scorecardresearch

നിങ്ങൾ മിണ്ടാതിരുന്നാൽ നമ്മുടെ ഭരണഘടന നശിപ്പിക്കപ്പെടും: പ്രിയങ്ക ഗാന്ധി

ഇന്ത്യയിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിദേശ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി

Priyanka Gandhi, ie malayalamm

ന്യൂഡൽഹി: ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ, രാജ്യത്ത് സ്ത്രീകൾക്കെതിരെ വർധിക്കുന്ന അതിക്രമം തുടങ്ങി കേന്ദ്രസർക്കാരിന്റെ നിരവധി ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസിന്റെ ‘ഭാരത് ബചാവോ’ റാലിയിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ജനങ്ങൾ സർക്കാരിനെതിരെ ശബ്ദമുയർത്തുന്നില്ലെങ്കിൽ, നമ്മുടെ ഭരണഘടന നശിപ്പിക്കപ്പെടുമെന്നും അതിന്റെ ഉത്തരവാദികൾ നമ്മളായിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

”ഈ സാഹചര്യങ്ങളിൽ ശബ്ദമുയർത്താതെ ഭയത്തിന്റെയും നുണയുടെയും ഇരുട്ടിൽ തന്നെ തുടരുക, മിണ്ടാതിരിക്കുക, അപ്പോൾ നമ്മുടെ ഭരണഘടന നശിപ്പിക്കപ്പെടും” പ്രിയങ്ക പറഞ്ഞു. രാംലീല മൈതാനിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നയിക്കുന്ന റാലിയിൽ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർ പങ്കെടുക്കുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദൾ (ആർജെഡി) ഡിസംബർ 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു.

ഇന്ത്യയിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിദേശ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വിനോദ സഞ്ചാരത്തിന് പോകരുതെന്ന് യുഎസും യുകെയും തങ്ങളുടെ പൗരന്മാരോട് നിർദേശിച്ചു. അസമിലേക്കുള്ള ഔദ്യോഗിക യാത്ര യുഎസ് സർക്കാർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് യുഎസ് ഉപദേഷ്ടാവ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങൾ നിരീക്ഷിക്കാനും പ്രാദേശിക അധികാരികളുടെ നിർദേശങ്ങൾ പാലിക്കാനും പൗരന്മാരോട് യുകെ ആവശ്യപ്പെട്ടു.

Read Also: പൗരത്വ നിയമം: തമിഴ്‌നാട്ടിലും വ്യാപക പ്രതിഷേധം, കേന്ദ്രത്തെ പിന്തുണച്ച ഭരണകക്ഷിക്ക് വിമർശനം

അതിനിടെ, പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് തുടരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തുടങ്ങിയ പ്രതിഷേധം പശ്ചിമ ബംഗാൾ, ഡൽഹി, ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു. ബംഗാളിൽ പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷനു തീയിട്ടു.

അസമിലെ ഗുവാഹത്തിയിലും മേഘാലയിലെ ഷില്ലോങ്ങിലും കർഫ്യൂവിൽ ഇളവ് നൽകി. സ്ഥിതിഗതികളിൽ മാറ്റം വന്ന സാഹചര്യത്തിലാണ് ഇളവ് നൽകിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അസമിൽ പ്രതിഷേധങ്ങളിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഡൽഹിയിൽ ഇന്നലെ ജാമിയ മിലിയ ഇസ്‌ലാമിക യൂണിവേഴ്സിറ്റിക്കു പുറത്ത് നടന്ന വിദ്യാർഥി പ്രതിഷേധം അക്രമാസക്തമായി. പൊലീസും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ 25 വിദ്യാർഥികൾക്കു പരുക്കേറ്റു. 40 ഓളം വിദ്യാർഥികളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Citizenship amendment bill cab 2019 protests congress bharat bachao rally