scorecardresearch

മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കറല്ല, ഗാന്ധിയാണ്; ആഞ്ഞടിച്ച് രാഹുല്‍

ഡൽഹിയിലെ പടുകൂറ്റൻ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി

ഡൽഹിയിലെ പടുകൂറ്റൻ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി

author-image
WebDesk
New Update
rahul gandhi, രാഹുൽ ഗാന്ധി, rahul gandhi on twitter, പാക്കിസ്ഥാനെതിരെ രാഹുൽ rahul gandhi kashmir, rahul gandhi on kashmir, കശ്മീർ വിഷയത്തിൽ രാഹുൽ, rahul gandhi pakistan, rahul gandhi pakistan tweet, kashmir news, indian express news, iemalayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കറെന്നല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് പടുകൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം രാജ്യത്തിന്റെ നട്ടെല്ലൊടിച്ചു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തോട് മാപ്പ് പറയേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Advertisment

"സത്യസന്ധമായ കാര്യത്തിന് മാപ്പ് പറയാൻ തന്നെ കിട്ടില്ല. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തരിപ്പണമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുയായി അമിത് ഷായുമാണ് മാപ്പ് പറയേണ്ടത്. എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, ഞാൻ രാഹുൽ ഗാന്ധിയാണ്. സത്യം പറഞ്ഞതിന് ഞാനോ കോൺഗ്രസിലെ മറ്റ് നേതാക്കളോ മാപ്പ് പറയില്ല." രാംലീല മെെതാനത്ത് നടക്കുന്ന 'ഭാരത് ബച്ചാവോ' റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. അല്ലാതെ രാജ്യത്തിന്റെ ശത്രുക്കളല്ല. എന്നിട്ട്, സ്വയം രാജ്യസ്‌നേഹി എന്ന് വിശേഷിപ്പിക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.

Read Also: നിങ്ങൾ മിണ്ടാതിരുന്നാൽ നമ്മുടെ ഭരണഘടന നശിപ്പിക്കപ്പെടും: പ്രിയങ്ക ഗാന്ധി

Advertisment

രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ ബിജെപി എംപിമാർ നേരത്തെ പ്രതിഷേധിച്ചിരുന്നു. പാർലമെന്റിനു പുറത്തെത്തിയ രാഹുൽ താൻ മാപ്പു പറയില്ലെന്ന് മാധ്യമപ്രവർത്തകരോടായി പറഞ്ഞു. ”പ്രധാനമന്ത്രി മേക്ക് ഇൻ ഇന്ത്യയെക്കുറിച്ചാണ് നിരന്തരം പറയുന്നത്. അതിനെക്കുറിച്ചുളള ഒരു വാർത്തയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് രാവിലെ ഒരാൾ വായിക്കാൻ പത്രം നിവർത്തുന്നത്. പക്ഷേ, പത്രം നിവർത്തുമ്പോൾ നമ്മൾ കാണുന്നതെന്താണ്? നിറയെ ബലാത്സംഗ കേസുകൾ. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധം മറയ്ക്കാനാണ് ബിജെപിയും നരേന്ദ്ര മോദിയും ശ്രമിക്കുന്നത്,” രാഹുൽ പറഞ്ഞു.

Rahul Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: