍ സരോവര്‍ ഡാമിൽ സംഘടിപ്പിക്കുന്ന നമാമി ദേവി നര്‍മ്മദ മഹോത്സവത്തിലും മോദി പങ്കെടുക്കും. നർമദ നദീതീരത്ത് നൂറോളം പുരോഹിതർ പ്രാർത്ഥന നടത്തുമെന്നും മോദി നദിയിൽ തേങ്ങയും ചുൻരിയും അർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Advertisment

Read More: നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷമാക്കാന്‍ 700 അടി നീളമുള്ള കേക്ക്; തൂക്കം കേട്ടാല്‍ ഞെട്ടും!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ സപ്താഹത്തിന് (സേവനവാരം) സെപ്റ്റംബർ 14 നാണ് തുടക്കം കുറിച്ചത്. എയിംസ് ആശുപത്രിയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ രോഗികളായ കുട്ടികള്‍ക്ക് പഴങ്ങള്‍ സമ്മാനമായി നല്‍കി.

Advertisment

1950 സെപ്റ്റംബര്‍ എട്ടിന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയായാണ് മോദി ജനിച്ചത്. മെഹ്‌സാനയിലെ വാദ്‌നഗറാണ് മോദിയുടെ ജന്മദേശം. നരേന്ദ്ര ദാമോദർദാസ് മോദി എന്നാണ് മുഴുവൻ പേര്. പിതാവിനൊപ്പം കുട്ടിക്കാലത്ത് ചായവിൽപന നടത്തിയിരുന്നതായി നരേന്ദ്ര മോദി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിന്റെ ആരോഗ്യം മോശമായതോടെ ആ സ്ഥാനത്തേക്ക് മോദി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 2002 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ജയിച്ച് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി. 2014 ലാണ് നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്നത്. പിന്നീട്, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി ആധിപത്യം നിലനിർത്തി. ഇതോടെ രണ്ടാം മോദി സർക്കാർ അധികാരത്തിലെത്തി. കഴിഞ്ഞ വർഷം മോദി 68-ാം ജന്മദിനം ആഘോഷിച്ചത് ലളിതമായ പരിപാടികളോടെയായിരുന്നു. സ്വന്തം മണ്ഡലമായ വാരണാസിയിലായിരുന്നു ജന്മദിനാഘോഷം നടന്നത്.

Narendra Modi Prime Minister Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: